Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
സിനിമ
  18-04-2023
ചില നടന്മാര്‍ ഒരേ സമയം പല സിനിമകള്‍ക്കും ഡേറ്റ് കൊടുക്കുന്നു: സിനിമ റീഎഡിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്നു: ഫെഫ്ക സെക്രട്ടറി
മലയാള സിനിമ പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുവെന്നും ചില അഭിനേതാക്കള്‍ പ്രശ്‌നം സൃഷ്ടിക്കുകയുമാണെന്ന് ഫെഫ്ക (FEFKA) ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയിലെ ചില നടീനടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നു. പല സിനിമകള്‍ക്കും ഒരേ ഡേറ്റ് കൊടുക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍
എഡിറ്റ് ചെയ്ത് ഉടന്‍ കാണണം എന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ചില നടന്‍മാര്‍ അവര്‍ ആവശ്യപ്പെടുംപോലെ റീഎഡിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇത് സംവിധായകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

അഭിപ്രായം ആര്‍ക്കും പറയാം, എന്നാല്‍ സിനിമയെ പ്രതിസന്ധിയിലാക്കുന്ന നടപടി
Full Story
  17-04-2023
റഹ്‌മാനും ഭാവനയും ഒന്നിക്കുന്ന പുതിയ സിനിമയുടെ സ്വിച്ച് ഓണ്‍ ചോറ്റാനിക്കരയില്‍
എ.പി.കെ. സിനിമാസിന്റെ ബാനറില്‍ ആദിത് പ്രസന്ന കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ചോറ്റാനിക്കരയില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നവാഗതനായ റിയാസ് മരാത്താണ്. സാങ്കേതികമായി ഏറെ പ്രത്യേകതകള്‍ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ ഈദ് ദിനത്തില്‍ പുറത്തുവിടും. റഹ്‌മാനും ഭാവനക്കുമൊപ്പം ഷെബിന്‍ ബെന്‍സണ്‍, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരണ്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. തല്ലുമാല, സുലേഖ മന്‍സില്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര
Full Story
  17-04-2023
നായകന്മാരായി ബിജു മേനോനും ആസിഫ് അലിയും: ഷൂട്ടിങ് ആരംഭിച്ചു
ജിസ് ജോയ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തില്‍ ബിജു മേനോനും ആസിഫ് അലിയും നായകന്മാര്‍. ഏപ്രില്‍ 17 തിങ്കളാഴ്ച തലശ്ശേരിയിലെ ആണ്ടല്ലൂര്‍ക്കാവ് ക്ഷേത്രത്തില്‍ പുതിയ ചിത്രത്തിന് ആരംഭമായി. വിഷുവിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പു തന്നെ ഇവിടേക്ക് ഒരു ചിത്രമെത്തുന്നത് പരിസരവാസികള്‍ക്കും ഏറെ കൗതുകമായി. അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും ചലച്ചിത പ്രവര്‍ത്തകരും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങാണ് നടന്നത്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസ്റ്റോസിയേഷന്‍ വിത്ത് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് നിര്‍മാണം. ആസിഫ് അലിയുടെ പത്‌നി സമാ ആസിഫ് അലി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. മകന്‍ ആദം ആസിഫ് ഫസ്റ്റ് ക്ലാപ്പും നല്‍കിയതോടെയാണ്
Full Story
  12-04-2023
ഏപ്രില്‍ 30നു മുന്‍പ് കൊലപ്പെടുത്തും: സല്‍മാന്‍ ഖാന് ഭീഷണി - ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത് റോക്കി ഭായി
ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരില്‍ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയത്. ഈ മാസം 30ന് കൊല്ലുമെന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച കോളില്‍ പറഞ്ഞത്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


'ഇന്നലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച കോളില്‍, രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ഏപ്രില്‍ 30 ന് നടന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ അന്വേഷണം നടക്കുന്നു'വെന്ന് മുംബൈ പൊലീസ് പറഞ്ഞു.

സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'കിസി കാ ഭായ് കിസി കി ജാന്റെ' പ്രമോഷനുകള്‍ക്കിടയിലാണ് നടന് നേരെ ഭീഷണിയുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസവും സല്‍മാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
Full Story
  11-04-2023
ഡ്രസ്സിങ് റൂമില്‍ വച്ച് പിന്നില്‍ നിന്ന് കടന്നു പിടിച്ചു: പത്തു മിനിറ്റ് മതിയെന്നു പറഞ്ഞു: സിനിമയില്‍ ഉണ്ടായ ദുരനുഭവം പങ്കുവച്ച് മാളവിക
'അര മണിക്കൂര്‍ ഓഡിഷന്‍ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമില്‍ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാന്‍ ഡ്രസിംങ് റൂമില്‍ പോയ ഉടന്‍ ഇയാള്‍ പിന്നാലെ വന്ന് എന്നെ പുറകില്‍ നിന്ന് കടന്നു പിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാള്‍ പോകുന്നുണ്ടായിരുന്നില്ല. ഓഡിഷനെത്തിയപ്പോള്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിം?ഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് യുവനടി മാളവിക ശ്രീനാഥ്. ഇപ്പോ ഒന്ന് മനസ് വെച്ചാല്‍ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്‌ക്രീനില്‍ മാളവികയെ കാണുക എന്ന് പറഞ്ഞു. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. കരയാന്‍ തുടങ്ങിയ ഞാന്‍ അയാളുടെ ക്യാമറ തട്ടിത്താഴെയിടാന്‍ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാന്‍
Full Story
  11-04-2023
കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു: ഭാര്യക്കൊപ്പം ആശുപത്രിയില്‍ നിന്നുള്ള സെല്‍ഫി പുറത്തുവിട്ട് നടന്‍ ബാല
കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടന്‍ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള സെല്‍ഫിയാണ് ബാല പങ്കുവെച്ചത്. ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകളും താരം നേര്‍ന്നിട്ടുണ്ട്.ഭാര്യയോടൊപ്പമുള്ള ചിത്രം ബാല തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ കവര്‍ ഫോട്ടോയും ആക്കിയിട്ടുണ്ട്.

കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ബാല ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരങ്ങള്‍. ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിന് മുന്‍പും ആശുപത്രിയില്‍നിന്നുള്ള ചിത്രങ്ങള്‍ ബാല പങ്കുവെച്ചിരുന്നു. എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഈ സെല്‍ഫിയും സോഷ്യല്‍
Full Story
  04-04-2023
ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് നടന്‍ ശങ്കര്‍ നിര്‍മിച്ച സിനിമ
മുപ്പത്തിയാറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്‍ ശങ്കര്‍ നിര്‍മ്മിച്ച ചിത്രം 'എഴുത്തോല'ക്ക് (Ezhuthola) ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായകനും, മികച്ച ഫീച്ചര്‍ ഫിലിമിനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചു. ഓഷ്യോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ടി. ശങ്കര്‍, സതീഷ് ഷേണായി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണനാണ്.

ചിത്രത്തില്‍ നിഷാ സാരംഗ് ആണ് പ്രധാനവേഷം ചെയ്യുന്നത്. രണ്ട് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ചിത്രം മാറുന്ന വിദ്യാഭ്യാസ സംവിധാനവും, പാഠ്യരീതിയെപ്പറ്റിയുമാണ് എഴുത്തോലയില്‍ പറയുന്നത്. നിഷാ സാരംഗിനെ കൂടാതെ ശങ്കര്‍, ഹേമന്ത് മേനോന്‍, കൃഷ്ണപ്രസാദ്, ജയകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍
Full Story
  04-04-2023
കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രങ്ങളുമായി നടി ഷംന കാസിം
ഇന്ന് രാവിലെയാണ് ഷംന മകന് ജന്മം നല്‍കിയത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഷംന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിച്ചു ഫോട്ടോയ്ക്ക് താഴെ ഷംനയുടെ സുഹൃത്തുക്കള്‍ ആശംസ അറിയിച്ചു. വാര്‍ഡിനുള്ളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഷംന പോസ്റ്റ് ചെയ്തത്. ഷംനയുടെ ആദ്യത്തെ കുഞ്ഞാണിത്. ഗര്‍ഭകാലം ആഘോഷമാക്കിയ ചിത്രങ്ങള്‍ ഷംന ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നു. യൂട്യൂബ് വീഡിയോകളും ഈ നാളുകളില്‍ പോസ്റ്റ് ചെയ്യപ്പെട്ടു.
Full Story
[18][19][20][21][22]
 
-->




 
Close Window