Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
സിനിമ
  Add your Comment comment
പ്രധാനമന്ത്രിക്ക് എതിരേ കമന്റ് ഇട്ടത് ഞാനല്ല: ഫേസ് ബുക്ക് കമന്റില്‍ പുലിവാല്‍ പിടിച്ച് യുവ നടന്‍
reporter
ഫേസ്ബുക്ക് പോസ്റ്റുകളില്‍ പുലിവാല് പിടിച്ച നിരവധി ചലച്ചിത്ര താരങ്ങളുണ്ട്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ ആരോ ഒരാളിട്ട കമന്റില്‍ പുലിവാല്‍ പിടിച്ചിരിക്കുവാണ് നടന്‍ നസ് ലെന്‍. ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ പ്രധനമന്ത്രിക്കെതിരെയിട്ട കമന്റാണ് നടന് പണിയായത്. എന്നാല്‍ തന്റെ പേരും ചിത്രവുമുപയോ?ഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രം?ഗത്തെത്തിയിരിക്കുകയാണ് താരം.


ഇന്‍സ്റ്റാ?ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നസ് ലെന്‍ ഇക്കാര്യം പറയുന്നത്. കൊച്ചി സൈബര്‍സെല്ലില്‍ പരാതി നല്‍കിയതായും താരം പറഞ്ഞു.കുറച്ച് സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്‌നത്തേക്കുറിച്ച് താനറിയുന്നതെന്ന് നസ് ലെന്‍ പറഞ്ഞു.

ഫെയ്സ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവുമല്ലെന്നും താരം വീഡിയോയില്‍ പറയുന്നു. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണെന്ന് നസ് ലെന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window