Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
ഇനിയെങ്കിലും പരിഹാസം അവസാനിപ്പിക്കൂ: രവീന്ദറിനെ വിവാഹം കഴിച്ച മഹാലക്ഷ്മി ജനങ്ങളോട് അപേക്ഷിക്കുന്നു
reporter
ടിവി അവതാരകയും നടിയുമായ മഹാലക്ഷ്മിയും സിനിമാ നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖറും വിവാഹിതരായതിനു പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരുവരും ഇരായയത്.
രവിചന്ദര്‍ ചന്ദ്രശേഖറിന്റെ രൂപവും പ്രായവുമെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു സൈബര്‍ ആക്രമണം. മാത്രമല്ല, 32 കാരിയായ മഹാലക്ഷ്മി പണത്തിനു വേണ്ടിയാണ് രവിചന്ദറിനെ വിവാഹം കഴിച്ചതെന്നും ആരോപണം ഉയര്‍ന്നു.
ഇതോടെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ത്ഥനയുമായി വന്നത്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ലൈവ് സെഷനില്‍ തങ്ങള്‍ക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഇരുവരും അഭ്യര്‍ത്ഥിച്ചത്.
തന്റെ ഭര്‍ത്താവ് രവിചന്ദറിനെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്ന് മഹാലക്ഷ്മി ആവശ്യപ്പെട്ടു. രവിചന്ദറിനെ മാത്രമല്ല, ആരേയും പരിഹസിക്കരുതെന്നും നടി ആവശ്യപ്പെട്ടു.
പണത്തിനു വേണ്ടിയാണ് രവിചന്ദറിനെ വിവാഹം ചെയ്തതെന്ന ആരോപണം നേരത്തേ മഹാലക്ഷ്മി നിരസിച്ചിരുന്നു. സാമ്പത്തികമായി സ്വതന്ത്രയായ സ്ത്രീയാണ് താനെന്നും മകനെ വളര്‍ത്താന്‍ ആരുടേയും സഹായം തനിക്ക് ആവശ്യമില്ലെന്നും മഹാലക്ഷ്മി പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window