Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
സിനിമ
  Add your Comment comment
ഡോക്ടര്‍ ജി തിയറ്ററുകളിലേക്ക്: ഗൈനക്കോളജി വിഭാഗത്തിലെ ഏക പുരുഷ വിദ്യാര്‍ഥിയുടെ കഥ
reporter
അനുരാഗ് കശ്യപിന്റെ സഹോദരിയായ അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഡോക്ടര്‍ ജി. മെഡിക്കല്‍ ഡ്രാമാ ചിത്രമായ ഡോക്ടര്‍ ജിയില്‍ ആയുഷ്മാന്‍ ഖുറാന, രാകുല്‍ പ്രീത് സിംഗ്, ഷെഫാലി ഷാ, ഷീബ ഛദ്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഭോപ്പാലിലെ ഒരു മെഡിക്കല്‍ കോളേജ് കാമ്പസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു സോഷ്യല്‍ കോമഡി ചിത്രമായിരിക്കും ഡോക്ടര്‍ ജി.


ജംഗ്ലീ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഏക പുരുഷ വിദ്യാര്‍ത്ഥിയായ ഉദയ് ഗുപ്തയുടെ കഥയാണ് ചിത്രം പറയുന്നത്. ആയുഷ്മാന്‍ ഖുറാന (Ayushmann Khurrana) ആണ് ഉദയ് ഗുപ്തയായി വേഷമിടുന്നത്. ഡോക്ടര്‍ ജിയുടെ ട്രെയിലര്‍ നാളെയാണ് റിലീസ് ചെയ്യുക. ഡോ. ഫാത്തിമ ദുഗ്ഗല്‍ എന്ന കഥാപാത്രമായാണ് രാകുല്‍ പ്രീത് ചിത്രത്തിലെത്തുന്നത്. ഡോ. നന്ദിനി ഭാട്ടിയയായി ഷെഫാലി ഷായും വേഷമിടുന്നു.

'ജംഗ്ലീ പിക്ചേഴ്സുമായി മറ്റ് വ്യത്യസ്തമായ പ്രോജക്ടുകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അവര്‍ എന്നോട് ഡോക്ടര്‍ ജിയെ കുറിച്ച് പറഞ്ഞത്. ഞാന്‍ ആ കഥയും തിരക്കഥയും വായിച്ച് നോക്കി. പ്രേക്ഷകര്‍ക്കായുള്ള ചിലത് അതില്‍ ഉണ്ടെന്ന് എനിക്ക് തോന്നി. അവര്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്. അത് ഒരു വ്യത്യസ്തമായ കഥയായിരുന്നു, ' അനുഭൂതി കശ്യപ് പറഞ്ഞു. ആയുഷ്മാന്‍ ഖുറാനയ്ക്കും തിരക്കഥയില്‍ വളരെയധികം മതിപ്പ് തോന്നിയെന്നും അനുഭൂതി പറഞ്ഞു. ഷെഫാലി ഷാ, ഷീബ ഛദ്ദ തുടങ്ങിയ മറ്റ് അഭിനേതാക്കളും ഒരേ അഭിപ്രായക്കാരായിരുന്നുവെന്നും അവര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window