Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
വാര്‍ത്തകള്‍
  07-01-2026
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ

ആലപ്പുഴ: വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ പൊലീസ് കണ്ടെത്തി. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് സ്‌കൂട്ടര്‍ ഇടിച്ചത്. പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

തലയ്ക്ക് പരുക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ആശുപത്രിയില്‍ നിന്ന് ഇയാള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

നൂറനാട് പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി

Full Story
  07-01-2026
ശാസ്തമംഗലം ഓഫീസ് ഒഴിയാന്‍ വി.കെ. പ്രശാന്ത് തീരുമാനിച്ചു

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുമായുണ്ടായ ഓഫീസ് തര്‍ക്കത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എയും സിപിഎം നേതാവുമായ വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാന്‍ തീരുമാനിച്ചു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് മാര്‍ച്ച് വരെ കാലാവധി ഉണ്ടായിരുന്നുവെങ്കിലും, അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് പ്രശാന്ത് ഓഫീസ് മാറ്റാന്‍ തീരുമാനിച്ചത്.

മരുതുംകുഴിയിലേക്കാണ് എംഎല്‍എ ഓഫീസ് മാറ്റുന്നത്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ''തര്‍ക്കം അവസാനിക്കട്ടെ'' എന്നാണ്

Full Story
  07-01-2026
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തി. യുഎസിന്റെ ദേശീയ സുരക്ഷയ്ക്കായി ഗ്രീന്‍ലാന്‍ഡ് അനിവാര്യമാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

''ധാതുക്കള്‍ക്കും എണ്ണയ്ക്കും വേണ്ടിയുള്ള സ്ഥലങ്ങള്‍ നമുക്ക ???മണമായി ലഭ്യമാണ്. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ എണ്ണ യുഎസിനുണ്ട്. എന്നാല്‍ ദേശീയ സുരക്ഷയ്ക്കായി ഗ്രീന്‍ലാന്‍ഡ് വേണം. ഗ്രീന്‍ലാന്‍ഡിന് ചുറ്റും റഷ്യന്‍, ചൈനീസ് കപ്പലുകളാണ് ഉള്ളത്. അതിനാല്‍ യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് നിര്‍ണായകമാണ്,'' എന്ന് ട്രംപ് വ്യക്തമാക്കി.

Full Story
  06-01-2026
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശശി തരൂരിന് ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ പദവി നല്‍കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ തിരുവനന്തപുരം എംപി ശശി തരൂരിന് ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ അംബാസഡറിന് തുല്യമായ പദവി നല്‍കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃതലത്തില്‍ ചര്‍ച്ച നടക്കുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തിലും ഡല്‍ഹിയിലും പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തരൂര്‍ അടുത്തിടെയായി കോണ്‍ഗ്രസ് അനുകൂല നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. നാല് തവണ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് എംപിയായ തരൂരിന് കൂടുതല്‍ രാഷ്ട്രീയ പങ്ക് നല്‍കണമെന്ന ഹൈക്കമാന്‍ഡ് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സാഹചര്യത്തിലാണ്

Full Story
  06-01-2026
മുസിരിസ് ബിനാലെയില്‍ നിന്ന് ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം പിന്‍വലിച്ചു

കൊച്ചി: വിവാദങ്ങള്‍ക്കു പിന്നാലെ മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം പിന്‍വലിച്ചു. ചിത്രം വികലമാക്കിയെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി.

ബിനാലെ ഇടം വേദിയില്‍ കലാകാരന്‍ ടോം വട്ടക്കുഴി അവതരിപ്പിച്ച ചിത്രമാണ് നീക്കം ചെയ്തത്. ക്രൈസ്തവ സഭകളടക്കം വിവിധ സംഘടനകള്‍ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ക്യുറേറ്ററും കലാകാരനും ചേര്‍ന്ന് എടുത്ത തീരുമാനപ്രകാരമാണ് ചിത്രം പിന്‍വലിച്ചതെന്ന് ബിനാലെ അധികൃതര്‍ അറിയിച്ചു.

ചിത്രത്തില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ദൃശ്യത്തെ വികലമാക്കി അവതരിപ്പിച്ചുവെന്നാരോപിച്ച്

Full Story
  06-01-2026
പേരാവൂരില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിയും ജനങ്ങളും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനം. നാലാം തവണയാണ് അദ്ദേഹം ജനവിധി തേടാനിറങ്ങുന്നത്.

മത്സരിക്കാനിറങ്ങുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചുമതലയ്ക്ക് പ്രശ്‌നമൊന്നുമുണ്ടാകില്ലെന്നും താത്കാലിക ചുമതല മറ്റൊരാള്‍ക്ക് നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ''പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായിരിക്കെ മത്സരിച്ചില്ലേ. 2011-ല്‍ രമേശ് ചെന്നിത്തലയും അധ്യക്ഷനായിരിക്കെ മത്സരിച്ചു. അന്ന് ചുമതല കൈമാറിയിരുന്നില്ല,''

Full Story
  05-01-2026
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ വ്യാജപരാതി നല്‍കിയതെന്ന് രാഹുല്‍ ഈശ്വര്‍ ആരോപണം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് വ്യാജപരാതി നല്‍കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. യുവതിക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതായും, പുരുഷന്മാര്‍ക്കെതിരെ കള്ളപ്പരാതി നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ഡ്രഗ്സും റേപ്പ് കേസും ഉണ്ടായിട്ടും വേടന്‍ ജയിലില്‍ കിടന്നിട്ടില്ലെന്നും, താന്‍ 16 ദിവസമാണ് ജയിലില്‍ കഴിഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

'അതിജീവിത എന്ന് പറയുന്ന

Full Story
  05-01-2026
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വി.ഡി. സതീശന്‍

കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ബത്തേരി കോണ്‍ഗ്രസ് നേതൃക്യാംപില്‍ തെരഞ്ഞെടുപ്പ് നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പില്‍ 100-ലധികം സീറ്റുകള്‍ ഉറപ്പാണെന്നും യുഡിഎഫ് വിസ്മയം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെറുതെ ഇടതുമുന്നണിയെ കുറ്റം പറയുകയല്ല ലക്ഷ്യമെന്നും, അവര്‍ പരാജയപ്പെട്ട മേഖലകളില്‍ യുഡിഎഫ് വിജയിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണെന്നും സതീശന്‍ പറഞ്ഞു. ആരോഗ്യരംഗത്തും കാര്‍ഷികരംഗത്തും എല്‍ഡിഎഫ് തകര്‍ത്ത മേഖലകളില്‍ കേരളത്തെ

Full Story
[8][9][10][11][12]
 
-->




 
Close Window