Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
വാര്‍ത്തകള്‍
  30-06-2025
ഒമ്പതാം ക്ലാസ് പാസായ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വിദ്യാഭ്യാസ ഓഫിസര്‍ ജോലി നല്‍കി

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജോലി നല്‍കും. താരത്തെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായി (ബിഎസ്എ) നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന 2022ലെ നിയമമനുസരിച്ചാണ് റിങ്കു സിങിനു ജോലി നല്‍കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ റിങ്കു സിങും അംഗമായിരുന്നു. ഈ ജോലിക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. റിങ്കു സിങ് 9ാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. കുടുംബത്തിലെ മോശം സാഹചര്യങ്ങള്‍ കാരണമാണ് താരത്തിനു പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നത്. കായിക രംഗത്ത് രാജ്യാന്ത തലത്തില്‍ നേട്ടങ്ങളുള്ളവര്‍ക്കു

Full Story
  29-06-2025
കേരളത്തില്‍ ഗര്‍ഭഛിദ്രം കുത്തനെ കൂടി, ഒമ്പപത് വര്‍ഷത്തിനിടെ 76 ശതമാനം വര്‍ധന

കൊല്ലം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിത്തിനിടെ കേരളത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തില്‍ 76%ത്തിലധികം വര്‍ധന. 2023- 24 ല്‍ സംസ്ഥാനത്ത് 30,037 ഗര്‍ഭഛിദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-15 ല്‍ ഇത് 17,025 ആയിരുന്നു. ഒന്‍പതു വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രത്തിന്റെ എണ്ണത്തില്‍ 76.43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 21, 282 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 8,755 ഗര്‍ഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്.

സ്വാഭാവിക ഗര്‍ഭഛിദ്രവും ബോധപൂര്‍വമായ ഗര്‍ഭഛിദ്രവും ഡാറ്റയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Full Story
  29-06-2025
ലോകത്ത് അതിദാരിദ്ര്യം നേരിടുന്നത് 100 കോടിയിലധികം ജനങ്ങള്‍

വാഷിങ്ടണ്‍: ലോകത്തെ 39 രാജ്യങ്ങളിലായുള്ള സംഘര്‍ഷ മേഖലകളില്‍ അതി ദാരിദ്ര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഒരു നൂറ് കോടിയില്‍ അധികം ജനങ്ങള്‍ അതിദാരിദ്ര്യത്തിന്റെ വക്കിലാണെന്നാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷമോ അസ്ഥിരതയോ നേരിടുന്നു എന്ന രേഖപ്പെടുത്തുന്ന 39 സമ്പദ് വ്യവസ്ഥകളില്‍ 21 എണ്ണം സജീവ സംഘര്‍ഷ മേഖലയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര യുദ്ധങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിവ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു എന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നൂറ് കോടിയില്‍ അധികം പേരുടെ വരുമാനത്തെ സാരമായി

Full Story
  29-06-2025
രണ്ട് നവജാതശിശുക്കളെ കുഴിച്ചുമൂടി, അസ്ഥിക്കഷ്ണവുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

തൃശൂര്‍: അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍. ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചു. തൃശൂര്‍ പുതുക്കാടാണ് സംഭവം. അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശിയായ 26 കാരനേയും 21 കാരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു വര്‍ഷം മുമ്പാണ് ആദ്യ സംഭവം. അവിവാഹിതരായ ഇവര്‍ക്ക് ഒരു കുട്ടി ജനിച്ചു. സ്വന്തം വീട്ടിലെ ശുചിമുറിയില്‍ വെച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവശേഷം കുട്ടി മരിച്ചതായും, കുഞ്ഞിനെ കുഴിച്ചിട്ടതായും കാമുകനോട് പറഞ്ഞിരുന്നു. അപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ദോഷമുണ്ടെങ്കില്‍ പരിഹാര ക്രിയ ചെയ്യണമെന്നും,

Full Story
  28-06-2025
മൃഗത്തിന്റെ തലച്ചോറുമായി ക്ലാസില്‍ എത്തിയ അധ്യാപകനെതിരേ കേസ്

ഹൈദരാബാദ്: ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നതിന് അധ്യാപകനെതിരെ കേസെടുത്തു. വികരാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്. പശുവിന്റെ തലച്ചോറാണെന്ന് അധ്യാപകന്‍ പറഞ്ഞതായി കുട്ടികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്. എന്നാല്‍ പശുവിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഔദ്യോഗികമായി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.

ജൂണ്‍ 24നാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളെ തലച്ചോറ് കാണിച്ച് അധ്യാപകന്‍ ശരീരഘടനയെക്കുറിച്ച്

Full Story
  28-06-2025
ബാത്ത്‌റൂമില്‍ ഇരുന്ന് കോടതി വിചാരണയില്‍ പങ്കെടുത്ത് യുവാവ്

ഗാന്ധിനഗര്‍: കൊവിഡ് കാലം മുതലാണ് വെര്‍ച്വല്‍ മീറ്റിങുകളുടെ സാധ്യത എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തിത്തുടങ്ങിയത്. ഓഡിയോ മാത്രം ഓണാക്കിയാല്‍ നമ്മള്‍ എവിടെയിരുന്നാണ് മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുന്നത് ആരും അറിയാനും പോകുന്നില്ല. കോടതി വ്യവഹാരങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായാണ് പലപ്പോഴും നടത്തുന്നത്. കോടതി മുറി പോലുള്ള ഔപചാരിക സന്ദര്‍ഭങ്ങളില്‍ ഒട്ടും ഔചിത്യമല്ലാത്ത രീതിയില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിനും എതിര്‍പ്പുകള്‍ക്കും കാരണമായി. ഗുജറാത്ത് ഹൈക്കോടതിയുടെ വെര്‍ച്വല്‍ നടപടിക്രമങ്ങള്‍ക്കിടെ ഒരാള്‍ ടോയ്‌ലറ്റില്‍ ഇരുന്നുകൊണ്ട് പങ്കെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍

Full Story
  28-06-2025
ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂല വിധിയുമായി സുപ്രീംകോടതി

വാഷിങ്ടണ്‍: യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു. പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന.

Full Story
  27-06-2025
സംസ്ഥാന വ്യാപകമായി ഹെല്‍ത്ത് കാര്‍ഡ് പരിശോധന നടത്താന്‍ നിര്‍ദേശം

തിരുവന്തപുരം: സംസ്ഥാന വ്യാപകമായി ഹെല്‍ത്ത് കാര്‍ഡ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിര്‍ദേശം നല്‍കി. പത്തനംതിട്ടയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബില്‍ നിന്നും ഒന്നിച്ച് വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയെന്ന സംശയം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാന വ്യാപകമായി ഹെല്‍ത്ത് കാര്‍ഡ് നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് റഗുലേഷന്‍ പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്

Full Story
[173][174][175][176][177]
 
-->




 
Close Window