Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
സിനിമ
  20-09-2022
30 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ സിനിമ തീയറ്ററുകള്‍ തുറന്നു
പുല്‍വാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകള്‍ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് തീയറ്ററുകള്‍ തുറന്നുകൊടുത്തത്.

1980-കളില്‍ ശ്രീനഗര്‍ നഗരത്തില്‍ കുറഞ്ഞത് എട്ട് തിയറ്ററുകള്‍ ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം സുരക്ഷാ സേനകളുടെ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു. 2021-ല്‍ ജമ്മു കശ്മീര്‍ ഭരണകൂടം സിനിമകളുടെ ചിത്രീകരണത്തിന് പ്രോത്സാഹനം നല്‍കിയെങ്കിലും തീയറ്ററുകളുടെ അഭാവം മൂലം വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

' ജമ്മു കശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. പുല്‍വാമയിലും ഷോപ്പിയാനിലും മള്‍ട്ടി പര്‍പ്പസ് സിനിമ ഹാളുകള്‍ തുറന്നു. സിനിമ പ്രദര്‍ശനം, നൈപുണ്യ വികസന പരിപാടികള്‍, യുവജനങ്ങളുടെ വിനോദ - വിജ്ഞാന
Full Story
  20-09-2022
ഡോക്ടര്‍ ജി തിയറ്ററുകളിലേക്ക്: ഗൈനക്കോളജി വിഭാഗത്തിലെ ഏക പുരുഷ വിദ്യാര്‍ഥിയുടെ കഥ
അനുരാഗ് കശ്യപിന്റെ സഹോദരിയായ അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഡോക്ടര്‍ ജി. മെഡിക്കല്‍ ഡ്രാമാ ചിത്രമായ ഡോക്ടര്‍ ജിയില്‍ ആയുഷ്മാന്‍ ഖുറാന, രാകുല്‍ പ്രീത് സിംഗ്, ഷെഫാലി ഷാ, ഷീബ ഛദ്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഭോപ്പാലിലെ ഒരു മെഡിക്കല്‍ കോളേജ് കാമ്പസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു സോഷ്യല്‍ കോമഡി ചിത്രമായിരിക്കും ഡോക്ടര്‍ ജി.


ജംഗ്ലീ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഏക പുരുഷ വിദ്യാര്‍ത്ഥിയായ ഉദയ് ഗുപ്തയുടെ കഥയാണ് ചിത്രം പറയുന്നത്. ആയുഷ്മാന്‍ ഖുറാന (Ayushmann Khurrana) ആണ് ഉദയ് ഗുപ്തയായി വേഷമിടുന്നത്. ഡോക്ടര്‍ ജിയുടെ ട്രെയിലര്‍ നാളെയാണ് റിലീസ് ചെയ്യുക. ഡോ. ഫാത്തിമ ദുഗ്ഗല്‍ എന്ന കഥാപാത്രമായാണ് രാകുല്‍ പ്രീത് ചിത്രത്തിലെത്തുന്നത്. ഡോ.
Full Story
  20-09-2022
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'; നടി ഭാവന മടങ്ങി എത്തുന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി
ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. നാല് ഷെഡ്യൂളുകളിലായി 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.


ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ്
Full Story
  19-09-2022
പ്രധാനമന്ത്രിക്ക് എതിരേ കമന്റ് ഇട്ടത് ഞാനല്ല: ഫേസ് ബുക്ക് കമന്റില്‍ പുലിവാല്‍ പിടിച്ച് യുവ നടന്‍
ഫേസ്ബുക്ക് പോസ്റ്റുകളില്‍ പുലിവാല് പിടിച്ച നിരവധി ചലച്ചിത്ര താരങ്ങളുണ്ട്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ ആരോ ഒരാളിട്ട കമന്റില്‍ പുലിവാല്‍ പിടിച്ചിരിക്കുവാണ് നടന്‍ നസ് ലെന്‍. ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ പ്രധനമന്ത്രിക്കെതിരെയിട്ട കമന്റാണ് നടന് പണിയായത്. എന്നാല്‍ തന്റെ പേരും ചിത്രവുമുപയോ?ഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രം?ഗത്തെത്തിയിരിക്കുകയാണ് താരം.


ഇന്‍സ്റ്റാ?ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നസ് ലെന്‍ ഇക്കാര്യം പറയുന്നത്. കൊച്ചി സൈബര്‍സെല്ലില്‍ പരാതി നല്‍കിയതായും താരം പറഞ്ഞു.കുറച്ച് സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്‌നത്തേക്കുറിച്ച് താനറിയുന്നതെന്ന് നസ് ലെന്‍ പറഞ്ഞു.

ഫെയ്സ്ബുക്കില്‍ എനിക്കുള്ളത്
Full Story
  17-09-2022
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ഹിന്ദി സിനിമയില്‍: ചിത്രം - റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്
2019ല്‍ പുറത്തിറങ്ങിയ ദി സോയ ഫാക്ടറിന് ശേഷം ചുപ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഡിക്യു ബോളിവുഡിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ആര്‍ ബല്‍ക്കിയാണ് (r balki) സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാ നിരൂപകരെ വേട്ടയാടുകയും റേറ്റിംഗ് ഉള്ള താരങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്. അന്തരിച്ച എഴുത്തുകാരനായ ഗുരു ദത്തിനും 1959-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കാഗസ് കേ ഫൂലിനും ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.


സിനിമാ മേഖലയില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പ്രകടനങ്ങള്‍ക്ക് മോശം
Full Story
  16-09-2022
ഞാന്‍ കരഞ്ഞു, ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു: പഴയ സംഭവം ഓര്‍ത്തു പറഞ്ഞ് ഭാവന
സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഭാവന. പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയിലെ പ്രശസ്ത താരമായി. കമലിന്റെ സ്വപ്നക്കൂടിന്റെ ഷൂട്ടിങ്ങിനിടയില്‍ ഓസ്‌ട്രേലിയയില്‍ വച്ച് തനിക്കുണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് ഭാവന.

കറുപ്പിനഴക് എന്ന പാട്ടെടുക്കുന്നതിനിടെയായിരുന്നു സംഭവം. സൈക്കിള്‍ നല്ല വേഗത്തില്‍ ചവുട്ടി ഞങ്ങള്‍ രണ്ടുപേര്‍ കാലൊക്കെ നീട്ടി പാട്ടുപാടി വരികയാണ്. എന്റെ വരവ് കണ്ട എല്ലാവരും ഇവള്‍ വീഴുമെന്ന് മുന്‍പ് തന്നെ വിചാരിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. നടന്ന് പോകുമ്പോള്‍ പെട്ടെന്നൊക്കെ വീഴുന്ന സ്വഭാവമുണ്ട് എനിക്ക്. ഞാന്‍
Full Story
  16-09-2022
ഇനിയെങ്കിലും പരിഹാസം അവസാനിപ്പിക്കൂ: രവീന്ദറിനെ വിവാഹം കഴിച്ച മഹാലക്ഷ്മി ജനങ്ങളോട് അപേക്ഷിക്കുന്നു
ടിവി അവതാരകയും നടിയുമായ മഹാലക്ഷ്മിയും സിനിമാ നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖറും വിവാഹിതരായതിനു പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരുവരും ഇരായയത്.
രവിചന്ദര്‍ ചന്ദ്രശേഖറിന്റെ രൂപവും പ്രായവുമെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു സൈബര്‍ ആക്രമണം. മാത്രമല്ല, 32 കാരിയായ മഹാലക്ഷ്മി പണത്തിനു വേണ്ടിയാണ് രവിചന്ദറിനെ വിവാഹം കഴിച്ചതെന്നും ആരോപണം ഉയര്‍ന്നു.
ഇതോടെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ത്ഥനയുമായി വന്നത്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ലൈവ് സെഷനില്‍ തങ്ങള്‍ക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഇരുവരും അഭ്യര്‍ത്ഥിച്ചത്.
തന്റെ ഭര്‍ത്താവ് രവിചന്ദറിനെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്ന് മഹാലക്ഷ്മി ആവശ്യപ്പെട്ടു. രവിചന്ദറിനെ മാത്രമല്ല, ആരേയും
Full Story
  15-09-2022
അസിഫ് അലിയുടെ കൊത്ത്, അനൂപ് മേനോന്റെ കിങ് ഫിഷ്, വിശുദ്ധ മെജോ, ഉള്‍ക്കാഴ്ച: ഈയാഴ്ച റിലീസ് 4 സിനിമകള്‍
ആസിഫ് അലി ചിത്രം 'കൊത്ത്', അനൂപ് മേനോന്റെ 'കിംഗ് ഫിഷ്' സിനിമകള്‍ക്ക് ഒപ്പം സെപ്റ്റംബര്‍ 16ന് റിലീസിനൊരുങ്ങി 'വിശുദ്ധ മെജോ'യും (Vishudha Mejo) 'ഉള്‍ക്കാഴ്ച'യും (Ulkkazhcha). 'ജയ് ഭീം' ഫെയിം ലിജോ മോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് 'വിശുദ്ധ മെജോ'


വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിര്‍വ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ - ശങ്കരന്‍ എ.എസ്., സിദ്ധാര്‍ത്ഥന്‍; ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനീത് ഷൊര്‍ണൂര്‍,
Full Story
[55][56][57][58][59]
 
-->




 
Close Window