'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയെ ചിരി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത്
Text By: UK Malayalam Pathram
ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന 'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയെ ചിരി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത്. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ആണ് കറക്കം. ചിത്രത്തിന്റെ രസമേറിയ ഹൊറര്‍ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം.
Watch Video: -
സംഗീത സംവിധായകന്‍ സാം സി.എസ്. ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സംഗീതം നല്‍കിയതിന് പുറമെ 'യക്ഷിയെ ചിരി' ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്.
'കറക്കം' വളരെ ആവേശകരമായൊരു അനുഭവമായിരുന്നു. മ്യൂസിക്കല്‍ ഹൊറര്‍ കോമഡി എന്ന നിലയില്‍ , സംഗീതത്തിലൂടെ നിരവധി പരീക്ഷണങ്ങള്‍ നടത്താന്‍ ഈ ചിത്രം എനിക്ക് അവസരം നല്‍കി. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധയോടെയാണ് ഒരുക്കിയത്. അവയില്‍ 'യക്ഷിയേ ചിരി' എന്ന സ്‌പെഷ്യല്‍ ആണ്. ഈ ഗാനം ഇപ്പോള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതില്‍ വളരെയധികം സന്തോഷം'' എന്ന് ഗാനത്തിന്റെ റിലീസിനെ കുറിച്ച് സംസാരിച്ച സാം സി.എസ്. പറഞ്ഞു.
Read Also: 'ഈ രാത്രിയില്‍'; വൈറലായി വിജയ് യേശുദാസിന്റെ ക്രിസ്തുമസ്സ് ഗാനം
വളരെ ആകര്‍ഷകവും പെട്ടെന്ന് മനസ്സില്‍ പതിയുന്നതുമായ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ ഗാനരചയിതാക്കളില്‍ ഒരാളായ മുഹ്‌സിന്‍ പരാരിയാണ്. ഗാനത്തിലെ രസകരമായ വരികള്‍ സിനിമയുടെ വേറിട്ട പ്രമേയത്തിന് കൂടുതല്‍ മിഴിവ് ഏകുന്ന ഒന്നാണ്. കൂടാതെ ചിത്രത്തിന്റെ സംഗീതാവകാശങ്ങള്‍ നേടിയിരിക്കുന്നത് പ്രമുഖ മ്യൂസിക് ലേബല്‍ ആയ T Series ആണ്. ചിത്രത്തിന്റെ വലിപ്പവും വ്യാപ്തിയും വ്യക്തമാക്കുന്ന ഒരു കൂട്ടുകെട്ട് തന്നെയാണ് അത്.
സുബാഷ് ലളിത സുബ്രമണ്യന്‍ സംവിധാനം ചെയ്യുന്ന കറക്കം ഒരു ഫണ്‍-സ്പൂക്കി സിനിമാറ്റിക് അനുഭവം തന്നെ ആയിരിക്കും എന്നതില്‍ സംശയമില്ല. ചിത്രത്തിന്റെ ക്വിര്‍ക്കി ഹൊറര്‍-കോമഡി ലോകത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്ന, വിചിത്രവും ആകര്‍ഷകവുമായ ഒരു മ്യൂസിക്കല്‍ അനുഭവമാണ് ഈ ഗാനം. രാത്രിയുടെ പശ്ചാത്തലത്തില്‍, വികൃതി നിറഞ്ഞ താളത്തിനൊപ്പം ഇടയ്ക്കിടെ കടന്നുവരുന്ന പ്രേതച്ചിരികളും ഗാനത്തിന് ഒരു പ്രത്യേക ആകര്‍ഷണം നല്‍കുന്നു.
ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്, ഷോണ്‍ റോമി, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരുള്‍പ്പെടെ ശ്രദ്ധേയരായ താരനിരയാണ് ചിത്രത്തിലുള്ളത്.പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ലഭിക്കാന്‍ പോകുന്ന വ്യത്യസ്തവും രസകരവുമായ ഒരു സിനിമാ അനുഭവത്തിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഈ ലിറിക്കല്‍ വീഡിയോ നല്‍കുന്നത്.