Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
മതം
  19-06-2025
ലണ്ടന്‍ സെന്റ് തോമസ് പള്ളിയില്‍ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍
യാക്കോബായ സുറിയാനി സഭയുടെ ഇംഗ്ലണ്ടിലെ പ്രഥമ ഇടവകയായ ലണ്ടന്‍ സെന്റ് തോമസ് പള്ളിയുടെ കാവല്‍ പിതാവ് മോര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍ ജൂലൈ 5, 6 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.

ജൂണ്‍ 29-ന് കുര്‍ബാനാനന്തരം നടത്തപ്പെടുന്ന കൊടിയേറ്റോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. തുടര്‍ന്ന് ജൂലൈ മാസം അഞ്ചാം തീയതി സന്ധ്യാ പ്രാര്‍ത്ഥനയും മോര്‍ ക്രിസോസ്റ്റമോസ് മാര്‍ക്കോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ പ്രഭാഷണം, വിവിധ ഭക്ത സംഘടനകളുടെ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

ജൂലൈ ആറാം തീയതി ഞായറാഴ്ച 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് ക്രിസോസ്റ്റമോസ് മാര്‍ക്കോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന,
Full Story
  11-06-2025
റെക്സം രൂപതയില്‍ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാള്‍ ആഘോഷം ജൂലൈ ആറിന്

റെക്സം രൂപത സീറോ മലബാര്‍ സഭയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാള്‍ ആഘോഷം ജൂലൈ ആറാം തിയതി ഞായര്‍ 2.30 ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടത്തപെടുന്നു. ആഘോഷമായ മലയാളം പാട്ടു കുര്‍ബാനയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരുന്നു. പ്രത്യേക നിയോഗത്തോടെ തിരുന്നാള്‍ പ്രസുദേന്തിമാര്‍ക്കും അവസരം ഉണ്ട്. താല്പര്യം ഉള്ളവരും തോമസ് നാമധാരികള്‍ ആയവര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്ക് നിങ്ങളുടെ പേരുകള്‍ കൊടുക്കാവുന്നതാണ്. കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാര്‍ത്ഥന , സമാപന പ്രാത്ഥനയുടെ ആശിര്‍വാദം തുടര്‍ന്ന് നേര്‍ച്ച പാച്ചോര്‍ വിതരണവും കോഫീ, സ്നാക്ക്സ് ഉണ്ടായിരിക്കുന്നതാണ് ഭാരതഅപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹയുടെ

Full Story
  02-06-2025
ലണ്ടന്‍ ഹിന്ദു ഐക്യവേദി വൈശാഖ മാസചാരണം ഭക്തി നിര്‍ഭരമായി സമാപിച്ചു

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടാഷനും സംഘടിപ്പിച്ച വൈശാക മാസചാരണത്തിന് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടുകൂടി പരിസമാപ്തി ആയി. ലണ്ടനിലെ ക്രോയിഡോണില്‍ ഉള്ള വെസ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടത്തപ്പെട്ടത്.LHA ടീം അവതരിപ്പിച്ച ഭജന,പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ചടങ്ങുകള്‍ക്ക് മികവേകി,ലണ്ടന്റെ വിവിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ മഹത് ചടങ്ങില്‍ പങ്കെടുത്തു

Full Story
  24-05-2025
എട്ടാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 31 ശനിയാഴ്ച

എയ്ല്‍സ്ഫോര്‍ഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നല്‍കിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ല്‍സ്ഫോഡില്‍ മെയ് 31 ശനിയാഴ്ച നടത്തുന്ന എട്ടാമത് തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍. കര്‍മ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ തീര്‍ത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും. രൂപതയുടെ ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളും, എയ്ല്‍സ്ഫോര്‍ഡ് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ മിഷനുമാണ് തീര്‍ത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. മെയ് 31 ശനിയാഴ്ച രാവിലെ 11 മണിക്ക്

Full Story
  23-05-2025
ബേസിങ്സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ നാലാമത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 25ന്

ബേസിങ്സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധനായ മര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ നാലാമത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 25ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും. വിശുദ്ധ മുന്നിന്മേല്‍ കുര്‍ബ്ബാനയിലും റാസയിലും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലും മറ്റു പെരുന്നാള്‍ ചടങ്ങുകളിലും വന്ന് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ഉച്ചയ്ക്ക് 1:15ന് കൊടിയേറ്റ്, 1.30ന് പ്രഭാത പ്രാര്‍ത്ഥന, രണ്ടു മണിക്ക് ഫാ. സിജോ ഫിലിപ്പ്, ഫാ. ഫിലിപ്പ് തോമസ്, വികാരി ഫാ. മാത്യൂസ് എബ്രഹാം എന്നിവര്‍ മുഖ്യകാര്‍മ്മികനാകുന്ന വിശുദ്ധ മുന്നിന്മേല്‍ കുര്‍ബ്ബാന, മൂന്നു മണിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥന,

Full Story
  23-05-2025
ക്നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖല സമ്മേളനം ജൂണ്‍ ഏഴിന് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍

ക്നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖല സമ്മേളനം ജൂണ്‍ ഏഴിന് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതല്‍ വൈകിട്ടു നാലു മണി വരെ നടത്തുന്ന സംഗമത്തില്‍ യൂറോപ്പിലെ എല്ലാ പള്ളികളില്‍ നിന്നും വനിതാ സമാജ അംഗങ്ങള്‍ പങ്കെടുക്കും. ഫാ: സജി എബ്രഹാം പ്രസിഡണ്ടായി യൂറോപ്പിലെ എല്ലാ വൈദികരുടെയും നേതൃത്വത്തിലാണ് സംഗമം നടത്തുന്നത്. രാവിലെ 10 മണിക്ക് പ്രഭാത പ്രാത്ഥനയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും.

Full Story
  20-05-2025
സേവനം യുകെ യുടെ ഈ മാസത്തെ ചതയദിന സത്സംഗത്തില്‍ ആകര്‍ഷണമായി എസ്. ഗൗരി നന്ദയുടെ പ്രഭാഷണം

ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ യുവതലമുറയിലേക്കും പകര്‍ന്നു നല്‍കുകയാണ് സേവനം യുകെ യുടെ ഈ മാസത്തെ ചതയദിന സത്സംഗത്തില്‍, ആകര്‍ഷണമായിത്തീരുന്നത് എസ്. ഗൗരി നന്ദയുടെ പ്രഭാഷണമാണ്. ആറാം ക്ലാസുകാരിയായ ഒരു ശ്രീനാരായണ ധര്‍മ്മപ്രചാരിക. എസ്എന്‍ഡിപി യോഗം മലയാറ്റൂര്‍ ഈസ്റ്റ് ശാഖ അംഗങ്ങളായ ദുര്‍ഗ്ഗാദാസിന്റെയും ജിഷയുടെയും ഇളയമകളായ ഗൗരി നന്ദ, കുട്ടിക്കാലം മുതല്‍ തന്നെ ഗുരുദേവന്റെ ആശയങ്ങള്‍ സ്വീകരിച്ചുവളര്‍ന്നു. മൂന്നര വയു മുതല്‍ കുടുംബ യോഗങ്ങളിലും സത്സംഗങ്ങളിലും മാതാപിതാക്കളോടൊപ്പം പങ്കെടുത്ത അനുഭവങ്ങളാണ് ഗുരുവിനെ കുറിച്ചുള്ള ബോധം ഈ ചെറു മനസ്സില്‍ നിറഞ്ഞത്. ഇപ്പോള്‍ ആ ആത്മബോധം വാക്കുകളായി വിരിയുമ്പോള്‍, ഗുരു ധര്‍മ്മ പ്രചാരണം പുതിയ ദിശയിലേക്ക് വഴികാട്ടുക എന്നതാണ് സേവനം

Full Story
  19-05-2025
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടനില്‍ വൈശാഖ മാസാചാരണം നടത്തുന്നു
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനു വേണ്ടി പ്രയത്നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് വൈശാഖ മാസ ആചാരണം നടത്തുന്നു. ഈമാസം 31ന് വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു വൈകുന്നേരം ആറു മണിമുതല്‍ ആണ് ചടങ്ങുകള്‍ തുടങ്ങുന്നത്. ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ഈ ചടങ്ങില്‍ പങ്കെടുക്കാമെന്നു സംഘടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

SURESH BABU - 07828137478

GANESH SIVAN - 07405513236

SUBASH SARKARA -07519135993

JAYAKUMAR UNNITHAN - 07515918523
Full Story
[7][8][9][10][11]
 
-->




 
Close Window