Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
സിനിമ
  Add your Comment comment
സീരിയല്‍ നടി നന്ദിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
Text By: UK Malayalam Pathram
പ്രശസ്ത കന്നഡ-തമിഴ് ടെലിവിഷന്‍ നടി നന്ദിനി സി എമ്മിനെ ബെംഗളൂരുവിലെ വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രാദേശിക ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകരെയും ആരാധകരെയും ഈ വാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്. 'ജീവ ഹൂവഗിദെ', 'സംഘര്‍ഷ', 'ഗൗരി' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയയാണ് നന്ദിനി.
സംഭവസ്ഥലത്തുനിന്ന് പോലീസ് നന്ദിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വിവാഹം കഴിക്കാനായി കുടുംബത്തില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദവും അതുമൂലമുണ്ടായ മാനസിക പ്രയാസങ്ങളുമാണ് കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിഷാദരോഗവും വ്യക്തിപരമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നതായും പ്രാഥമിക പോലീസ് വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
 
Other News in this category

 
 




 
Close Window