Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ലിംഗം തെറ്റിച്ച് രോഗികളെ അഭിസംബോധന ചെയ്താല്‍ നഴ്‌സുമാര്‍ക്ക് പണികിട്ടും
reporter

ലണ്ടന്‍: രോഗികളെ മനഃപ്പൂര്‍വ്വം ലിംഗം തെറ്റിച്ച് അഭിസംബോധന ചെയ്താല്‍ നഴ്സുമാരും, മിഡ്വൈഫുമാരും ജോലിയില്‍ നിന്നും പുറത്താകും. നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ പുറത്തുവിട്ട പുതിയ ഗൈഡ്ലൈന്‍സ് പ്രകാരമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏത് വിധത്തില്‍ തങ്ങളുടെ വിശ്വാസങ്ങള്‍ പ്രകടിപ്പിക്കാമെന്ന് വ്യക്തമാക്കുന്നത്. കൂടാതെ ഏതെല്ലാം വഴികളിലൂടെ ജോലി തെറിക്കാമെന്നും ഗൈഡന്‍സ് ചൂണ്ടിക്കാണിക്കുന്നു. ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വ്വീസിനെ നശിപ്പിക്കുന്നതായി ഒരു മിഡ്വൈഫ് ഡിന്നര്‍ സമയത്ത് അഭിപ്രായപ്പെടുന്നത് പോലും പ്രശ്നമാണെന്ന് അപ്ഡേറ്റ് വ്യക്തമാക്കുന്നു. രോഗിയുടെ രാഷ്ട്രീയ നിലപാടുകള്‍ അനുസരിച്ച് ഇവരെ വ്യത്യസ്തമായി ചികിത്സിക്കുമെന്ന് മിഡ്വൈ നിലപാടെടുത്താലാണ് റെഗുലേറ്റര്‍ നടപടിയെടുക്കുക.

എന്നാല്‍ ഏറ്റവും വലിയ പ്രശ്നമായി മാറിയേക്കാവുന്ന സംഗതി ട്രാന്‍സ് രോഗികളുമായി ബന്ധപ്പെട്ടാണ്. ഇവരെ തെറ്റായി അഭിസംബോധന ചെയ്താല്‍ നഴ്സുമാര്‍ക്കും, മിഡ്വൈഫുമാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ആശങ്കയുണ്ട്. ഒരു ഡയബറ്റിസ് ക്ലിനിക്കില്‍ ട്രാന്‍സ് രോഗിയെ നഴ്സ് പല തവണ തെറ്റായി അഭിസംബോധന ചെയ്യുകയും, ഇവര്‍ ഇത് പല പ്രാവശ്യം ചൂണ്ടിക്കാണിച്ചിട്ടും ശരിയായി വിളിക്കുന്നില്ലെങ്കില്‍ ഇത് ഔദ്യോഗിക പരാതിയായി മാറും. തന്റെ വിശ്വാസം അനുസരിച്ച് മനുഷ്യര്‍ക്ക് ലിംഗമാറ്റം സാധ്യമല്ലെന്ന് പറഞ്ഞാല്‍ ഈ നഴ്സിന് എതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍എംസി വ്യക്തമാക്കുന്നു. എന്നാല്‍ ഏത് തരത്തിലുള്ള നടപടിയാണ് ഉണ്ടാവുകയെന്ന് ഗൈഡന്‍സില്‍ പറയുന്നില്ല. നഴ്സുമാരെയും, മിഡ്വൈഫുമാരെയും ജോലിയില്‍ നിന്നും പുറത്താക്കാനും, യുകെയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും തടയാനും എന്‍എംസിക്ക് അധികാരമുണ്ട്.

 
Other News in this category

 
 




 
Close Window