Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
സിനിമ
  17-05-2023
ഇത്രയും കനം കുറഞ്ഞ ഡ്രസ് ധരിക്കണ്ട: വെള്ള ഷര്‍ട്ട് ധരിക്കാന്‍ ഷാരുഖ് സമ്മതിച്ചിരുന്നില്ല: ഷാരുഖ് ഖാന്റെ കരുതലിനെ കുറിച്ച് ഭാര്യ
ഷാരൂഖ് പൊസസ്സീവ് ആയിരുന്നുവെന്നാണ് അഭിമുഖത്തില്‍ ഗൗരി ഖാന്‍ പറയുന്നത്. സുതാര്യമായതിനാല്‍ വെള്ള ഷര്‍ട്ട് ധരിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും ഗൗരി പറയുന്നു. ഇതെല്ലാം താന്‍ ചെയ്തിരുന്നുവെന്ന് ഷാരൂഖും സമ്മതിക്കുന്നു.

1997 ല്‍ സ്മൃതി ഗേര്‍വാളിനൊപ്പം ഷാരൂഖ് ഖാനും ഗൗരിയും നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖിന്റെ സ്വഭാവത്തെ കുറിച്ച് പറയുന്നത്. ഈ വീഡിയോ ഇപ്പോള്‍ റെഡിറ്റില്‍ വൈറലായിരിക്കുകയാണ്.

1991 ലായിരുന്നു ഷാരൂഖും ഗൗരിയും തമ്മിലുള്ള പ്രണയ വിവാഹം. വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ ഷാരൂഖ് ഖാന്‍ കടുത്ത പൊസസ്സീവ് ആയിരുന്നുവെന്ന് പറയുന്ന ഗൗരി ഖാന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ബോളിവുഡിലെ ഏറ്റവും ജനപ്രിയരായ ദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഷാരൂഖും ഗൗരിയും തമ്മിലുള്ള പ്രണയവും
Full Story
  15-05-2023
വിവാദങ്ങളില്‍ വിജയം നേടി കേരള സ്റ്റോറി: തിയേറ്റര്‍ കളക്ഷന്‍ ഇതുവരെ 150 കോടി ആയെന്ന് റിപ്പോര്‍ട്ട്
വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് 'ദ കേരള സ്റ്റോറി'. അദാ ശര്‍മ അഭിനയിച്ച ചിത്രം 150 കോടി കളക്ഷനിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.

ഞായറാഴ്ചത്തെ കളക്ഷനില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് തരന്‍ ആദര്‍ശ് പറഞ്ഞു. മെയ് 14 ഞായറാഴ്ച 24 കോടിയാണ് വിവിധ തിയേറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത്.

മെയ് 5ന് സിനിമ റിലീസ് ചെയ്തശേഷം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടി രൂപയുമായി കളക്ഷന്‍. സിനിമയുടെ ആകെ വരുമാനം 136.74 കോടിയായി.
4/ 6
ബോക്‌സോഫീസില്‍ സല്‍മാന്‍ ഖാന്‍ ചിത്രമായ കിസി കാ ഭായി കിസി കാ ജാനിനെയും കേരള സ്റ്റോറി മറികടന്നു. സല്‍മാന്‍ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 110 കോടി രൂപയാണ്.

ബോക്‌സോഫീസില്‍
Full Story
  15-05-2023
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ 'സൗദി വെള്ളക്ക' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു
ഇതിനോടകം നിരവധി രാജ്യാന്തര മേളകളില്‍ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയില്‍ നടന്ന വേള്‍ഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം നേടിയിരുന്നു. ഓപ്പറേഷന്‍ ജാവ'യുടെ വമ്പന്‍ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഉര്‍വശി തിയെറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മിച്ചത്.

മെയ് 11 മുതല്‍ 14 വരെ ന്യൂയോര്‍ക്കില്‍ നടന്ന മേളയില്‍ നാടകങ്ങളും ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും ഉള്‍പ്പെടുന്ന സമകാലിക ഇന്ത്യന്‍ സിനിമയുടെ ആഴവും വ്യാപ്തിയും പ്രദര്‍ശിപ്പിക്കുന്ന 35 സിനിമകള്‍ ഉള്‍പ്പെട്ടിരുന്നു.

സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ
ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും
Full Story
  08-05-2023
മൂന്നാറിനെ പേടിപ്പിച്ച് പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റപ്പെട്ട അരിക്കൊമ്പന്‍ എന്ന കാട്ടാനയുടെ കഥ സിനിമയാക്കുന്നു
ഇടുക്കിയ വിറപ്പിച്ച അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. 'അരിക്കൊമ്പന്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സാജിദ് യഹിയ ചിത്രത്തിന്റെ പോസ്റ്ററും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്' എന്ന ടാഗ് ലൈനും പോസ്റ്റിറിലുണ്ട്. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും തിരക്കഥയും ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ടെന്നും സാജിദ് യഹിയ പറഞ്ഞു.

പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂര്‍ത്തിയായി. 2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്.
കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.
Full Story
  08-05-2023
ദി കേരള സ്‌റ്റോറി എന്ന സിനിമ പശ്ചിമ ബംഗാളില്‍ നിരോധിച്ചു: കേരളത്തിലെ തിയേറ്ററുകളിലും കാണാന്‍ ആളില്ല
ദി കേരള സ്റ്റോറി സിനിമ ബംഗാളില്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'കേരള സ്റ്റോറി' വളച്ചൊടിക്കപ്പെട്ട കഥയാണെന്നന്നും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമത പറഞ്ഞു. അതേസമയം, നിരോധനത്തിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തി. നിരോധനം കടുത്ത അനീതിയാണെന്നും പ്രതിപക്ഷത്തിന്റേത് പ്രീണന വോട്ടുബാങ്ക് രാഷ്ട്രീയമെന്നും മന്ത്രി കുറ്റപ്പെടുത്തി. നിരോധനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കള്‍ പ്രതികരിച്ചു.
Full Story
  27-04-2023
പ്രമുഖ താരങ്ങളാരും എത്തിയില്ല: ബന്ധുക്കളുടേയും ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ മാമുക്കോയയ്ക്ക് യാത്രാമൊഴി
നടന്‍ മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ലെന്ന് സംവിധായയകന്‍ വിഎം വിനു. അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവും മലയാള സിനിമ നല്‍കിയില്ല. പലരുടെയും സിനിമയുടെ വിജയത്തില്‍ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും വിനു പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേഹാസ്വാസ്ഥ്യത്തെ തുര്‍ന്ന് ചികിത്സയിലായിരുന്ന മാമുക്കോയ ബുധനാഴ്ച ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം
Full Story
  24-04-2023
ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, നവ്യ നായര്‍, വിജയ് യേശുദാസ്: പ്രധാനമന്ത്രിക്കൊപ്പം കൊച്ചിയിലെ വേദിയില്‍ താരനിര
ബിജെപിയുടെ യുവം പരിപാടിയില്‍ പങ്കെടുക്കാനെത്തി അപര്‍ണാ ബാലമുരളി. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അപര്‍ണാ ബാലമുരളി പറഞ്ഞു.

'നാളെയുടെ ഭാവി എന്ന കോണ്‍സപ്റ്റാണ് ഇത്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതുപോലൊരു യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷമുണ്ട്. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്'- അപര്‍ണാ ബാലമുരളി പറഞ്ഞു. അപര്‍ണാ ബാലമുരളിക്ക് പുറമെ ഗായകന്‍ വിജയ് യേശുദാസ്, നടന്‍ ഉണ്ണി മുകുന്ദന്‍, നവ്യാ നായര്‍, സ്റ്റീഫന്‍ ദേവസി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Full Story
  24-04-2023
' കവിത കോപ്പിയടിച്ചതല്ല, വാഴക്കുല മോഷ്ടിച്ചതല്ല, തോ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതല്ല' - ജോയ്മാത്യു
ഫെഫ്ക് റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ജനാധിപത്യം എന്ന് കേള്‍ക്കുമ്പോള്‍ പാര്‍ട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ കമ്മിക്കുഞ്ഞുങ്ങള്‍ ഞാന്‍ സിനിമ എഴുത്ത് തൊഴിലാളി യൂണിയന്‍ (ഫെഫ്ക)യില്‍ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു.എതിരാളി ശക്തനും പ്രതിഭാധനനും ദീര്‍ഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാന്‍ പാടില്ലാത്ത സംഘടനയല്ല എന്നും എതിര്‍ ശബ്ദങ്ങള്‍, അത് തീരെച്ചെറുതാണെങ്കില്‍പ്പോലും കേള്‍പ്പിക്കണം എന്നുമുള്ള ഉദ്ദേശത്തില്‍ തന്നെയാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ആ അര്‍ത്ഥത്തില്‍
Full Story
[17][18][19][20][21]
 
-->




 
Close Window