Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4498 INR  1 EURO=112.2334 INR
ukmalayalampathram.com
Wed 13th May 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബര്‍മിങാമില്‍; ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കും
Text By: Babu Joseph
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ ആത്മീയ വചന പ്രഘോഷകനുമായ ഫാ.സാംസണ്‍ മണ്ണൂര്‍ നയിക്കും. 2009ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.


അഞ്ചു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും.


വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും എഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും.


ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഷാജി ജോര്‍ജ് 07878 149670

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239

നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍ ;

ജോസ് കുര്യാക്കോസ് 07414 747573.

ബിജുമോന്‍ മാത്യു 07515 368239

സ്ഥലത്തിന്റെ വിലാസം

Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW
 
Other News in this category

 
 




 
Close Window