Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ജനുവരി മുതല്‍ വിമാനയാത്രയ്ക്ക് ചെലവേറും: എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി കൂട്ടാനാണ് റേച്ചല്‍ റീവ്‌സിന്റെ തീരുമാനം
Text By: UK Malayalam Pathram
വിമാനയാത്രാ ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്ന എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി അടുത്ത വര്‍ഷവും, 2027-ലും വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം. യാത്രാ വിമാന നിരക്ക് ഉയരുന്നതിനൊപ്പം പ്രൈവറ്റ് ജെറ്റുകളുടെ നികുതി നാലിരട്ടിയാണ് ഉയര്‍ത്തിയിരിക്കുന്നത്. എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന യുകെ മലയാളികള്‍ക്ക് തിരിച്ചടിയാകും.
ഇതോടെ നാട്ടിലേക്കുള്ള വിമാനയാത്രയ്ക്ക് ചെലവേറുമെന്നാണ് സ്ഥിരീകരണമായിട്ടുള്ളത്. ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണ് എപിഡി. ഇത് യാത്രാ നിരക്കുകളായി യാത്രക്കാരില്‍ നിന്നും പിരിച്ചെടുക്കും. യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച് ഈ നിരക്കില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും.

2026-ല്‍ എപിഡി ഉയരുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇത് 2027-ലും ആവര്‍ത്തിക്കുമെന്നാണ് റീവ്സിന്റെ പ്രഖ്യാപനം. റീട്ടെയില്‍ പ്രൈസ് ഇന്‍ഫ്ളേഷന് അനുസൃതമായാണ് നിരക്ക് ഉയരുന്നത്. ഇന്ത്യയിലേക്കുള്ള വിമാനയാത്രകള്‍ ബാന്‍ഡ് ബി'യിലാണ് ഉള്‍പ്പെടുന്നത്. 2001 മൈല്‍ മുതല്‍ 5500 മൈല്‍ വരെ വരുന്ന ഈ യാത്രകള്‍ക്ക് നിലവില്‍ ഇക്കണോമി ക്ലാസില്‍ 90 പൗണ്ടും, ഫസ്റ്റ് ക്ലാസില്‍ 216 പൗണ്ടുമാണ് പാസഞ്ചര്‍ ഡ്യൂട്ടി.
 
Other News in this category

 
 




 
Close Window