Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
സിനിമ
  Add your Comment comment
നദിയാ മൊയ്തു തിരിച്ചു വരുന്നു; അന്ന മാത്യൂസ് എന്ന കഥാപാത്രത്തിലൂടെ: അമല്‍ നീരദിന്റെ സിനിമയിലൂടെ
Text By: UK Malayalam Pathram
അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി Deux'- ലെ നദിയ മൊയ്തു വിന്റെ പോസ്റ്റര്‍ പുറത്ത്. അവര്‍ അവതരിപ്പിക്കുന്ന അന്ന മാത്യൂസ് എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ദൃഢനിശ്ചയമുള്ള മുഖ ഭാവത്തോടെയാണ് പോസ്റ്ററില്‍ അവരെ കാണിച്ചിരിക്കുന്നത്. നവംബര്‍ 19നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വം' സിനിമയിലാണ് നദിയ ഒടുവിലായി മലയാളത്തില്‍ വന്നത്.
അടുത്തിടെ നടന്‍ ടൊവിനോ തോമസിന്റെയും നസ്ലന്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിന്റെയും ഷൈന്‍ ടോമിന്റെയും പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധ നേടിയിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ -സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്.
റെഡ്-ഗോള്‍ഡന്‍ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ക്ലാസിക്കായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ഡുഎക്‌സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചില്‍ D'EUX എന്നാല്‍ രണ്ട് എന്നും 'അവരുടെ' അല്ലെങ്കില്‍ 'അവരെ കുറിച്ച്' എന്നുമാണ് അര്‍ത്ഥമാക്കുന്നത്.
 
Other News in this category

 
 




 
Close Window