Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
വാര്‍ത്തകള്‍
  05-01-2026
അമേരിക്കയില്‍ ഇന്ത്യക്കാരി നികിത റാവു ഗോഡിഷാലയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അമേരിക്കയിലെ മേരിലാന്‍ഡില്‍ 27 കാരിയായ ഇന്ത്യക്കാരി നികിത റാവു ഗോഡിഷാലയെ മുന്‍ കാമുകന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. യുവതിയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുന്‍ കാമുകന്‍ അര്‍ജുന്‍ ശര്‍മക്കെതിരെ കൊലപാതക കുറ്റം ചുമത്തി അമേരിക്കന്‍ പൊലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പുതുവത്സരാഘോഷത്തിനിടെ മേരിലാന്‍ഡ് സിറ്റിയിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഗോഡിഷാലയെ അവസാനമായി കണ്ടതെന്നും പിന്നീട് കാണാതായതായും കാണിച്ച് 26 കാരനായ ശര്‍മയാണ് ജനുവരി 2ന് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി

Full Story
  04-01-2026
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍

കോഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ മുല്ലപ്പള്ളിയുടെ ജന്മനാട്ടിലാണ് പോസ്റ്ററുകള്‍ കണ്ടത്. മുക്കാളിയിലും അഴിയൂരിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുകയാണ്.

ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടും അധികാരലോലുപത മാറിയില്ലേ എന്നും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ ഇദ്ദേഹം വിശ്രമജീവിതം തുടരട്ടെ എന്നും പോസ്റ്ററുകളില്‍ ആരോപിക്കുന്നു.

Full Story
  04-01-2026
സര്‍ക്കാര്‍ വര്‍ഗീയതയെ താലോലിക്കുകയാണെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ തോറ്റതോടെ സര്‍ക്കാര്‍ വര്‍ഗീയതയെ ആശ്രയിക്കുന്ന നിലപാടിലേക്ക് വഴിമാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നുവെന്നും, ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത തരത്തിലുള്ള വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയതയും പ്രോത്സാഹിപ്പിച്ച നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അതുകൊണ്ടാണ് രണ്ട് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് പരാജയപ്പെട്ടതെന്നും

Full Story
  04-01-2026
തെറ്റായ ഫോട്ടോ ഉപയോഗിച്ച് പിഴ ചുമത്തിയ സംഭവം: നടപടി റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്

കൊച്ചി: ഗതാഗത നിയമലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരു സ്ഥലത്ത് വീണ്ടും പിഴ ചുമത്തിയ നടപടി കൊച്ചി ട്രാഫിക് പൊലീസ് റദ്ദാക്കി. പാലാരിവട്ടം സ്വദേശി നെറ്റോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനധികൃതമായി ചുമത്തിയ പിഴ പിന്‍വലിച്ചത്. സംഭവത്തില്‍ വീഴ്ച പറ്റിയതായി പൊലീസ് വിശദീകരിക്കുകയും പരാതിക്കാരനോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.02-ന് കലൂരില്‍ സീബ്രാ ക്രോസിങ് ലംഘിച്ചതിന് നെറ്റോയുടെ വാഹനത്തിന് ആദ്യ ഇ-ചലാന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് 12.51-ന് കച്ചേരിപ്പടിയില്‍ മറ്റൊരു സീബ്രാ ക്രോസിങ് ലംഘനം നടന്നതായി കാണിച്ച് രണ്ടാമത്തെ പിഴയും ചുമത്തുകയായിരുന്നു. ഇതിനെതിരെ നെറ്റോ കൊച്ചി സിറ്റി ട്രാഫിക്

Full Story
  03-01-2026
മന്നം ജയന്തി വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തെ അവഗണിച്ച് ചെന്നിത്തല

കോട്ടയം: ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ അവഗണിക്കപ്പെട്ട സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പെരുന്നയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടിക്കിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രാഹുലിനെ കണ്ടഭാവം നടിക്കാതെ കടന്നുപോയത്. മാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ചടങ്ങിലേക്ക് കടന്നുവന്ന ചെന്നിത്തലയെ കണ്ട് നേരത്തെ തന്നെ സദസില്‍ ഉണ്ടായിരുന്ന രാഹുല്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. എന്നാല്‍ ചെന്നിത്തല അദ്ദേഹത്തെ കണ്ടിട്ടും ഗൗനിക്കാതെ നടന്നുനീങ്ങി. ചടങ്ങില്‍ പി ജെ കുര്യന്‍,

Full Story
  03-01-2026
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിക്കുമെന്നാണ് സൂചന. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നതിനിടെയാണ് സിറ്റിങ് എംഎല്‍മാരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്ന നീക്കങ്ങള്‍ നടക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സമവായം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്തുന്നത് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ

Full Story
  03-01-2026
ശബരിമല സ്വര്‍ണക്കൊള്ള: സോണിയയെ ബന്ധപ്പെടുത്തി പറയുന്നത് അസംബന്ധം - കെ മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ശക്തമായ പ്രതികരണം നടത്തി. സോണിയാഗാന്ധിയെ ബന്ധപ്പെടുത്തി ആരെങ്കിലും പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍, ''അവരുടെ തലയില്‍ നെല്ലിക്കാത്തളം വെയ്‌ക്കേണ്ട സമയമായി'' എന്നാണ് അദ്ദേഹം പറഞ്ഞത്. സോണിയയ്ക്ക് ഇറ്റലിയിലെ പുരാവസ്തു വ്യാപാരികളുമായി ബന്ധമുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുരളീധരന്‍ വ്യക്തമാക്കി, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും, ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണെന്നും. ഇതേ രീതിയില്‍ അന്വേഷണം തുടരുകയാണെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കകം

Full Story
  02-01-2026
അതിരപ്പിള്ളിയില്‍ പുതുവത്സരാഘോഷത്തിന് എത്തിയ വിദേശസഞ്ചാരികള്‍ക്ക് കാട്ടാനകളുടെ വിസ്മയ കാഴ്ച

തൃശൂര്‍: 2026ന്റെ തുടക്കം അതിരപ്പിള്ളിയില്‍ എത്തിയ വിദേശസഞ്ചാരികള്‍ക്ക് വിസ്മയകരമായി. വെള്ളച്ചാട്ടം കാണാനെത്തിയ സ്വീഡന്‍ സ്വദേശിയായ ഗൂസ് ഓരിയവും സംഘവും, ഇംഗ്ലണ്ട് സ്വദേശി ഡൊണാള്‍ഡും സംഘവും, കാട്ടാനകള്‍ തനതുപരിസ്ഥിതിയില്‍ വിഹരിക്കുന്ന കാഴ്ച നേരിട്ട് കണ്ടു. ക്യാമറയില്‍ പകര്‍ത്തിയും മനസില്‍ നിറച്ചും അവര്‍ അനുഭവം ''അവിസ്മരണീയം'' എന്ന് വിശേഷിപ്പിച്ചു.

പുതുവത്സരാഘോഷത്തിനായി എത്തിയ ഇവര്‍ക്ക് കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പുതിയ അനുഭവമായിരുന്നു. '2026ന്റെ തുടക്കം ഗംഭീരമായി,'' എന്നാണ് സഞ്ചാരികളുടെ പ്രതികരണം. അതിരപ്പിള്ളിയില്‍ ഒരുക്കിയ ഡിന്നറിന്റെ രുചിയെയും അവര്‍ പുകഴ്ത്തി.

പുഴയിലെ

Full Story
[9][10][11][12][13]
 
-->




 
Close Window