Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
വാര്‍ത്തകള്‍
  15-10-2022
ഇരട്ടനരബലി: ഇലന്തൂരിലെ വീട്ടില്‍ പോലീസ് വന്‍ പരിശോധന

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടിലെ പറമ്പില്‍ കുഴിച്ച് പരിശോധന നടത്തും. കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് അറിയാനായിട്ടാണ് നടപടി. ജെസിബി ഉപയോഗിച്ചാകും പുരയിടത്തില്‍ കുഴികളെടുത്ത് പരിശോധന നടത്തുക. മൃതദേഹം മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന കെടാവര്‍ നായകളെയും പരിശോധനയ്കകായി ഉപയോഗിക്കും.വീട്ടുവളപ്പില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. മറ്റേതെങ്കിലും മൃതദേഹങ്ങള്‍ മറവു ചെയ്‌തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചില്‍ നടത്തുന്നത്. മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം

Full Story
  15-10-2022
എകെജി സെന്റര്‍ ആക്രമണം: രണ്ടു പേരെ കൂടി പ്രതിചേര്‍ത്തു

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടുപേരെ കൂടി പൊലീസ് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, പ്രാദേശിക പ്രവര്‍ത്തക നവ്യ എന്നിവരാണ് പ്രതികള്‍. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.ഇരുവരും ഒളിവിലാണെന്നും, ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍ രാജ്യം വിട്ടതായും അഭ്യൂഹമുണ്ട്.എകെജി സെന്റര്‍ ആക്രമണത്തിലെ മാസ്റ്റര്‍ മൈന്‍ഡ് രണ്ടാംപ്രതിയായ സുഹൈല്‍ ഷാജഹാന്‍ ആണെന്നാണ് പൊലീസ് പറയുന്നത്.

Full Story

  14-10-2022
എല്‍ദോസ് എവിടെയാണെന്ന് അറിയില്ലെന്ന് സതീശന്‍

തിരുവനന്തപുരം: യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ദോസിന് ഒളിവില്‍ പോകേണ്ട സാഹചര്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എല്‍ദോസിന്റെ പ്രതികരണം ലഭിച്ചശേഷം മാത്രം നടപടിയെന്നും സതീശന്‍ പറഞ്ഞു.എല്‍ദോസിനെ ഇന്നലെയും ഇന്നും പലതരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടവരോട് കെപിസിസിയെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിനോട് സഹകരിക്കണമെന്ന് പറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആളെ കിട്ടിയാലല്ലേ പറയാന്‍ പറ്റൂ എന്നായിരുന്നു സതീശന്റെ

Full Story
  14-10-2022
ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഗുജറാത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ നവംബര്‍ 12 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.കോവിഡ് ഭീഷണി വലിയ തോതില്‍ ഇപ്പോഴില്ല. എങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുക. ജാഗ്രത അനിവാര്യമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കും. 80 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ് രോഗബാധിതര്‍ക്കും വീടുകളില്‍ വോട്ടു ചെയ്യാം. ഇതിനായി ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും.തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന് യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി.

ഇനിമുതല്‍ വര്‍ഷത്തില്‍ നാലു തവണ

Full Story
  14-10-2022
പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ ശകാരവര്‍ഷം

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദറിന് വാഷിങ്ടണ്‍ വിമാനത്താവളത്തില്‍ ശകാര വര്‍ഷം. വിമാനത്താവളത്തില്‍ ഒരാള്‍ മന്ത്രിയെ അസഭ്യവര്‍ഷത്തില്‍ മുക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആരാണ് ഇയാളെന്നു വ്യക്തമല്ല.രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) യോഗത്തില്‍ പങ്കെടുക്കാനാണ് ഇസ്ഹാഖ് ദര്‍ വാഷിങ്ടണില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കുള്ള ലോഞ്ചില്‍ വച്ച് ഒരാള്‍ ദറിനെ ചീത്ത വിളിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ദറിന് ഒപ്പമുള്ള ഒരാള്‍ ഇതിനോടു പ്രതികരിക്കുന്നുണ്ട്. ഒപ്പമുള്ളയാള്‍ രൂക്ഷമായി പ്രതികരിച്ചതോടെ ശകാരിച്ചയാള്‍ പിന്‍വാങ്ങുകയാണ്. മന്ത്രിയെ അപമാനിച്ചയാള്‍ ആരെന്നതിനെച്ചൊല്ലി സാമൂഹ്യ

Full Story
  13-10-2022
മനുഷ്യമാംസം കഴിച്ചിട്ടില്ലെനന് ലൈല

കൊച്ചി: മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ലൈല. കോടതിയിലേക്ക് കൊണ്ടുപോകുമ്പാള്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ലൈലയുടെ മറുപടി. മനുഷ്യമാംസം കഴിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്ന ഒറ്റവാക്കിലായിരുന്നു പ്രതികരണം. നരബലിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ലഭിച്ച തെളിവുകളില്‍ സ്ഥിരീകരണം വേണം. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ പ്രതികലെ 12 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.

Full Story

  13-10-2022
ഹിജാബ് വിഷയത്തില്‍ സുപ്രീംകോടതി ജസ്റ്റിസുമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ ഭിന്ന വിധിയുമായി സുപ്രീം കോടതി. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് വിശാല ബെഞ്ചിനു വിടും.പത്തു ദിവസമാണ്, ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാംശു ധുലിയയും അടങ്ങിയ ബെഞ്ച് കേസില്‍ വാദം കേട്ടത്.അപ്പീല്‍ തള്ളുന്നതായി ജസ്റ്റിസ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിന്യായത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് ധുലിയ, പ്രത്യേകം തയാറാക്കിയ ഉത്തരവില്‍ അറിയിച്ചു.ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ്, ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചത്.
Full Story

  13-10-2022
മലയാലപ്പുഴയിലും മന്ത്രവാദം, കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സ്ത്രീ അറസ്റ്റില്‍

പത്തനംതിട്ട: മലയാലപ്പുഴയില്‍ കുട്ടികളെ വച്ച് മന്ത്രവാദചികിത്സ നടത്തിയ സ്ത്രീ പിടിയില്‍. ഇവര്‍ മന്ത്രവാദചികിത്സ നടത്തിയിരുന്ന വാസന്തിമഠം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. മന്ത്രവാദ ചികിത്സയ്ക്കിടെ കുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് പ്രതിഷേധക്കാര്‍ മഠം അടിച്ചുതകര്‍ത്തത്. മന്ത്രവാദം നടത്തിയ വാസന്തിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് വാസന്തി അമ്മ മഠം എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന മഠത്തില്‍ രോഗശാന്തി, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍, സാമ്പത്തികമായ ഉന്നതി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായി ദിനം പ്രതി നൂറ് കണക്കിനാളുകളാണ്

Full Story
[218][219][220][221][222]
 
-->




 
Close Window