Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
എണ്ണ വാങ്ങുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യക്ക്; ചൈനയെ പിന്‍തള്ളി ഇന്ത്യ
Text By: Reporter, ukmalayalampathram
ചൈനയുടെ ഇറക്കുമതിയെ മറികടന്ന് എണ്ണ വാങ്ങലില്‍ മുന്‍പന്തിയില്‍ ഇന്ത്യ. ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങി ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി മാറിയിരിക്കുന്നു ഇന്ത്യ. ഇറക്കുമതി പ്രതിദിനം റെക്കോര്‍ഡ് 2.07 ദശലക്ഷം ബാരലായി. ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ സ്രോതസ്സാണ് റഷ്യ. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 36 ശതമാനം വരും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. റഷ്യയും ഉക്രൈനും തമ്മിലുള്ള പോരാട്ടം 2022 ല്‍ ആരംഭിച്ചതുമുതല്‍, ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്.
യുക്രൈനില്‍ യുദ്ധം ആരംഭിച്ചപ്പോള്‍, യൂറോപ്പ് എണ്ണ, പ്രകൃതി വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം മിഡില്‍ ഈസ്റ്റിലേക്ക് മാറ്റി . യൂറോപ്പ് ഉയര്‍ന്ന വില നല്‍കിയതിനാല്‍ മിക്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിതരണക്കാരും യൂറോപ്പിന് പ്രാമുഖ്യം കൊടുത്തു.
 
Other News in this category

 
 




 
Close Window