Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
വാര്‍ത്തകള്‍
  24-06-2025
മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ വസ്ത്രധാരണത്തിന് നിയന്ത്രണവുമായി അധികൃതര്‍

ബംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ പ്രശസ്തമായ മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഡ്രസ്‌കോഡ്. ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഫാഷന്‍ വസ്ത്രങ്ങള്‍ വിലക്കുകയും പരമ്പരാഗത വേഷങ്ങളടങ്ങുന്ന ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുകയുമായിരുന്നു.

പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ മുണ്ടും പാന്റ്‌സും ഷര്‍ട്ടും പൈജാമയും ധരിച്ച് എത്താം. സ്ത്രീകള്‍ക്ക് സാരി, ചുരിദാര്‍, ദാവണി എന്നിവ ധരിക്കാം. ജീന്‍സ്, ടി ഷര്‍ട്ട്, ഷോര്‍ട്‌സ് തുടങ്ങിയ വസ്ത്രങ്ങള്‍ക്കാണ് വിലക്ക്. അറബിക്കടലിന്റെ തീരത്തുള്ള മുരുഡേശ്വരക്ഷേത്രം രാജ്യത്തെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. 37 മീറ്റര്‍ ഉയരമുള്ള ശിവപ്രതിഷ്ഠ

Full Story
  24-06-2025
വെടിനിര്‍ത്തല്‍ ധാരണയായിട്ടില്ലെന്ന് ഇറാന്‍

ടെഹ്റാന്‍ : ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിനുള്ള തിരിച്ചടി തുടരുമെന്ന് ഇറാന്‍. ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസിനെ ശിക്ഷിച്ച ശേഷം നയതന്ത്ര ചര്‍ച്ച ആരംഭിക്കാം. ചര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുഎസും ഇസ്രയേലും ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. യു എസ് സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം വിജയമാണെന്നും ഇറാന്‍ അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ധാരണ ഇതുവരെ ഇല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ഇറാന്‍ തിരിച്ചടിക്കില്ല. യുദ്ധം ആദ്യം തുടങ്ങിവെച്ചത് ഇസ്രയേല്‍ ആണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അല്‍ ഉദൈദിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ

Full Story
  24-06-2025
ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ നാടകീയ പ്രഖ്യാപനവുമായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരും. 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും

Full Story
  23-06-2025
നിലമ്പൂര്‍ തിരിച്ചുപിടിച്ച് യുഡിഎഫ്, ആര്യാടന്‍ ഷൗക്കത്തിന് ജയം

നിലമ്പൂര്‍: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് മിന്നും വിജയം.11007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് ജയിച്ചത്. മൂന്ന് റൗണ്ടില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ്‌ചെയ്യാന്‍ കഴിഞ്ഞത്. കരുളായി ഒഴികെ എല്ലാ പഞ്ചായത്തിലും യുഡിഎഫ് ലീഡ് ചെയ്തു. ജന്മനാടായ പോത്തുകല്ലും സ്വരാജിനൊപ്പം നിന്നില്ല. സിപിഎം ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് ലീഡുയര്‍ത്തി. സ്വതന്ത്രനായി മത്സരിച്ച പി.വി.അന്‍വര്‍ ഇരുപതിനായിരത്തോളം വോട്ടാണ് നേടിയത്.

ആര്യാടന്‍ ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി

Full Story
  23-06-2025
അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ, നോ കമന്റ് എന്നു സതീശന്‍

കൊച്ചി : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പി വി അന്‍വര്‍ നടത്തിയ പ്രസ്താവനയോട് നോ കമന്റ്സ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വി ഡി സതീശനോട് വിരോധമില്ലെന്നും, അദ്ദേഹത്തിന്റെ നിലപാടുകളാണ് വേദനയുണ്ടാക്കിയതെന്നും അന്‍വര്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം. ഞാനൊന്നും ആരോടും പറയുന്നില്ല. ഞാനിതുവരെ ആരോടും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പണ്ട് രണ്ടു വാചകം പറയാന്‍ യുഡിഎഫ് എന്നെ ചുമതലപ്പെടുത്തി. ആ വാചകം അല്ലാതെ വേറൊന്നും പറഞ്ഞിട്ടില്ല. എനിക്കെതിരെ മണിക്കൂറുകളോളം പറഞ്ഞത്, ഒരു ചോദ്യം പോലും ചോദിക്കാതെ മാധ്യമങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തു. എട്ടുദിവസക്കാലമാണ് ഇങ്ങനെ ആഘോഷിച്ചത്. ഒരക്ഷരം അന്നും

Full Story
  23-06-2025
യുഡിഎഫിന് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അന്‍വര്‍

മലപ്പുറം: യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പിവി അന്‍വര്‍. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യുഡിഎഫില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ഥി എം. സ്വരാജിന് ലഭിച്ചുവെന്നാണ് ആരോപണം. പാര്‍ട്ടി നടത്തിയ ഫീല്‍ഡ് റിപ്പോര്‍ട്ടില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് ഇതെന്നും കോണ്‍ഗ്രസ് ക്രോസ് വോട്ട് ചെയ്താലും വിജയം ഉറപ്പാണെന്നും അന്‍വര്‍ പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്തുപോകുമെന്നും സ്വരാജ് രണ്ടാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ വോട്ടുകളില്‍ 93 ശതമാനം തനിക്ക് കിട്ടുമെന്നും

Full Story
  22-06-2025
ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ സുരക്ഷ കര്‍ശനമാക്കി

ന്യൂയോര്‍ക്ക്: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ന്യൂയോര്‍ക്കില്‍ സുരക്ഷ ശക്തമാക്കി അമേരിക്ക. ന്യൂയോര്‍ക്ക് നഗരത്തിലെയും രാജ്യ തലസ്ഥാനത്തെയും കൂടുതല്‍ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതായി പൊലീസ് അറിയിച്ചു. ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രത്യാഘാതങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് വകുപ്പ് അറിയിച്ചു. ന്യൂയോര്‍ക്കിലെ മതപരവും സാംസ്‌കാരികവും നയതന്ത്രപരവുമായ സ്ഥലങ്ങളിലേക്ക് പൊലീസിനെ വിന്യസിക്കുന്നതതായും പൊലീസ് അറിയിച്ചു.

ഇറാനിലെ സംഘര്‍ഷ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചു. ന്യൂയോര്‍ക്കിലെ എട്ട്

Full Story
  22-06-2025
ഇറാനെ ആക്രമിച്ച് അമേരിക്ക, മൂന്നു ആണവകേന്ദ്രങ്ങള്‍ തകര്‍ത്തു

വാഷിങ് ടണ്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധത്തില്‍ നേരിട്ടു പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ച് പത്താം നാളിലാണ് ഇറാനില്‍ യുഎസിന്റെ നേരിട്ടുള്ള ആക്രമണം.

ആക്രമണം പൂര്‍ത്തിയാക്കി യുദ്ധവിമാനങ്ങള്‍ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍

Full Story
[175][176][177][178][179]
 
-->




 
Close Window