Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
വാര്‍ത്തകള്‍
  30-09-2022
എകെജി സെന്റര്‍ ആക്രമണക്കേസില്‍ സ്‌കൂട്ടര്‍ കണ്ടെത്തി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്‌കൂട്ടര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണ് സ്‌കൂട്ടര്‍. ബോംബേറില്‍ ഷൂഹൈല്‍ ഷാജഹാനും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇയാള്‍ ഒളിവിലാണെന്നും ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞുഡ്രൈവറുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് മുഖ്യതെളിവായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്. ജിതിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്

Full Story
  30-09-2022
സര്‍ക്കാരിനെ തള്ളി കെസിബിസി, ലഹരി വിരുദ്ധ ദിനാചരണം മാറ്റിവച്ചു

കൊച്ചി: ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി. ഞായറാഴ്ച വിശ്വസപരമായ ആചാരങ്ങളില്‍ പങ്കെടുക്കേണ്ട ദിവസമാണെന്നും അതിനാല്‍ പ്രവൃത്തിദിനമാക്കാനാവില്ലെന്നും കെസിബിസി അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരിവിരുദ്ധ ദിനാചരണം മറ്റൊരു ദിവസം നടത്തുമെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ഗാന്ധി ജയന്തിയോട് അനുബന്ധിച്ച നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികളാല്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്ന് പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസി രംഗത്തുവന്നിരുന്നു.

ക്രൈസ്തവര്‍ വളരെ പ്രാധാന്യം

Full Story
  30-09-2022
റിസര്‍വ് ബാങ്ക് വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. പണപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണിത്. ഇതു നാലാം തവണയാണ് ഈ വര്‍ഷം നിരക്കു കൂട്ടുന്നത്.മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു പലിശ നിരക്കു കൂടും.റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയാണ് റിപ്പോ. കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 1.9 ശതമാനത്തിന്റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്.ലോകമാകെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുകയാണെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. യുഎസ്

Full Story
  29-09-2022
ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കര്‍ മേനോന്‍ ആറാം പ്രതി

കൊച്ചി: ഡോളര്‍ കടത്തു കേസിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണെന്ന് കസ്റ്റംസ് കുറ്റപത്രം. കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും ശിവശങ്കര്‍ മറച്ചുവെച്ചു. ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിച്ചു. സ്വപ്ന സുരേഷിന്റെ ലോക്കറിലെ തുക ശിവശങ്കറിന് കിട്ടിയ കമ്മീഷനാണെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.2020 ജൂലൈ അഞ്ചിനാണ് സ്വപ്ന സുരേഷും സരിത്തും ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്തുകേസ് കസ്റ്റംസ് പിടികൂടുന്നത്. ഇതിന് അനുബന്ധമായാണ് ലൈഫ് മിഷന്‍ ഇടപാടും ഡോളര്‍ കടത്തു കേസും കസ്റ്റംസ് അന്വേഷിക്കുന്നത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ്

Full Story
  29-09-2022
ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തില്‍നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്‌നന്‍സി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.സുരക്ഷവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തില്‍ 2021ല്‍ വരുത്തിയ ഭേദഗതിയില്‍ വിവാഹിത, അവിവാഹിത വേര്‍തിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇരുപതു മുതല്‍ 24 വരെ

Full Story
  29-09-2022
പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു, കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്യും

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. 81,000 ഫോളോവേഴ്സാണ് ഈ അക്കൗണ്ടിന് ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും തമിഴ്നാടും ഉത്തരവിറക്കി. കര്‍ണാടകയിലെ മംഗലൂരുവില്‍ പിഎഫ്ഐയുടെ 12 ഓഫിസുകള്‍ അടച്ചുപൂട്ടി.കേരളത്തിലെ 17 ഓഫീസുകള്‍ ആദ്യഘട്ടത്തില്‍ പൂട്ടും. നേതാക്കളെ നിരീക്ഷിക്കും. ആവശ്യമെങ്കില്‍ കരുതല്‍ അറസ്റ്റും നടത്തും. സ്വകാര്യ കെട്ടിടങ്ങളിലുള്ള പിഎഫ്ഐ ഓഫീസുകളുടെ വിവരവും പൊലീസ് ശേഖരിച്ചു വരികയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധന നടപടികള്‍ ചര്‍ച്ച ചെയ്യാനായി ഡിജിപി അനില്‍ കാന്ത്

Full Story
  28-09-2022
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ അറസ്റ്റില്‍

കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് പിടികൂടിയത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.കരുനാഗപ്പള്ളി എസിപി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് അബ്ദുള്‍ സത്താറിനെ കൊണ്ടുപോയി.

ഹര്‍ത്താല്‍ ആഹ്വാനത്തിന് ശേഷം ഒളിവില്‍ പോയ സത്താര്‍ കഴിഞ്ഞദിവസമാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയതെന്നാണ് സൂചന. കരുനാഗപ്പള്ളിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണമേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്.ഇവിടെ രാവിലെ

Full Story
  28-09-2022
യുവനടിമാരെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നഗരത്തിലെ ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പൊലീസ് നടപടി തുടങ്ങി. സിനിമയുടെ നിര്‍മാതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതിക്രമം നടത്തിയവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. അതിക്രമത്തിനിരയായ നടിമാരുടെ മൊഴി രേഖപ്പെടുത്തും.കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിനിടെയാണ് അതിക്രമം നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നടി തന്നെ മോശം അനുഭവം പങ്കുവയ്ക്കുകയായിരുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായി സിനിമയിലെ നടന്‍ ഉള്‍പ്പടെയുള്ള ടീമാണ് മാളില്‍ എത്തിയത്.

പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ഒരാള്‍

Full Story
[219][220][221][222][223]
 
-->




 
Close Window