Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
സിനിമ
  Add your Comment comment
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ 32 വര്‍ഷങ്ങള്‍ക്ക് മമ്മൂട്ടി: ഡിസംബര്‍ 4ന് 'പദയാത്ര' റിലീസ്
Text By: UK Malayalam Pathram
മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന 'പദയാത്ര' 2026 ഡിസംബര്‍ 4ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് 'പദയാത്ര'. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണനും കെ.വി. മോഹന്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ജീവിതവും അതിലൂടെ ചര്‍ച്ചയാകുന്ന വിഷയങ്ങളും എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മലയാള സിനിമയില്‍ ശ്രദ്ധേയമായ സ്ഥാനമുള്ള സംവിധായകനും നടനും വീണ്ടും ഒന്നിക്കുമ്പോള്‍ 'പദയാത്ര'യിലൂടെ മറ്റൊരു വേറിട്ട സിനിമാനുഭവമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

'അനന്തരം', 'മതിലുകള്‍', 'വിധേയന്‍' എന്നീ മലയാള സിനിമാ ക്ലാസിക്കുകള്‍ക്ക് ശേഷം മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് 'പദയാത്ര'. അടൂരിന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച 'മതിലുകള്‍', 'വിധേയന്‍' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്‌കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. ഇന്ദ്രന്‍സും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാര്‍, ശ്രീഷ്മ ചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, മധുപാല്‍, നന്ദു, പി. ശ്രീകുമാര്‍, ജഗദീഷ്, സീനത്ത് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
 
Other News in this category

 
 




 
Close Window