നായികയായി വീണ്ടും നയന്‍താര: 'മൂക്കുത്തി അമ്മന്‍ 2- മഹാശക്തി'യുടെ ട്രെയിലര്‍ റിലീസ്
Text By: UK Malayalam Pathram
സുന്ദര്‍ സി.യുടെ സംവിധാനത്തില്‍ നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മൂക്കുത്തി അമ്മന്‍ 2- മഹാശക്തി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സമകാലീന സംഭവങ്ങളും പൂര്വകാലങ്ങളും ഉള്‍പ്പെടുത്തിയുള്ളതാകും സിനിമയെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
Watch Video: -
മൂക്കുത്തി അമ്മനായും പൊലീസ് ഉദ്യോ?ഗസ്ഥയായും നയന്‍താര ചിത്രത്തില്‍ എത്തുന്നുണ്ട്. അമ്മ വേഷത്തില്‍ ഉര്‍വശിയും ഉണ്ട്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 6ന് തിയറ്ററുകളില്‍ എത്തും. ദീപാവലി റിലീസായാണ് ചിത്രം തിയെറ്ററില്‍ എത്തുക. ചിത്രത്തിന്റെ ട്രെയിലര്‍ രണ്ടു മില്യണ്‍ കാഴ്ചക്കാര്‍ കഴിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്.
നയന്‍താര, ദുനിയ വിജയ്, റെജീന കസാന്‍ഡ്ര, ഉര്‍വശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആര്. സ്വാമിനാഥന്, ശിവകുമാര്‍ എസ്., സുനില്‍ വര്‍മ്മ ഇന്‍ഡുകുരി, വര്‍ഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിന്‍ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.