Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
30 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ സിനിമ തീയറ്ററുകള്‍ തുറന്നു
reporter
പുല്‍വാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകള്‍ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് തീയറ്ററുകള്‍ തുറന്നുകൊടുത്തത്.

1980-കളില്‍ ശ്രീനഗര്‍ നഗരത്തില്‍ കുറഞ്ഞത് എട്ട് തിയറ്ററുകള്‍ ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം സുരക്ഷാ സേനകളുടെ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു. 2021-ല്‍ ജമ്മു കശ്മീര്‍ ഭരണകൂടം സിനിമകളുടെ ചിത്രീകരണത്തിന് പ്രോത്സാഹനം നല്‍കിയെങ്കിലും തീയറ്ററുകളുടെ അഭാവം മൂലം വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

' ജമ്മു കശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. പുല്‍വാമയിലും ഷോപ്പിയാനിലും മള്‍ട്ടി പര്‍പ്പസ് സിനിമ ഹാളുകള്‍ തുറന്നു. സിനിമ പ്രദര്‍ശനം, നൈപുണ്യ വികസന പരിപാടികള്‍, യുവജനങ്ങളുടെ വിനോദ - വിജ്ഞാന പരിപാടികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു', ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
 
Other News in this category

 
 




 
Close Window