Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞ് രണ്ടു കുട്ടികള്‍ മരിച്ചു
Text By: UK Malayalam Pathram
പത്തനംതിട്ടയ്ക്കു സമീപം തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആദിലക്ഷ്മി (8), അപകടത്തില്‍പെട്ട് കാണാതായ നാലുവയസുകാരന്‍ യദുകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് നാലുവയസുകാരനെ കണ്ടെത്തിയത്. ആറ് വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥി പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
 
Other News in this category

 
 




 
Close Window