|
|
|
|
|
| സൗത്താംപ്ടണ്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി അയ്യപ്പ പൂജ നടത്തി |
നവംബര്‍ 22-ന് സൗത്താംപ്ടണ്‍ വേദിക് സൊസൈറ്റി ടെംപിള്‍ ഹാളില്‍ നടന്ന പൂജയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. മൂന്ന് മണിക്ക് ഗണപതി പൂജയോടെ തുടങ്ങിയ അയ്യപ്പ പൂജ ഭക്തര്‍ക്ക് ആഴത്തിലുള്ള ആത്മീയാനുഭവമായി. 'സ്വാമി ശരണം' എന്ന ഭക്തിനാദം നിറഞ്ഞ അന്തരീക്ഷത്തില്‍ നിരവധി കുടുംബങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. ഈ വര്‍ഷത്തെ പൂജയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകമായത് സദാനന്ദന്‍ നയിച്ച തത്വമസി ഭജന സംഘം അവതരിപ്പിച്ച ഭജനയായിരുന്നു. ഭക്തിഗാനങ്ങള്‍ ചടങ്ങിന് ദൈവികമായ ഭാവം നല്‍കി, പങ്കെടുത്തവരെ ആത്മീയതയില്‍ കൂടുതല്‍ ലയിപ്പിച്ചു. പൂജയുടെ കാര്‍മ്മികത്വം ശ്രീകാന്ത് നമ്പൂതിരി വഹിച്ചു. ചടങ്ങുകളുടെ ഭാഗമായി അര്‍ച്ചന, അഭിഷേകം, അയ്യപ്പ നാമജപം, പടിപൂജ, ഹരിവരാസനം എന്നിവയും നടന്നു. വേദിക് സൊസൈറ്റി |
|
Full Story
|
|
|
|
|
|
|
|
|
| കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം |
|
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവംബര്‍ 17 തിങ്കളാഴ്ച മുതല്‍ 2026 ജനുവരി 14 ബുധനാഴ്ച വരെ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം. റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വര്‍ഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല-മകരവിളക്ക് ചിറപ്പ് മഹോത്സവം 2025-2026 ഭക്തിപൂര്‍വ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാന്‍ ക്ഷേത്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
വര്‍ഷം 2020 മുതല്‍ ഓരോ മണ്ഡലകാലത്തും ഭക്തിപൂര്‍വ്വം നടത്തിവരുന്ന അയ്യപ്പന്‍ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വര്‍ഷവും നവംബര്‍ 17 മുതല്‍ ഭക്തിപൂര്‍വ്വം ആരംഭിക്കുന്നു.
മണ്ഡല മകരവിളക്ക് പൂജകള്‍ നവംബര്‍ 17 തിങ്കളാഴ്ച രാവിലെ 7:30 AM മുതല്‍, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6:00 മുതല്‍ 9:00 വരെ |
|
Full Story
|
|
|
|
|
|
|
| റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ആന്തരിക സൗഖ്യ ധ്യാനം |
റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ഈമാസം 28 മുതല്‍ 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും അഭിഷിക്ത വചന പ്രോഘോഷകനുമായ ഫാ. ജോര്‍ജ്ജ് പനക്കലും റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ടും ധ്യാന ശുശ്രൂഷകനായ ഫാ. പോള്‍ പള്ളിച്ചന്‍കുടിയിലും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക. 28ന് വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 30ന് ഞായറാഴ്ച്ച വൈകുന്നേരം നാലു മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. താമസിച്ചുള്ള ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് 27ന് വൈകുന്നേരം മുതല്‍ താമസം ഒരുക്കുന്നതാണ്. ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് |
|
Full Story
|
|
|
|
|
|
|
| യുകെ, യൂറോപ്പ് ആന്റ് ആഫ്രിക്ക ഡയസിസിലെ ഹോളി ഇന്നസെന്റ് ദേവാലയത്തില്‍ ഒവിബിഎസ് |
|
യുകെ, യൂറോപ്പ് ആന്റ് ആഫ്രിക്ക ഡയസിസിലെ ഹോളി ഇന്നസെന്റ് ദേവാലയത്തില്‍ പതിവു പോലെ കുഞ്ഞുങ്ങളുടെ അവധിക്കാലത്ത് നടത്തിവരാറുള്ള ഒവിബിഎസ് വ്യാഴം, വെള്ളി, ശനി, ഞായര്‍ തീയതികളില്‍ നടത്തുന്നു. സണ്‍ഡേ സ്‌കൂള്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് തങ്കന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വികാരി ഫാ. മാത്യു പാലത്തിങ്കല്‍ ചിന്താവിഷയം അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ കണ്‍വീനേഴ്സ് ആയി ജോളി തോമസ്, മനോജ് കുര്യന്‍ എന്നിവര്‍ പ്രവര്‍ത്തിക്കും. |
|
Full Story
|
|
|
|
|
|
|
| വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വിബിഎസ് |
|
വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ *ഐയലന്‍ഡ് റൂട്സ്* എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വര്‍ഷത്തെ വിബിഎസ് ഇന്നും നാളെയും വ്യാഴം, വെള്ളി തീയതികളില്‍ രാവിലെ 9:30 മണി മുതല്‍ വൈകിട്ട് മൂന്നുമണി വരെ നടത്തപ്പെടുന്നു. കുട്ടികള്‍ക്ക് (Age-3 to 18 Years) ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങള്‍ക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സന്‍മാര്‍ഗീക ചിന്തകളും വളര്‍ത്തുവാന്‍ ഉതകുന്ന ആവേശകരമായ 2 ദിനങ്ങളായിരിക്കും ഇത്. മ്യൂസ്സിക്, ഗയിംസ്, സ്റ്റോറീസ്, ഇന്ററാക്ടീവ് സെഷന്‍സ് & ആക്റ്റിവിറ്റീസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്
സ്ഥലത്തിന്റെ വിലാസം
WATFORD GRAMMAR SCHOOL FOR GIRLS, LADY'S CLOSE, WATFORD, WD 18 0AE, HERTFORDSHIRE
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07852304150 |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ഈമാസം 18ന് ശനിയാഴ്ച നടക്കും. |
രാവിലെ 8:30ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതല്‍ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും ഒരു നിലവിളക്കും നീരാഞ്ജനത്തിന് ഒരു നാളികേരവും കൊണ്ടു വരേണ്ടതാണ്. ക്ഷേത്രം മേല്‍ശാന്തി അഭിജിത്തും താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരറും പൂജകള്‍ക്ക് കര്‍മികത്വം വഹിക്കും. അമ്പലത്തിന്റെ വിലാസം KENT AYYAPPA TEMPLE, 1 Northgate, Rochester ME1 1LS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 07838170203, 07985245890, 07507766652, 07906130390, 07973 151975 |
|
Full Story
|
|
|
|
|
|
| |