Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
UK Special
  09-01-2024
ബോട്ടില്‍ വെള്ളം കുടിച്ചാല്‍ കാന്‍സര്‍ ഉറപ്പെന്ന് പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: ടാപ്പ് വെള്ളം മലിനമാണെന്ന ധാരണ പടര്‍ത്തിയാണ് ബോട്ടില്‍ വെള്ളം ഉപയോഗിക്കുന്നതിലേക്ക് ലോകം പതിയെ ചുവടുവെച്ചത്. എന്നാല്‍ ടാപ്പ് വെള്ളത്തേക്കാള്‍ അപകടകരമാണ് ഈ ശീലമെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം തിരിച്ചറിയുന്നത്. പ്ലാസ്റ്റിക് ബോട്ടിലില്‍ ലഭ്യമാകുന്ന വെള്ളത്തില്‍ ആയിരക്കണക്കിന് മാരകമായ മൈക്രോസ്‌കോപിക് പ്ലാസ്റ്റിക് അംശങ്ങള്‍ ഉണ്ടെന്നാണ് പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യത്തിന് നല്ലതെന്ന ധാരണയില്‍ ടാപ്പ് വെള്ളത്തിന് പകരം ബോട്ടില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഈ ധാരണ തിരുത്താന്‍ സമയമായെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ ബോട്ടില്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തില്‍ പ്ലാസ്റ്റിക്കിന്റെ ചെറിയ അംശങ്ങള്‍ നിറച്ച് വിഷലിപ്തമാക്കുകയാണ്

Full Story
  09-01-2024
കൊവിഡ് പുതിയ വേരിയന്റ് യുകെയില്‍ ദുരന്തം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: കൊവിഡ് വേരിയന്റുകളെ ഇപ്പോള്‍ പഴയ ഭയത്തോടെയല്ല നോക്കിക്കാണുന്നത്. എന്നിരുന്നാലും പലപ്പോഴായി വൈറസ് വ്യാപനം ആശുപത്രികളില്‍ പ്രതിസന്ധിയായി മാറുന്നുണ്ട്. ഇപ്പോള്‍ ആശങ്ക സമ്മാനിച്ച് പുതിയ കൊവിഡ് വേരിയന്റ് ബ്രിട്ടനില്‍ എക്കാലത്തെയും വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ആശങ്ക. ഡിസംബര്‍ മധ്യത്തോടെ ലണ്ടനില്‍ 16-ല്‍ ഒരാല്‍ വീതമാണ് രോഗബാധിതരായത്. ക്രിസ്മസിനുള്ള ഒരുക്കത്തില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച മേഖലയും ഇതായിരുന്നു. വൈറസ് നിരക്കുകള്‍ രണ്ടാഴ്ച കൊണ്ട് ദേശീയ തലത്തിലും വ്യാപകമായി. ഇതിന് കാരണമായതാകട്ടെ 'ജൂണോ' എന്നുപേരുള്ള വേരിയന്റും.

തിരക്കേറിയ ആഘോഷ സീസണില്‍ ജനങ്ങള്‍ സാമൂഹ്യമായി ഒരുമിക്കുന്ന സമയത്ത്

Full Story
  09-01-2024
പോളാര്‍ ബ്ലാസ്റ്റ് പ്രതിസന്ധി സൃഷ്ടിക്കും, ബ്രിട്ടനിലെ താപനില മൈനസ് ഒമ്പതിലേക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ മഞ്ഞുവീഴ്ച ശക്തി പ്രാപിക്കുന്നു. ഇന്നലെ രാത്രിയോടെ മഞ്ഞ് കൂടുതല്‍ വ്യാപകമായ തോതില്‍ പെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ താപനില -9 സെല്‍ഷ്യസിലേക്ക് താഴ്ന്നു. ബ്രിട്ടനില്‍ ദിവസങ്ങളായ കനത്ത മഴ പെയ്യിക്കുന്ന ഹെന്‍ക് കൊടുങ്കാറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 പ്രോപ്പര്‍ട്ടികള്‍ മുങ്ങിയതായി സ്ഥിരീകരണവും പുറത്തുവന്നു. യുകെയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ 2000 പ്രോപ്പര്‍ട്ടികള്‍ വെള്ളത്തില്‍ മുങ്ങിയതായി എന്‍വയോണ്‍മെന്റ് മന്ത്രി റോബി മൂര്‍ പറഞ്ഞു. ഐസും, മഞ്ഞും മൂലം പ്രതലങ്ങള്‍ തെന്നിക്കിടക്കുന്ന അവസ്ഥയിലാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. റോഡുകളിലെ ഐസ് പാച്ചുകളില്‍ ജാഗ്രത പാലിക്കാന്‍ ഡ്രൈവര്‍മാരോട്

Full Story
  09-01-2024
ലിംഗം തെറ്റിച്ച് രോഗികളെ അഭിസംബോധന ചെയ്താല്‍ നഴ്‌സുമാര്‍ക്ക് പണികിട്ടും

ലണ്ടന്‍: രോഗികളെ മനഃപ്പൂര്‍വ്വം ലിംഗം തെറ്റിച്ച് അഭിസംബോധന ചെയ്താല്‍ നഴ്സുമാരും, മിഡ്വൈഫുമാരും ജോലിയില്‍ നിന്നും പുറത്താകും. നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ പുറത്തുവിട്ട പുതിയ ഗൈഡ്ലൈന്‍സ് പ്രകാരമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏത് വിധത്തില്‍ തങ്ങളുടെ വിശ്വാസങ്ങള്‍ പ്രകടിപ്പിക്കാമെന്ന് വ്യക്തമാക്കുന്നത്. കൂടാതെ ഏതെല്ലാം വഴികളിലൂടെ ജോലി തെറിക്കാമെന്നും ഗൈഡന്‍സ് ചൂണ്ടിക്കാണിക്കുന്നു. ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വ്വീസിനെ നശിപ്പിക്കുന്നതായി ഒരു മിഡ്വൈഫ് ഡിന്നര്‍ സമയത്ത് അഭിപ്രായപ്പെടുന്നത് പോലും പ്രശ്നമാണെന്ന് അപ്ഡേറ്റ് വ്യക്തമാക്കുന്നു. രോഗിയുടെ രാഷ്ട്രീയ നിലപാടുകള്‍ അനുസരിച്ച് ഇവരെ വ്യത്യസ്തമായി ചികിത്സിക്കുമെന്ന് മിഡ്വൈ നിലപാടെടുത്താലാണ്

Full Story
  09-01-2024
എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് വന്‍ പ്രതിസന്ധിയിലേക്ക്

ലണ്ടന്‍: എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് സൃഷ്ടിച്ച പ്രതിസന്ധി ജിപി സര്‍ജറികളിലേക്കും പടരുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നതോടെ തങ്ങള്‍ക്ക് അധിക സമ്മര്‍ദം നേരിടേണ്ടി വരുന്നതായാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങളുടെ സ്വന്തം പ്രതിസന്ധിയില്‍ മുങ്ങുമ്പോഴും ഉയരുന്ന ഡിമാന്‍ഡിന് അനുസരിച്ച് കൂടുതല്‍ അപ്പോയിന്റ്മെന്റ് നല്‍കാന്‍ പ്രാക്ടീസുകള്‍ നിര്‍ബന്ധിതമാകുന്നതായാണ് അവകാശവാദം. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് ആറ് ദിവസത്തെ പണിമുടക്ക് നടത്തിവരുന്നത്. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമരങ്ങളാണ് ഇത്. ഇന്ന് രാവിലെ 7 മണിക്ക് ഈ സമരങ്ങള്‍ക്ക് അവസാനമാകും. ആശുപത്രികളില്‍

Full Story
  08-01-2024
പ്രഖ്യാപിച്ച ട്രെയിന്‍ സമരം പൊടുന്നനെ പിന്‍വലിച്ച് ആര്‍എംടി യൂണിയന്‍: കൂടുതല്‍ ഫണ്ട് കിട്ടിയെന്ന് യൂണിയന്‍ നേതാക്കള്‍
ലണ്ടന്‍ ട്യുബ് ഗതാഗതത്തെ പാടെ സ്തംഭിപ്പിക്കുമായിരുന്ന സമരത്തില്‍ നിന്നും ആര്‍ എം ടി യൂണിയന്‍ താത്ക്കാലികമായി പിന്മാറി. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി എഫ് എല്‍) മായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷകള്‍ ഉള്ളതും ലണ്ടന്‍ മേയര്‍ കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കിയതുമാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ആര്‍ എം ടി പറയുന്നത്. സമരം നടന്നിരുന്നെങ്കില്‍ ട്യുബ് സര്‍വ്വീസ് പൂര്‍ണ്ണമായി തന്നെ നിലച്ചു പോകുന്ന അവസ്ഥ വരുമായിരുന്നു.

ഇത് ലണ്ടനിലെ ഗതാഗതത്തെ തന്നെ പ്രതികൂലമായി ബാധിക്കുമായിരുന്നു. സമരം പിന്‍വലിച്ചതോടെ വലിയൊരു തലവേദനയാണ് ഒഴിഞ്ഞു പോയിരിക്കുന്നത്. എന്നിരുന്നാലും, അവസാന നിമിഷത്തിലാണ് സമരം പിന്‍വലിച്ചത് എന്നതിനാല്‍, ഇന്ന് (തിങ്കള്‍) രാവിലത്തെ സര്‍വ്വീസുകളില്‍ ചില
Full Story
  08-01-2024
ഫെയര്‍ഹാമിലെ വീട്ടില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

ലണ്ടന്‍: ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഫെയര്‍ഹാം മലയാളി കുഴഞ്ഞു വീണു മരിച്ചു. പൂര്‍ണ ആരോഗ്യവാനായിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി വിശ്രമിക്കവേ അസ്വസ്ഥത തോന്നുകയും പിന്നാലെ കുഴഞ്ഞു വീഴുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാര്‍ ഗുരുവായൂര്‍ സ്വദേശിയാണ്. ഒരു വര്‍ഷം മുമ്പാണ് കൃഷ്ണകുമാര്‍ യുകെയില്‍ എത്തിയത്. ഭാര്യ സൗമ്യ തൃശൂരുകാരിയാണ്. രണ്ടു മക്കളുണ്ട്. കൃഷ്ണകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.

Full Story
  08-01-2024
ജനനനിരക്കില്‍ ഇടിവ്, ബ്രിട്ടനില്‍ പെന്‍ഷന്‍ പ്രായം 74 കടന്നേക്കും

ലണ്ടന്‍: യുകെയില്‍ യുവാക്കളുടെ എണ്ണം കുറയുകയാണ്, വൃദ്ധരുടെ എണ്ണം കൂടിവരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായവും വര്‍ദ്ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട് . പെന്‍ഷന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 2024 നും 2026 നും ഇടയിലായി പുരുഷന്മാരുടെയും സ്ത്രീകളുടെയും പെന്‍ഷന്‍ പ്രായം 66 ആക്കുന്നതിനുള്ള നിയമം 2007-ല്‍ കൊണ്ടുവന്നിരുന്നു. പിന്നീട് അത് മുന്‍പോട്ട് കൊണ്ടുവന്ന് 2018 നും 2020 നും ഇടയിലായി പെന്‍ഷന്‍ പ്രായം 66ആക്കി ഉയര്‍ത്താന്‍ തീരുമാനമായി. അത് ഇപ്പോള്‍ നിലനില്‍ക്കുകയാണ്. 2034 നും 2036 നും ഇടയിലായി പെന്‍ഷന്‍ പ്രായം 67 വയസ്സ് ആയേക്കുമെന്നാണ് ഇപ്പോള്‍ കരുതിയിരുന്നത്. എന്നാല്‍, 2014 -ലെ പെന്‍ഷന്‍സ് ആക്ട് ഈ കലാവധി 2026 നും 2028 നും ഇടയിലേക്ക്

Full Story
[544][545][546][547][548]
 
-->




 
Close Window