Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
തെറ്റുതിരുത്തി വന്നാല്‍ സിപിഐയെ യുഡിഎഫില്‍ എടുക്കുമെന്ന് കെ. സുധാകരന്‍
reporter

തിരുവനന്തപുരം: സിപിഐ തെറ്റു തിരുത്തി വന്നാല്‍ യുഡിഎഫില്‍ എടുക്കുന്നത് പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിമകളായി ഇടതുമുന്നണിയില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണം. എന്തിനാണ് അഭിമാനവും അന്തസ്സും കളഞ്ഞുകുളിച്ച് അടിമകളെപ്പോലെ, സിപിഎമ്മിന്റെയും പിണറായി വിജയന്റെ കിങ്കരന്മാരുടേയും കീഴില്‍ എന്തിന് ശ്വാസം മുട്ടണമെന്ന് കെ സുധാകരന്‍ ചോദിച്ചു.

കേരളത്തില്‍ രാഷ്ട്രീയ മണ്ഡലങ്ങള്‍ വേറേയില്ലേ. എന്തുകൊണ്ട് സിപിഐക്ക് സ്വതന്ത്രമായി നിന്നുകൂടാ. സിപിഐ പറയുന്നതല്ലാതെ, പ്രവര്‍ത്തന രംഗത്ത് എന്തുകൊണ്ടാണ് നില്‍ക്കാന്‍ ധൈര്യം കാണിക്കാത്തത്. അവര്‍ക്കും ചില ആശങ്കകള്‍ ഉണ്ടെന്ന് ഇപ്പോള്‍ തനിക്ക് തോന്നുന്നു. യുഡിഎഫിലേക്ക് സിപിഐ തെറ്റു തിരുത്തി വരുന്നുണ്ടെങ്കില്‍ ഞങ്ങള്‍ പരിഗണിക്കും. കെ സുധാകരന്‍ പറഞ്ഞു.

തിരുത്താന്‍ സിപിഐ തയ്യാറാണെങ്കില്‍, അവരെ യുഡിഎഫിലേക്ക് എടുക്കുന്നത് പാര്‍ട്ടി അടിയന്തരമായി ചര്‍ച്ച ചെയ്യും. രാഹുല്‍ഗാന്ധിയെക്കുറിച്ചൊക്കെ അവര്‍ പറഞ്ഞത് മനസ്സിന്റെയകത്ത് കത്തിജ്വലിക്കുന്നുണ്ട്. അതൊക്കെ തിരുത്തിയിട്ട് വരട്ടെ. അപ്പോള്‍ നമുക്ക് ാലോചിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. പി വി അന്‍വര്‍- പിറണായി വിജയന്‍ ആരോപണ പ്രത്യാരോപണ വിവാദങ്ങള്‍ക്കിടെയാണ് സിപിഐയെ ക്ഷണിച്ച് കെ സുധാകരന്‍ രംഗത്തു വന്നത്.

 
Other News in this category

 
 




 
Close Window