Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ഒരു പവന്‍ സ്വര്‍ണം ഒന്നേ കാല്‍ ലക്ഷം രൂപ; കയ്യിലുള്ള സ്വര്‍ണത്തിന്റെ വില കൂട്ടി നോക്കി സന്തോഷിക്കാന്‍ ഇതാ അവസരം
Text By: UK Malayalam Pathram
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 680 രൂപ കൂടി 1,08,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 13,500 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 14,728 രൂപയും, പവന് 1,17,824 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,046 രൂപയും പവന് 88,368 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 330 രൂപയും കിലോഗ്രാമിന് 3,30,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4,680 ഡോളര്‍ നിലവാരത്തില്‍ തുടരുന്നു.
എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങള്‍ക്കാണ് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി.
 
Other News in this category

 
 




 
Close Window