|
|
|
|
|
| യുകെ സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ നേത്വത്തില്‍ രോഗശാന്തി ശുശ്രൂഷ |
|
യുകെ സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ നേത്വത്തില്‍ ജപമാല, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ (റോഫേക) ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ (ശനി, ഞായര്‍) ഈസ്റ്റ്ഹാമില്‍. ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു ഈസ്റ്റ്ഹാമിലെ സെന്റ് മൈക്കല്‍ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 2 മുതല്‍ രാത്രി ഒമ്പതുവരെയാണ് ശുശ്രൂഷകള്‍. ഉച്ചകഴിഞ്ഞു 2 മുതല്‍ അഞ്ചുവരെ കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കും. വൈകിട്ട് 6 മുതല്‍ 7 വരെ ദിവ്യബലി.
ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതല്‍ 5 വരെ ഈസ്റ്റ്ഹാമിലെ സൗത്തെന്‍ഡ് ഹാളിലാണ് ശുശ്രൂഷകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ്- 07886 692327 ,സുജ സുനില്‍- 07792 199757 , ഫിനി സ്റ്റാന്‍ലി- 07529 412964 |
|
Full Story
|
|
|
|
|
|
|
| ഉത്തര്‍പ്രദേശിലെ കുംഭമേള 2025 ജനുവരി 12 മുതല്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 933 കോടി |
|
കുംഭമേളയ്ക്കായി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ . അടുത്ത വര്‍ഷം ജനുവരിയില്‍ പ്രയാഗ്രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ അവസരത്തില്‍ രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. 2025 ജനുവരി 12 മുതല്‍ ആരംഭിക്കുന്ന കുംഭമേളയില്‍ 50 കോടി ഭക്തര്‍ പങ്കെടുക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2025-ല്‍ യുപിയിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ എത്തും, അത്തരമൊരു സാഹചര്യത്തിലാണ് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി 933 കോടി രൂപയാണ് റെയില്‍വേ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എല്ലാ തീര്‍ഥാടകര്‍ക്കും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കാനാണ് |
|
Full Story
|
|
|
|
|
|
|
| വാഴ്ത്തപ്പെട്ട കാര്‍ലോ അക്ക്യൂട്ടിസിന്റെ തിരുശേഷിപ്പ് നാലുദിവസം മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തുന്നു |
പ്രാര്‍ത്ഥനയില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ആയിരങ്ങള്‍ ഇന്നുമുതല്‍ മാഞ്ചെസ്റ്ററിലേക്ക് പ്രവഹിക്കും. രാവിലെ പത്തിന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേരുന്ന തിരുശേഷിപ്പ് ഷ്രൂഷ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് ഉച്ചക്ക് രണ്ടുവരെ വിഥിന്‍ഷോയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യ കാര്‍മ്മികനാകും.പിന്നീട് തുടര്‍ച്ചയായി ദിവ്യ ബലികളും ആരാധനയും നടക്കും.ശനിയാഴ്ച രാവിലെ 8.30 നു സിറോ മലബാര്‍ ക്രമത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ |
|
Full Story
|
|
|
|
|
|
|
| അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ 14ന് ബര്‍മിങ്ഹാമില്‍; ഫാ.ജോര്‍ജ് പനക്കല്‍ നയിക്കും |
|
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ 14ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. ഫാ.ജോര്‍ജ് പനക്കല്‍ വിസി ഇത്തവണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പുതിയ കുടുംബങ്ങള്‍ക്ക് സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തുന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഈ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
അഞ്ചു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും.
വിവിധ പ്രദേശങ്ങളില്‍നിന്നും |
|
Full Story
|
|
|
|
|
|
|
| സ്‌റ്റോക്ക് പോര്‍ട്ടില്‍ വിശുദ്ധ സെബസ്ത്യാനോസ്സിന്റെ തിരുനാള്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ പതിനാലു വരെ |
|
സ്‌റ്റോക്ക് പോര്‍ട്ട് സെന്‍ സെബാസ്റ്റ്യന്‍ സീറോ മലബാര്‍ പ്രൊപ്പോസ് മിഷന്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിന്റെ തിരുനാള്‍ സെപ്റ്റംബര്‍ എട്ടാം തീയതി മുതല്‍ പതിനാലാം തീയതി വരെ നടത്തപ്പെടും .സെപ്റ്റംബര്‍ എട്ടാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റോക്ക് പോര്‍ട്ട് സെന്റ് ഫിലിപ്സ് പള്ളിയില്‍ വച്ച് മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വ്വഹിക്കുന്നതോടെ ഭക്തിനിര്‍ഭരമായ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
തുടര്‍ന്ന് ഫാദര്‍ ജോസ് കുന്നുംപുറത്തന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ കുര്‍ബാനയും ,അമ്പ് (കഴുന്ന് )വെഞ്ചരിപ്പും പ്രസിദേന്തി വാഴ്ചയും നടത്തപ്പെടും.വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വെഞ്ചരിച്ച അമ്പും(കഴുന്നും) യൂണിറ്റ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകയിലെ |
|
Full Story
|
|
|
|
|
|
|
| മാതാവിന്റെ പിറവിതിരുന്നാളിനു മുന്നോടിയായി വാല്‍ത്തംസ്‌റ്റോയില്‍ മരിയന്‍ ദിനാചരണം |
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6:45നു പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു. സ്ഥലത്തിന്റെ വിലാസം St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Jose N .U : 07940274072 Josy Jomon :07532694355 Saju Varghese : 07882643201 |
|
Full Story
|
|
|
|
|
|
|
| സന്ദര്‍ലാന്റ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ |
|
സന്ദര്‍ലാന്‍ സെ. ജോസഫ്സ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
സെപ്തംബര്‍ 14ന് ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകും. രാവിലെ 10നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് ( Parish Priest, St. Wilfred & St. Marys Church, Leeds) മുഖ്യകാര്‍മ്മികനാകും. തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ നിരവധി വൈദികര്‍ സഹാകാര്‍മ്മികരാകും. തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് റെഡ്ഹൗസ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍, നോര്‍ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്ന സായാഹ്നത്തില്‍ |
|
Full Story
|
|
|
|
|
|
|
| ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി രാമായണ മാസാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു |
|
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി വര്‍ഷങ്ങളായി നടത്തി വരാറുള്ള രാമായണ മാസാചരണത്തിന് രാധാകൃഷ്ണ മന്ദിറില്‍ ഭക്തിസാന്ദ്രമായ പരിസമാപ്തി. രാമനാമങ്ങള്‍ നിറഞ്ഞ ഈ ദിനങ്ങള്‍ ഭക്തര്‍ക്ക് അനിര്‍വചനീയ അനുഭവമാണ് നല്‍കിയത്. ഓരോ ദിവസവും ഓരോ കുടുംബാംഗങ്ങളുടെ വീടുകളില്‍വച്ചായിരുന്നു രാമായണ പാരായണം നടത്തിയിരുന്നത്. കുട്ടികളുടെ രാമായണ പാരായണവും രാമായണത്തെ മുന്‍നിര്‍ത്തിയുള്ള പ്രശ്നോത്തരിയും ഈ വര്‍ഷത്തെ രാമായണ പാരായണത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. കുടുംബ പങ്കാളിത്തം കൊണ്ട് ഈ വര്‍ഷത്തെ രാമായണ മാസാചരണം വളരെയധികം ഭംഗിയായി നടത്തപ്പെട്ടു. ഓണാഘോഷം സെപ്റ്റംബര്‍ 14ന് ശനിയാഴ്ച രാധാകൃഷ്ണ മന്ദിറില്‍ വച്ച് നടത്താനും തീരുമാനിച്ചു. |
|
Full Story
|
|
|
|
| |