കേരളം ആസ്ഥാനമായ എയര്‍ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചതായി പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ്ഫ്‌ലൈ - zettfly - ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി. ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സര്‍വിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചത്.
എയര്‍കേരള യാഥാര്‍ഥ്യമാവുന്നതിലൂടെ കേരളത്തിന്റെ ടൂറിസം ട്രാവല്‍ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങള്‍ വരും വര്‍ഷങ്ങളില്‍ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ വൈസ്‌ചെയര്‍മാന്‍ അയ്യൂബ് കല്ലട പറഞ്ഞു.
തുടക്കത്തില്‍ ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വിസ്. ഇതിനായി 3 എടിആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിര്‍മാതാക്കളില്‍ നിന്ന് വിമാനങ്ങള്‍ നേരിട്ട്? സ്വന്തമാക്കാനുള്ള? സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള വ്യോമയാന ?മേഖലയില്‍ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. |