Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
വാര്‍ത്തകള്‍
  18-10-2022
യൂണിഫോം സിവില്‍ കോഡ്: പാര്‍ലമെന്റിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഏതെങ്കിലും നിയമം നിര്‍മിക്കണമെന്ന് പാര്‍ലമെന്റിനോട് ആവശ്യപ്പെടാന്‍ കോടതിക്കാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിക്കു സാധുതയില്ലെന്ന് കേന്ദ്ര നിയമ മന്ത്രാലയം സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു.വിവിധ മതത്തില്‍ പെട്ടവര്‍ വ്യത്യസ്ത സ്വത്തു നിയമവും വിവാഹ നിയമവും പിന്തുടരുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വിഘാതമാണ്. എന്നാല്‍ ഇതില്‍ നിയമം നിര്‍മിക്കുന്നത് നയപരമായ കാര്യമാണ്. ഇതില്‍ നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ല. നിയമ നിര്‍മാണത്തിനു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Full Story
  17-10-2022
ജീവനോടെ റോസ്ലിയുടെ രഹസ്യഭാഗത്ത് കത്തികുത്തിക്കയറ്റി

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ റോസ്ലിയെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കെട്ടിയിട്ട ശേഷം റോസ്ലിയുടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി. ലൈലയെക്കൊണ്ടാണ് ഈ ക്രൂരത ചെയ്യിച്ചത്. തുടര്‍ന്ന് റോസ്ലിയുടെ ശരീരമാകെ കത്തി കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചു.അതിന് ശേഷം ഈ മുറിവുകളില്‍ മസാല പുരട്ടിയെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. ചിക്കന്‍ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതമാണ് മുറിവുകളില്‍ മൂന്നു പ്രതികളും ചേര്‍ന്ന് തേച്ച് പിടിപ്പിച്ചത്. വേദന കൊണ്ട് റോസ്ലി കരഞ്ഞതോടെ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും ഷാഫി പറഞ്ഞു.

ആഭിചാര ക്രിയയില്‍ ഇര

Full Story
  17-10-2022
വിഴിഞ്ഞം സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ റോഡ് ഉപരോധിക്കുന്നു. വിഴിഞ്ഞം സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടിലും തീരശോഷണം ഉള്‍പ്പെടെ പ്രശ്‌നങ്ങളിലും പ്രതിഷേധിച്ചാണ് സമരം ശക്തമാക്കിയിരിക്കുന്നത്. വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, പൂവാര്‍, തുമ്പ, ചാക്ക ഉള്‍പ്പെടെ ആറിടങ്ങളിലാണ് റോഡ് ഉപരോധം നടത്തുന്നത്.

വള്ളങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് സമരക്കാര്‍ വഴിതടയുന്നത്. ചാക്ക ബൈപ്പാസിലും ദേശീയപാതയിലെ മേല്‍പാലത്തിലും വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. റോഡ് ഉപരോധത്തെ തുടര്‍ന്ന് സ്‌കൂള്‍ ബസുകള്‍

Full Story
  17-10-2022
ഗവര്‍ണര്‍ക്കെതിരേ സംസാരിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന് ഭീഷണി

തിരുവനന്തപുരം: ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാഴ്സിറ്റി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, ട്വീറ്റിലൂടെയാണ് ഗവര്‍ണറുടെ പ്രതികരണം.മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഖാന്‍ ട്വീറ്റില്‍ പറഞ്ഞു.

എന്നാല്‍ മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍

Full Story
  16-10-2022
കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് പ്രവാസി വനിത മരിച്ചു

കൊച്ചി; അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന ഇന്നലെയാണ് വിദേശത്തു നിന്ന് എത്തിയത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മരണം.ഇന്ന് പുലര്‍ച്ചെ ആറു മണിയോടെ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലാണ് അപകടമുണ്ടായത്.

ബംഗളൂരുവില്‍ നിന്ന്പത്തനാപുരത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് നെടുമ്പാശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്ന ചില്ല്

Full Story
  16-10-2022
സംസ്ഥാനത്തെ അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. അരിവില പിടിച്ചുനിര്‍ത്തുക ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.ഒരു മാസത്തിനിടെ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന മട്ട, ജയ അരിക്ക് 10 മുതല്‍ 15 രൂപ വരെയാണു വില വര്‍ധിച്ചത്. ബ്രാന്‍ഡഡ് മട്ട അരിക്ക് 60-63 രൂപയാണു കിലോഗ്രാമിനു വില. ഒരു മാസം മുന്‍പു 40 രൂപയുണ്ടായിരുന്ന ജയ അരിക്ക് 55 രൂപയെത്തി.

അടുത്ത ജനുവരി വരെ ഈ നില തുടരാന്‍ സാധ്യതയുണ്ടെന്നാണു

Full Story
  16-10-2022
രാമയണത്തേയും തെക്കന്‍ കേരളത്തേയും അപമാനിച്ച് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ അവഹേളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എക്സ്പ്രസ് ഡയലോഗ്സ് എന്ന പേരില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്.രാമായണ കഥയെ ദുര്‍വ്യാഖ്യാനം ചെയ്ത് തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സൂചനയാണ് സുധാകരന്‍ നല്‍കിയത്. തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കള്‍ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് മറുപടിയായാണ് സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്.'ചരിത്രപരമായി തന്നെയുണ്ട്. ഞാന്‍ ഒരു കഥ പറയട്ടെ.

സീതയെ വീണ്ടെടുക്കാന്‍ രാമന്‍ ലങ്കയില്‍ പോയല്ലോ. സൈന്യവുമായി പോയി യുദ്ധം ചെയ്ത് രാവണനെ

Full Story
  15-10-2022
പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നിട്ടെന്ന് കെ.കെ. ശൈലജ

തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് പര്‍ച്ചേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍മന്ത്രി കെ കെ ശൈലജ. ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തരസാഹചര്യത്തിലാണ്. മരുന്നുപോലുമില്ലാത്ത ഘട്ടത്തില്‍ അന്ന് മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്. കാര്യങ്ങള്‍ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്നും ശൈലജ പറഞ്ഞു.കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണെന്നും ശൈലജ പറഞ്ഞു.കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെ

Full Story
[217][218][219][220][221]
 
-->




 
Close Window