Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
അസിഫ് അലിയുടെ കൊത്ത്, അനൂപ് മേനോന്റെ കിങ് ഫിഷ്, വിശുദ്ധ മെജോ, ഉള്‍ക്കാഴ്ച: ഈയാഴ്ച റിലീസ് 4 സിനിമകള്‍
reporter
ആസിഫ് അലി ചിത്രം 'കൊത്ത്', അനൂപ് മേനോന്റെ 'കിംഗ് ഫിഷ്' സിനിമകള്‍ക്ക് ഒപ്പം സെപ്റ്റംബര്‍ 16ന് റിലീസിനൊരുങ്ങി 'വിശുദ്ധ മെജോ'യും (Vishudha Mejo) 'ഉള്‍ക്കാഴ്ച'യും (Ulkkazhcha). 'ജയ് ഭീം' ഫെയിം ലിജോ മോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് 'വിശുദ്ധ മെജോ'


വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിര്‍വ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ - ശങ്കരന്‍ എ.എസ്., സിദ്ധാര്‍ത്ഥന്‍; ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, കല- നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം- റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്- സിനൂപ് രാജ്, കളറിസ്റ്റ്- ഷണ്‍മുഖ പാണ്ഡ്യന്‍ എം., സ്റ്റില്‍സ്- വിനീത് വേണുഗോപാലന്‍, ഡിസൈന്‍- പ്രത്തൂല്‍ എന്‍.ടി., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്.

മാസ്റ്റര്‍ വിഷ്ണു ഹരി, അഞ്ജലി നായര്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉള്‍ക്കാഴ്ച' നെല്‍സണ്‍, സന്തോഷ് കീഴാറ്റൂര്‍, മനു രാജ്, നാരായണന്‍കുട്ടി, വിജയ് ശങ്കര്‍, ബിനീഷ് ഭാസി, കോട്ടയം പുരുഷന്‍, കോഴിക്കോട് ജയരാജ്, രമേഷ് കുറുമശ്ശേരി, സുന്ദര്‍ പാണ്ഡ്യന്‍, ടോണി, കോബ്രാ രാജേഷ്, അശോകന്‍ ശക്തി കുളങ്ങര, ശ്രീജിത്ത്, പ്രവീണ്‍ കൊടുന്തറ, വിശ്വംഭരന്‍, ശ്രീധരന്‍, അഭിലാഷ്, കുളപ്പുള്ളി ലീല ,സീമ ജി നായര്‍, തസ്ലീമ, അംബികാ മോഹന്‍, കൃഷ്ണപ്രഭ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ഒപ്പം
നടന്‍ ജയസൂര്യയുടെ സഹോദരിയുടെ മകന്‍ അതുല്‍ കൃഷ്ണ, ഹിറ്റ് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സലിം കോടത്തൂര്‍, തമിഴിലെ സൂപ്പര്‍ ഹിറ്റായ രാക്ഷസയിലെ താരമായ വിനോദ് സാഗര്‍, . ശ്രീപദം സീരിയല്‍ ഫെയിം തസ്ലീമ തുടങ്ങിയവരും ആദ്യമായി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window