Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  19-08-2024
കാലാവധി നീട്ടിയാല്‍ പോരാ,, ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണം. എസ്എല്‍ബിസി (ബാങ്കിങ് സമിതി) യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കലോ, പലിശ ഇളവ്

Full Story
  19-08-2024
യുവജന പ്രതിഷേധം ഇരമ്പി, മാപ്പ് ചോദിച്ച് കേരള ഗ്രാമീണ്‍ ബാങ്ക്

കല്‍പ്പറ്റ: വയനാട് ദുരന്തബാധിതരില്‍ നിന്ന് വായ്പാത്തുക പിടിച്ച നടപടിയില്‍ ക്ഷമാപണം നടത്തി കേരള ഗ്രാമീണ്‍ ബാങ്ക്. തുടര്‍ന്ന് ബാങ്കിന് മുന്നില്‍ നടത്തിയ പ്രതിഷേധം യുവജനസംഘടനകള്‍ താത്കാലികമായി അവസാനിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് ബാങ്ക് നടപടി തിരുത്തിയത്. ഇഎംഐ തുക പിടിച്ച 3 പേര്‍ക്ക് പണം തിരികെ നല്‍കിയെന്ന് കേരളാ ഗ്രാമീണ്‍ ബാങ്ക് അറിയിച്ചു.മറ്റുള്ളവരെ പണം ബുധനാഴ്ചയ്ക്കകം നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് യുവജനസംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കു സര്‍ക്കാര്‍ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയില്‍നിന്നു വായ്പത്തിരിച്ചടവ് ഈടാക്കിയ കേരള

Full Story
  18-08-2024
മോഹന്‍ലാല്‍ ആശുപത്രിയില്‍

കൊച്ചി: സൂപ്പര്‍താരം മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. കടുത്ത പനി, ശ്വാസം മുട്ട്, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളോടൊയാണ് താരം ചികിത്സ തേടിയത്. ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹന്‍ലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Full Story
  18-08-2024
ഓപ്പറേഷന്‍ ലോട്ടസ്: ആറ് എംഎല്‍എമാരുമായി ഡല്‍ഹിയിലേക്ക് തിരിച്ച് ചംപയ് സോറന്‍

റാഞ്ചി: ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ഡല്‍ഹിയിലേക്ക് വിമാനം കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ ഹോട്ടലില്‍ കഴിഞ്ഞ അദ്ദേഹം അവിടെ വച്ച് മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും അഭ്യൂഹങ്ങളുണ്ട്. കൊല്‍ക്കത്തയില്‍ വച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ആറ് എംഎല്‍എമാരുടെ പിന്തുണ ചംപയ് സോറന് ഉണ്ടെന്നാണ് സൂചന. ബിജെപിയുടെ മുതിര്‍ന്ന

Full Story
  18-08-2024
അത് ജസ്‌ന അല്ല, സിബിഐ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമെന്ന് പിതാവ്

കോട്ടയം:ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി പിതാവ് ജെയിംസ്. കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുകയാണെന്നും വഴിതെറ്റിക്കാനുള്ള ശ്രമമാണ് പുതിയ വെളിപ്പെടുത്തല്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും ജസ്‌നയുടെ പിതാവ് ജയിംസ് പറഞ്ഞു. അന്ന് സിസിടിവിയില്‍ കണ്ടത് ജസ്ന അല്ലെന്ന് അന്നേ കണ്ടെത്തിയതാണ്. അവര്‍ പറഞ്ഞത് സത്യമാകാന്‍ ഒരു സാധ്യതയുമില്ല. ഒരു മാസം മുമ്പ് തനിക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. കുറച്ചു കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. തനിക്കൊപ്പം സമാന്തര അന്വേഷണം നടത്തുന്ന ചില സുഹൃത്തുക്കളെ അവര്‍ക്കരികിലേക്ക് പറഞ്ഞു വിട്ടിരുന്നു. അതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയതാണ്.

Full Story
  17-08-2024
ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കും, നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സമിതി

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി സമിതി രൂപികരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ സമിതിയുമായി പങ്കിടാന്‍ സാധിക്കും.ഫോര്‍ഡ, ഐഎംഎ, ഡല്‍ഹിയിലെ മെഡിക്കല്‍ കോളജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനുകള്‍ ആശങ്കകള്‍ കണക്കിലെടുത്താണ് തീരുമാനം. ഡെങ്കിപ്പനി, മലേറിയ

Full Story
  17-08-2024
അര്‍ജുന്‍ ദൗത്യം: തിരിച്ചില്‍ തുടരണോയെന്ന തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിട്ട് ജില്ലാ ഭരണകൂടം

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ അനിശ്ചിതത്വം. ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഡ്രഡ്ജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിഷയം സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ തീരുമാനമായത്.

ഡ്രഡ്ജറിന്റെ ചെലവ് കണക്കുകള്‍ വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് കൈമാറും. ഒരു കോടി രൂപയ്ക്ക്

Full Story
  17-08-2024
അത്രത്തോളം സെന്‍സിറ്റീവാണ്, നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിച്ചതെന്ന് നടി രഞ്ജിനി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താന്‍ എതിരല്ലെന്ന് നടി രഞ്ജിനി. റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് എന്റര്‍ടെയ്ന്‍മെന്റ് ട്രിബ്യൂണല്‍ വേണമെന്നും നടി രഞ്ജിനി പറഞ്ഞു. മൊഴി കൊടുത്ത ആളെന്ന നിലയില്‍ വിശദാംശങ്ങള്‍ അറിയാന്‍ നിയമപരമായ അവകാശങ്ങളുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് മാറ്റിവെച്ചതിന് മുഖ്യമന്ത്രിക്ക് രഞ്ജിനി നന്ദിയും പ്രകടിപ്പിച്ചു. റിപ്പോര്‍ട്ട് പുറത്തു വിടാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ രഞ്ജിനി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കും. ഈ സാഹചര്യത്തില്‍ ഇന്ന് റിപ്പോര്‍ട്ട് പുറത്തു വിടാനുള്ള തീരുമാനം സര്‍ക്കാര്‍ മാറ്റിവച്ചിരുന്നു.
Full Story

[23][24][25][26][27]
 
-->




 
Close Window