Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
വാര്‍ത്തകള്‍
  10-01-2026
പരസ്യവാഗ്ദാനം പാലിച്ചില്ലെന്ന കേസ്: മോഹന്‍ലാലിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നടത്തിയ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പരാതിക്കാരനും ബ്രാന്‍ഡ് അംബാസഡറായിരുന്ന മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഇടപാട് നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് കേസ് റദ്ദാക്കിയത്.

പരസ്യത്തില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കില്‍ നിന്നു ലഭിച്ചില്ലെന്നും ഇതിന് ബ്രാന്‍ഡ്

Full Story
  10-01-2026
കൊച്ചി മേയര്‍ വിവാദം: മിനിമോള്‍ പ്രസ്താവനയ്ക്കെതിരെ ദീപ്തി മേരി വര്‍ഗീസ് പ്രതികരണം

കൊച്ചി: മേയര്‍ പദവി സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. മേയര്‍ വി.കെ. മിനിമോള്‍, തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭയുടെ പിന്തുണ ലഭിച്ചതായി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ദീപ്തിയുടെ പ്രതികരണം.

''ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെ. പ്രത്യേകമായ പരിഗണന കൊടുക്കുന്നത് അണ്‍കോണ്‍സ്റ്റിറ്റിയൂഷണലാണ്. അതെന്താണ് അവര്‍ പറഞ്ഞതെന്ന കാര്യം അവര്‍ തന്നെ വ്യക്തമാക്കണം. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എന്തിന് പറഞ്ഞു എന്നറിയില്ല. അവരോ അവരുമായി ബന്ധപ്പെട്ടവരോ അത് പറയട്ടെ,'' ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

Full Story
  09-01-2026
മിനിയപ്പലിസില്‍ ഇമിഗ്രേഷന്‍ ഏജന്റിന്റെ വെടിവെപ്പ്; ട്രംപ് ന്യായീകരിച്ചു, പ്രതിഷേധം വ്യാപകം

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസ് നഗരത്തില്‍ ഇമിഗ്രേഷന്‍ ഏജന്റ് പൊതുവഴിയില്‍ സ്ത്രീയെ വെടിവെച്ച് കൊന്ന സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യായീകരിച്ചു. ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് വീഴ്ത്താന്‍ ശ്രമിച്ചതിനാലാണ് വെടിവെപ്പ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

''അവള്‍ വളരെ മോശമായി പെരുമാറി. ഉദ്യോഗസ്ഥന്റെ മേല്‍ വാഹനം ഓടിച്ചു കയറ്റി,'' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കൊല്ലപ്പെട്ടത് യു.എസ്. പൗരയായ റെനെ നിക്കോള്‍ ഗുഡ് ആണ്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹനപരിശോധനയ്ക്കിടെ കാര്‍ തടഞ്ഞതിനെ അവഗണിച്ച് മുന്നോട്ടെടുത്തപ്പോള്‍

Full Story
  09-01-2026
യുഎസ് ബി1, ബി2 വിസക്കാര്‍ക്ക് മുന്നറിയിപ്പ്: വിസ ദുരുപയോഗം ചെയ്താല്‍ സ്ഥിരം യാത്രാവിലക്ക്

ന്യൂഡല്‍ഹി: യുഎസ് ബി1, ബി2 വിസക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി രംഗത്തെത്തി. വിസ ദുരുപയോഗം ചെയ്യുകയോ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന കാലയളവില്‍ കൂടുതലായി താമസിക്കുകയോ ചെയ്താല്‍ സ്ഥിരം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് എംബസി വ്യക്തമാക്കിയത്.

എക്സില്‍ പങ്കുവച്ച വിഡിയോയില്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ വിസ അപേക്ഷകള്‍ ചില കാരണങ്ങളാല്‍ നിരസിക്കപ്പെടാമെന്ന മുന്നറിയിപ്പും നല്‍കി. വിസാ ഇന്റര്‍വ്യൂവിനിടെ സന്ദര്‍ശക വിസയുടെ നിബന്ധനകള്‍ പാലിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയാല്‍ വിസ നിഷേധിക്കുമെന്നും എംബസി അറിയിച്ചു.

വിസ ശരിയായി

Full Story
  09-01-2026
പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി; ഭര്‍ത്താവിനെ ബിജെപി പുറത്താക്കി, ഗൂഢാലോചനയെന്ന് ആരോപണം

പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി മുന്നോട്ട് കൊണ്ടുപോകരുതെന്ന് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായി പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, പുറത്താക്കുന്നതിന് മുന്‍പ് വിശദീകരണം ചോദിക്കാനും പാര്‍ട്ടി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ലെന്ന പേരിലാണ് പുറത്താക്കല്‍ നടന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കിയെങ്കിലും, വിശദീകരണം ചോദിക്കാതെ ഏകപക്ഷീയമായി പുറത്താക്കിയതാണെന്ന് യുവാവ് ആരോപിച്ചു. പുറത്താക്കല്‍ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്

Full Story
  08-01-2026
ഇറാനിലേക്കും സൈനിക നീക്കം? അമേരിക്കയുടെ വിമാനങ്ങള്‍ ബ്രിട്ടനില്‍

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് പിന്നാലെ ഇറാനിലും സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര തലത്തില്‍ അഭ്യൂഹം. യുഎസ് പോര്‍ വിമാനങ്ങള്‍ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് വിമാനങ്ങള്‍ ഇറങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

14 സി-17 ഗ്ലോബ്മാസ്റ്റര്‍-3 കാര്‍ഗോ ജെറ്റുകളും 2 സായുധ എസി-130ജെ ഗോസ്റ്റ്റൈഡര്‍ ഗണ്‍ഷിപ്പുകളും ബ്രിട്ടനിലെ വ്യോമതാവളങ്ങളില്‍ എത്തിയതായി വിവരം. യുഎസ് വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനങ്ങളായ സി-5, സി-17 എന്നിവയും യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കര്‍ വിമാനങ്ങളും

Full Story
  08-01-2026
ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍

ന്യൂഡല്‍ഹി: കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് അദ്ദേഹം പുറത്താകുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം പ്രധാന അന്വേഷണങ്ങള്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.

ധനകാര്യ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളില്‍ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയും, കഴിഞ്ഞ വെള്ളിയാഴ്ച രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെക്കുകയും ചെയ്തു.

കൈക്കൂലി,

Full Story
  08-01-2026
ലൈഫ് പദ്ധതി: പ്രതിപക്ഷ പ്രഖ്യാപനം തമിഴ് സിനിമാ കോമഡി പോലെ - മന്ത്രി എം.ബി. രാജേഷ്

തൃശൂര്‍: പ്രതിപക്ഷ നേതാവിന്റെ വീടുവെച്ച് നല്‍കല്‍ പ്രഖ്യാപനം തമിഴ് സിനിമയിലെ കോമഡിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. ലൈഫ് പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഫെബ്രുവരിയോടെ അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് രാജേഷ് അറിയിച്ചു.

കഴിഞ്ഞ ദിവസം വെറും മുപ്പത് സെക്കന്‍ഡിനുള്ളില്‍ 300 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചതിനെ മന്ത്രി പരിഹസിച്ചു. അധികാരത്തില്‍ വന്നാല്‍ ലൈഫ് പദ്ധതി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച എം.എം. ഹസ്സന്‍ ഇനിയും അത് പറയാന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ

Full Story
[7][8][9][10][11]
 
-->




 
Close Window