Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
സിനിമ
  18-03-2023
പൊന്നിയിന്‍ സെലവന്റെ രണ്ടാം ഭാഗത്തിന്റെ ഫോട്ടോകള്‍ വന്നു തുടങ്ങി: വന്തിയ തേവനു മുന്നില്‍ വാളേന്തി നില്‍ക്കുന്ന കുന്തവൈ
മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും. കോടികള്‍ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന്റെ ഗംഭീര വിജയം ആവര്‍ത്തിക്കാനെത്തുന്ന ചോളന്മാരെ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയെ സംബന്ധിച്ച ഓരോ അപ്‌ഡേറ്റും അത്രയധികം ഹൈപ്പാണ് ആരാധകര്‍ക്കിടയില്‍ നല്‍കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് അണിനിരന്നത്. സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഒരു പുതിയ അപ്‌ഡേറ്റ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ആദ്യഗാനമായ 'അകമലര്‍' മാര്‍ച്ച് 20ന് റിലീസ് ചെയ്യും.
വാളേന്തിയ കുന്ദവൈക്ക് മുന്നില്‍
Full Story
  17-03-2023
വലിയ ഇടവേളയ്ക്കു ശേഷം ഫഹദിന്റെ സിനിമ: പാച്ചുവും അദ്ഭുത വിളക്കും ടീസര്‍ ഇറങ്ങി
പ്രേക്ഷകര്‍ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രം തീയേറ്ററുകളില്‍ എത്തുന്നു. അഖില്‍ സത്യന്‍ കഥയും സംവിധാനവും നിര്‍വഹിച്ച പാച്ചുവും അത്ഭുതവിളക്കും ഏപ്രില്‍ 28 ന് റിലീസ് ചെയ്യും.

ഫഹദ് ഫാസിലിന് പുറമെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേശ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അകാശെ, പിയൂഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.


സേതു മണ്ണാര്‍കാട് നിര്‍മിച്ച ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. രാജ് ശേഖറും മനു മഞ്ജിത്തും ചേര്‍ന്നാണ് വരികള്‍ രചിച്ചിരിക്കുന്നത്.
Full Story
  15-03-2023
ഞാന്‍ പുക കണ്ടില്ല; ബന്ധുവിന്റെ വീട്ടിലാര്‍ക്കും കണ്ണു നീറിയിട്ടില്ല: മാലിന്യ കൂമ്പാരം കത്തിയ കേസില്‍ ആഷിഖ് അബുവിന്റെ നിലപാട് ഇങ്ങനെ
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും അതിനെ തുടര്‍ന്നുണ്ടായ അന്തരീക്ഷ മലിനീകരണവും ലഘുവായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ ആഷിക് അബു. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവല്‍ റോണി എന്നയാളുടെ ആക്ഷേപ ഹാസ്യ പോസ്റ്റ് പങ്കുവെച്ചാണ് ആഷിക് അബു ബ്രഹ്‌മപുരം വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്.

'ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല , എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു, എല്ലാ ആരോപണവും സംസ്ഥാന
Full Story
  15-03-2023
ബോളിവുഡിലെ മുതിര്‍ന്ന നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു
71 വയസായിരുന്നു. സഹോദരന്‍ ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്വസനസംബന്ധമായ പ്രശ്നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും ഗണേഷ് വ്യക്തമാക്കി. മൂത്രാശയസംബന്ധമായ പ്രശ്നങ്ങളും നടനെ അലട്ടിയിരുന്നു. വെന്റിലേറ്ററിലായിരിക്കെ പുലര്‍ച്ചെ 4.30 യോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗണേഷ് കൂട്ടിച്ചേര്‍ത്തു.

നുക്കഡ്, സര്‍ക്കസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് സമീര്‍. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെ വേഷവും സണ്‍ഫ്ലവര്‍ എന്ന വെബ് സീരിസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി
Full Story
  14-03-2023
ബോളിവുഡിലെ മിന്നുന്ന താരമായ അമീര്‍ഖാന്റെ ആകെ ആസ്തി 1800 കോടി: ഒരു സിനിമയ്ക്ക് പ്രതിഫലം 100 കോടി
ബോളിവുഡിലെ സൂപ്പര്‍ താരം മാത്രമല്ല, അതിസമ്പന്നരില്‍ ഒരാള്‍ കൂടിയാണ് ആമിര്‍ ഖാന്‍. 1800 കോടിയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയ്ക്ക് നൂറ് കോടിക്കു മുകളിലാണ് ആമിര്‍ ഖാന്റെ പ്രതിഫലം. പ്രതിഫലമായി 85 കോടി മുതല്‍ 100 കോടി വരെയാണ് താരം വാങ്ങുന്നത്. കൂടാതെ സിനിമയുടെ ലാഭത്തിന്റെ നിശ്ചിത ശതമാനവും താരത്തിന് ലഭിക്കുന്നുണ്ട്.

ആഡംബര കാറുകളുടെ വലിയ ശേഖരവും താരത്തിന് സ്വന്തമായുണ്ട്. ഇതില്‍ 6.83 കോടിയുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, 3.4 കോടിയുടെ ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍, 11.6 കോടിയുടെ കസ്റ്റം ഡിസൈന്‍ ചെയ്ത ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെന്‍സ് S600 എന്നിവയാണ് ചിലത്.

ബാന്ദ്രയില്‍ 60 കോടി വിലമതിക്കുന്ന കടലിന് അഭിമുഖമായുള്ള ബംഗ്ലാവ്, പഞ്ചഗണിയില്‍ 15 കോടി മൂല്യമുള്ള 2 ഏക്കര്‍ ഭൂമി, ബെവര്‍ലി ഹില്‍സില്‍ 75
Full Story
  14-03-2023
നായകന്‍ സൈജു കുറുപ്പ്: സംവിധാനം സിന്റോ സണ്ണി: ചിത്രത്തിന്റെ പേര് പാപ്പച്ചന്‍ ഒളിവിലാണ്'
സൈജു കുറുപ്പ് നായകനായി നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'പാപ്പച്ചന്‍ ഒളിവിലാണ്' എന്ന് പേര് നല്‍കി. ദുല്‍ഖര്‍ സല്‍മാന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് നടത്തിയത്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയായത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്ന സൈജു കുറുപ്പിന്റെ ജന്മദിനത്തിലാണ് സിനിമയുടെ പേര് വെളിപ്പെടുത്തിയത്.

വനാതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ചിത്രമെന്നു പറയാം. ഇവിടുത്തെ ഒരു ലോറി ഡ്രൈവറായ പാപ്പച്ചന്റെ
Full Story
  13-03-2023
ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യക്ക് വന്‍ നേട്ടങ്ങള്‍: മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം 'ദ് എലിഫന്റ് വിസ്പറേഴ്സ്'
ഇതോടെ ഓസ്‌കറില്‍ പുതുചരിത്രം എഴുതുകയാണ് ഇന്ത്യ. ലൊസാഞ്ചസിലെ ഡോള്‍ബി തിയറ്റഴ്സിലാണു പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്മീ ലീ കര്‍ട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാന്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടി. ചിത്രം: എവരിതിങ് എവരിവേര്‍. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. 'ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്' എന്ന ചിത്രത്തിനാണു പുരസ്‌കാരം. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ 'ഓള്‍ ദാറ്റ് ബ്രെത്ത്സി'ന് പുരസ്‌കാരം നഷ്ടമായി. ഡാനിയല്‍ റോഹര്‍, ഒഡെസ്സാ റേ, ഡയന്‍ ബെക്കര്‍, മെലാനി
Full Story
  13-03-2023
ഓസ്‌കറില്‍ ഇന്ത്യന്‍ തിളക്കം: രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ ഗാനത്തിന് പുരസ്‌കാരം
ആര്‍ആര്‍ആര്‍ലെ കീരവാണി സംഗീതം നിര്‍വഹിച്ച ''നാട്ടു.. നാട്ടു...'വെന്ന ഗാനത്തിനാണ് പുരസ്‌കാരം.

എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കന്‍ഡുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്. അടുത്തിടെ, മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ തന്നെ നാട്ടു നാട്ടുവിന് ?ഗോള്‍ഡന്‍ ?ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.


നേരത്തെ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരവും ഇന്ത്യക്ക് ലഭിച്ചിരുന്നു. ''ദി എലിഫന്റ് വിസ്‌പെറേഴ്‌സ്'' ആണ് പുരസ്‌കാരം നേടിയത്. തമിഴ്നാട്ടുകാരിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ത്തികിയും
Full Story
[19][20][21][22][23]
 
-->




 
Close Window