Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ എറണാകുളത്ത്: നേപ്പാള്‍ സ്വദേശിനി ദുര്‍ഗയ്ക്ക് ഷിബുവിന്റെ ഹൃദയം
Text By: UK Malayalam Pathram
ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. എറണാകുളം ജനറല്‍ ആശുപത്രിയാണ് ഈ നേട്ടം കൈവരിച്ചത്. അപൂര്‍വ ജനിതക രോഗം ബാധിച്ച് ഹൃദയം തകരാറിലായ നേപ്പാള്‍ സ്വദേശിനി ദുര്‍ഗ (21)യില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവിന്റെ ഹൃദയംവച്ചുപിടിപ്പിച്ചു.
കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി 47 വയസുള്ള ഷിബുവിന്റെ ഹൃദയമാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവയും ദാനം ചെയ്യും. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.
കൊല്ലത്ത് ജനറല്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പത്തുമണിയോടുകൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയത്. ശസ്ത്രക്രിയ ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം റോഡുമാര്‍ഗം തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് എത്തിച്ചു.
 
Other News in this category

 
 




 
Close Window