Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
സിനിമ
  Add your Comment comment
'40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി - പാട്ട് റിലീസായി: കുഞ്ചാക്കോ ബോബനും പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം
Text By: UK Malayalam Pathram
'40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഡോ.അനന്തു പ്രൊഡക്ഷന്‍സ്, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി ഒരുക്കുന്ന ചിത്രമാണിത്.
ഡാബ്‌സിയാണ് 'പെരുത്ത് നന്ദി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിബിന്‍ അശോകാണ് ഈണം നല്‍കിയിരിക്കുന്നത്. മനു ഹസ്സനാണ് ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
Watch Video: -


കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിലേതായി മുമ്പ് പുറത്തു വന്ന കളര്‍ ഫുള്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്.

ഛായാഗ്രഹണം: ആല്‍ബി ആന്റണി, അജ്മല്‍ സാബു, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ബിബിന്‍ അശോക്, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മന്‍സൂര്‍ റഷീദ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍ ദാമോദര്‍, എക്‌സി.പ്രൊഡ്യൂസര്‍ അമല്‍ സേവ്യര്‍ മനക്കത്തറയില്‍, രതീഷ് മണ്ണാര്‍ക്കാട്, ഗാനരചന വിനായക് ശശികുമാര്‍, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റര്‍, സിങ്ക് സൗണ്ട് വൈശാഖ് പി.വി, സ്റ്റില്‍സ് ഷെയ്ന്‍ സബൂറ, കളറിസ്റ്റ് രമേഷ് സി.പി, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്‌സ് : ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പോസ്റ്റര്‍ ഡിസൈന്‍: അധിന്‍ ഒല്ലൂര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനില്‍ കുമാര്‍.
 
Other News in this category

 
 




 
Close Window