Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
ആരോഗ്യം
  Add your Comment comment
പാല്‍ കുടിച്ച് ആശുപത്രിയിലായത് 36 കുഞ്ഞുങ്ങള്‍: ഭക്ഷ്യവിഷബാധയെന്നു സ്ഥിരീകരണം: ബേബി മില്‍ക്കിനെ പേടിക്കണോ?
Text By: UK Malayalam Pathram
യുകെയില്‍ 36 കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതായി സ്ഥിരീകരണം. ശുദ്ധമല്ലാത്ത പാല്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇതു സംഭവിച്ചത്. ഒരു വയസ്സോ താഴെയോ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നെസ്ലെ, ഡാനോണ്‍ എന്നീ കമ്പനികള്‍ നിര്‍മ്മിച്ച ചില പ്രത്യേക ബാച്ചുകളിലുള്ള ബേബി ഫോര്‍മുല പാലുകള്‍ തിരിച്ചുവിളിച്ചു.

ഈ ഉല്‍പ്പന്നങ്ങളില്‍ സെറുലൈഡ് എന്ന വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞുങ്ങള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

നിലവില്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായി ഛര്‍ദ്ദി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആവശ്യമെങ്കില്‍ തുടര്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window