|
|
|
|
|
| അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബര്‍മിങാമില്‍; ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കും |
|
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ ആത്മീയ വചന പ്രഘോഷകനുമായ ഫാ.സാംസണ്‍ മണ്ണൂര്‍ നയിക്കും. 2009ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.
അഞ്ചു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ |
|
Full Story
|
|
|
|
|
|
|
| ചര്‍ച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം) 17-ാമത് ത്രിദിന നാഷണല്‍ കോണ്‍ഫറന്‍സ് ഈമാസം ബ്രിസ്റ്റോളില്‍ |
|
ചര്‍ച്ച് ഓഫ് ഗോഡ് യുകെ &ഇയു (മലയാളം സെക്ഷന്‍) 17-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഈമാസം 26, 27, 28 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ബ്രിസ്റ്റോള്‍ പെന്തകോസ്തല്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍, ട്രിനിറ്റി ആക്കാഡമി (BS7 9BY) യില്‍ വെച്ച് നടത്തപെടും. ഡോ. ജോ കുര്യന്‍ പ്രാത്ഥിച്ചു സമര്‍പ്പിക്കുന്ന ഈ യോഗത്തില്‍ സുപ്രസിദ്ധ സുവിശേഷകരായ പാസ്റ്റര്‍ ജോ തോമസ് (ബാംഗ്ലൂര്‍) പാസ്റ്റര്‍ ബാബു ചെറിയാന്‍ (കേരള) എന്നിവര്‍ സംസാരിക്കും.
വെള്ളിയാഴ്ച വൈകിട്ട് 5:30നും , ശനി രാവിലെ 9:30നും, ഉച്ചക്ക് 2 മണിക്കും, വൈകിട്ട് 5:30നും പൊതുയോഗങ്ങള്‍ നടത്തപെടും. വിവിധ സെഷ്ണുകളിലായി യുവജന സമ്മേളനം, സഹോദരി സമ്മേളനവും 2023 സണ്‍ഡേ സ്‌കൂള്‍ പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും. 26 തിയതി വെള്ളിയാഴ്ച ഉച്ചക്ക് സണ്‍ഡേ സ്‌കൂള്‍, വൈ. പി. ഇ. |
|
Full Story
|
|
|
|
|
|
|
| അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 12 മുതല്‍ 15 വരെ; ബുക്കിങ് തുടരുന്നു |
|
കുട്ടികള്‍ക്കായിഅഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഓഗസ്റ്റ് 12 മുതല്‍ 15 വരെ സസ്സെക്‌സില്‍ നടക്കുന്നു.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് പ്രീ ടീന്‍സ്, ടീന്‍സ് വിഭാഗങ്ങളിലായി 9മുതല്‍ 12വരെയും 12 മുതല്‍ 16 വരെയും പ്രായക്കാര്‍ക്ക് പങ്കെടുക്കാം .
ഓഗസ്റ്റ് 12 തിങ്കള്‍ തുടങ്ങി 15 ന് വ്യാഴാഴ്ച്ച അവസാനിക്കും .WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;തോമസ് 07877 508926
അഡ്രസ്സ് ASHBURNHAM PLACE ASHBURNHAM CHRISTIAN PLACE BATTLE EAST SUSSEX TN33 9NF |
|
Full Story
|
|
|
|
|
|
|
| വാത്സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും |
|
ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ പിറവിയുടെ മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തില്‍ നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന എട്ടാമത് തീര്‍ത്ഥാടനവും തിരുന്നാളും ശനിയാഴ്ച ആഘോഷമായി കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ തിരുന്നാള്‍ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നല്‍കും. രൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയന്‍ സന്ദേശം നല്‍കുന്നതാണ്. |
|
Full Story
|
|
|
|
|
|
|
| യൂറോപ്പിലെ ഏറ്റവും വലിയ ശിവക്ഷേത്രം എസ്റ്റോണിയയില്‍; 5,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്ഷേത്രം |
|
തമിഴ്‌നാട്ടില്‍ നിന്നുള്ള എസ് ബൂപതി ശിവാചാര്യ സ്വാമികളും വെങ്കിടേഷ് ജയറാമും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമായി നൂറിലധികം അതിഥികള്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്റ്റോണിയന്‍ തലസ്ഥാനമായ ടാലിനിനടുത്തുള്ള ലില്ലിയൂരില്‍ 5,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആഗമ ശില്‍പ ശാസ്ത്രത്തെ അടിസ്ഥാനമാക്കി പുരാതന ഇന്ത്യന്‍ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രമുഖ ക്ഷേത്ര നിര്‍മ്മാണ ഗ്രൂപ്പായ ശ്രീ തെങ്കണി ട്രെഡിഷണല്‍ ആര്‍ക്കിടെക്ചര്‍ ഹിന്ദു ടെമ്പിള്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് സ്‌കള്‍പ്ചര്‍ ഗ്രൂപ്പിലെ ധനബാല്‍ മയില്‍വേലും മണിവേല്‍ |
|
Full Story
|
|
|
|
|
|
|
| ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും |
|
ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും നടക്കും. ഈമാസം 29ന് ശനിയാഴ്ച ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ വെച്ച് വൈകുന്നേരം 5.30 മുതല്‍ നടക്കും. പാസ്റ്റര്‍. ബോബന്‍ തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കും. യുകെയിലെ ക്രൈസ്തവ സംഗീത ലോകത്തെ അറിയപ്പെടുന്ന ഗായിക ടിന ജോയി ഐപിസി ബഥേല്‍ ചര്‍ച്ച് ക്വയറിനോടോപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ജേക്കബ് ജോണ്‍, ബ്രദര്‍. സിബി ജോര്‍ജ്, മോന്‍സി ചാക്കോ, തോമസ് മാത്യു എന്നിവര്‍ പ്രോഗ്രാമിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. നോര്‍ത്തേണ്‍ അയര്‍ലെന്റിലുള്ള എല്ലാവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| യുകെയുടെ 'മലയാറ്റൂര്‍ തിരുന്നാളി'ന് ഞായറാഴ്ച ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റും |
|
'യുകെയുടെ മലയാറ്റൂര്‍' എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ വീണ്ടും ദുക്റാന തിരുന്നാള്‍ ആഘോഷത്തിന്റെ മേളങ്ങളിലേക്ക്. ഞായറാഴ്ച വൈകുന്നേരം മൂന്നിന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറിയാല്‍ പിന്നെ ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ ഉത്സവപ്രതീതിയിലാണ്.
ജൂലൈ ഏഴാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാള്‍. റാസ കുര്‍ബാനയും പ്രദക്ഷിണവും ഒക്കെയായി തിരുന്നാള്‍ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറത്തിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 101 അംഗ തിരുന്നാള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
നാളെ |
|
Full Story
|
|
|
|
|
|
|
| ചെസ്റ്റര്‍ഫീല്‍ഡ് സെന്റ് ജോണ്‍ മിഷണില്‍ ദുക്‌റാന തിരുനാള്‍ 23ന് |
|
സെന്റ് ജോണ്‍ മിഷണ്‍ ചെസ്റ്റര്‍ഫീല്‍ഡില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 23 ഞായറാഴ്ച. വൈകുന്നേരം 4മണിക്ക് ആരംഭിക്കുന്ന കൊടികയറ്റം, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം, പ്രദക്ഷിണം, കഴുന്ന് നേര്‍ച്ച, സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഈ തിരുനാളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാന്‍ സെന്റ് ജോണ്‍ ഡയറക്ടര്‍ ഫാ ജോബി ഇടവഴിക്കലും, പള്ളി കമ്മറ്റിക്കാരും ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം
THE HOLY SPIRIT CHURCH,
STONELOW ROAD,
DRONFIELD,
S18 2EP. |
|
Full Story
|
|
|
|
| |