Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  23-08-2024
പതിനാറുകാരിയെ പീഡിപ്പിച്ചു, യുട്യൂബര്‍ വി.ജെ. മച്ചാന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊച്ചി: വി ജെ മച്ചാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്‌സോ കേസില്‍ അറസ്റ്റില്‍. 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. എറണാകുളം കളമശ്ശേരി പൊലീസാണ് യൂട്യൂബറെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സംഭവം തന്റെ കൂട്ടുകാരിയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആ കൂട്ടുകാരി സംഭവം തന്റെ അമ്മയോട് പറയുകയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി കളമശേരി സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതി പറയുകയായിരുന്നു.

ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ് ഗോവിന്ദ് വിജയ്. നിലവില്‍ എറണാകുളത്താണ് താമസം. ഇയാള്‍

Full Story
  23-08-2024
വാതിലില്‍ മുട്ടിയെന്ന് പറഞ്ഞാല്‍ അന്വേഷിക്കുക തന്നെ വേണമെന്ന് ജഗദീഷ്

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി പേര് എടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നടന്‍ ജഗദീഷ്. അതില്‍നിന്നും അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ല. നമ്മുടെ പേര് വന്നിട്ടുണ്ടോ, പേര് പറഞ്ഞിട്ടില്ല എന്നുകരുതി ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പാടില്ലെന്നും ജഗദീഷ് പറഞ്ഞു.

വിജയിച്ചിട്ടുള്ള നടികളോ, നടന്‍മാരോ വഴിവിട്ട രീതിയില്‍ സഞ്ചരിച്ചാണ് ഈ ലക്ഷ്യത്തിലെത്തിയത് എന്നരിതിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കില്‍ അത് വേദനിപ്പിക്കുമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ

Full Story
  21-08-2024
ഭര്‍ത്താവ് ഒഴിയുന്ന ഒഴിവിലേക്ക് ഭാര്യ, ശരദാ മുരളീധരന്‍ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വി ഓഗസ്റ്റ് 31ന് ഒഴിയുന്ന മുറയ്ക്കാണ് നിയമനം. വി വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ:



സൗജന്യ ഓണക്കിറ്റ്



2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിന് 34.29 കോടി രൂപ

Full Story
  21-08-2024
എംപോക്‌സ്: എയര്‍പോര്‍ട്ടുകളില്‍ സര്‍വൈലന്‍സ് ടീം

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍

Full Story
  21-08-2024
തസ്മിത്ത് തംസിനെ നിര്‍ണായക ദൃശ്യങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിത്ത് തംസിനെ നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയതായി സിസിടിവി ദൃശ്യങ്ങള്‍. ഉച്ചയ്ക്ക് 3.03 നാണ് കുട്ടി റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്ലാറ്റ് ഫോമില്‍ നിന്ന് കുപ്പിയില്‍ വള്ളം എടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി കന്യാകുമാരിയില്‍ തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട. മാര്‍ത്താണ്ഡം റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പൊലീസ് പരിശോധന നടത്തുന്നണ്ട്. കന്യാകുമാരിയില്‍ പൊതു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്. അതേ സമയം, വൈകീട്ട്

Full Story
  20-08-2024
വിദേശ ഷോകളിലും ലൈംഗിക ചൂഷണം നടന്നതായി ഹേമ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമ നടപടിക്കും ശുപാര്‍ശ ചെയ്തതായി മാധ്യമ റിപ്പോര്‍ട്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. സ്വകാര്യത കണക്കിലെടുത്ത് ആ പരാമര്‍ശം പുറത്ത് വിടാതിരുന്ന ഭാഗത്താണുളളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ ഷോകളുടെ പേരിലും നടികള്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടികള്‍ കമ്മിഷനു മുന്‍പാകെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമ നടപടി സ്വീകരിക്കാന്‍

Full Story
  20-08-2024
കൗമാരക്കാരികളുടെ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൗമാരക്കാരായ പെണ്‍കുട്ടികളോട് ലൈംഗികാസക്തി നിയന്ത്രിക്കാന്‍ നിര്‍ദേശിച്ച വിവാദമായ കല്‍ക്കട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അധികാരികള്‍ക്ക് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കോടതി വിധികള്‍ എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബെഞ്ചിന് വേണ്ടി വിധി പ്രസ്താവിച്ച ജസ്റ്റിസ് ഒക പറഞ്ഞു

ലൈംഗികാതിക്രമക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ

Full Story
  20-08-2024
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളജുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തില്‍ പ്രിന്‍സിപ്പല്‍മാരും സംസ്ഥാന തലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. എല്ലാ

Full Story
[22][23][24][25][26]
 
-->




 
Close Window