Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  16-08-2024
എല്‍കെജി ക്ലാസിലെ ഫീസ് മൂന്നര ലക്ഷം

എല്ലാ മേഖലയിലും കുതിച്ചുയരുന്ന വിലക്കയറ്റം രാജ്യത്തെ ജനങ്ങളുടെ നടുവൊടിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങള്‍ മുതല്‍ ഭൂമി കച്ചവടത്തില്‍ വരെ പ്രതിഫലിക്കുന്ന വിലക്കയറ്റം വിദ്യാഭ്യാസ മേഖലയെയും പിടിച്ചടക്കി. അവിരാള്‍ ഭട്നാഗര്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഹൈദരാബാദില്‍ ഒരു കുട്ടിയുടെ എല്‍കെജി ക്ലാസിലെ ഫീസ് തുക 2.3 ലക്ഷമായിരുന്നതില്‍ നിന്ന് 3.7 ലക്ഷമായെന്ന് അവിരാള്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. ഇത് ഇവിടുത്തെ മാത്രം ട്രെന്‍ഡ് അല്ലെന്നും രാജ്യത്ത് മുഴുവന്‍ സമാനമായ രീതിയാണെന്നും അദ്ദേഹം പറയുന്നു.

Full Story

  16-08-2024
ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു, ഋഷഭ് ഷെട്ടി മികച്ച നടന്‍

ന്യൂഡല്‍ഹി: 2022 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ആനന്ദ് ഏകര്‍ഷി തിരക്കഥയെഴുതി, സംവിധാനം ചെയ്ത ആട്ടത്തിന്. മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള (മഹേഷ് ഭുവനേന്ദ്) പുരസ്‌കാരവും ആട്ടം നേടി. ഋഷഭ് ഷെട്ടിയാണ് മികച്ച നടന്‍ (കാന്താര). നടി നിത്യ മേനോന്‍ (തിരുച്ചിത്രംബലം -തമിഴ്). മാനസി പരേഖ് (കച്ച് എക്സ്പ്രസ് - ഗുജറാത്തി. സൂരജ് ഭാര്‍ജാത്യയാണ് മികച്ച സംവിധായകന്‍. ഉഞ്ചായ്- ഹിന്ദി

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്കു ലഭിച്ചു. ഈ ചിത്രത്തിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്‍.

Full Story
  16-08-2024
കോഴിക്കോട് വിമാനത്താവളത്തിലെ വാഹനപാര്‍ക്കിങ് നിരക്ക് നാലിരട്ടിയാക്കി

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് നാലിരട്ടി വരെ വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് കൂട്ടിയ വാഹന പാര്‍ക്കിങ് നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴ് സീറ്റ് വരെയുള്ള കാറുകള്‍ക്ക് ആദ്യത്തെ അരമണിക്കൂര്‍ പാര്‍ക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി വര്‍ധിപ്പിച്ചു.

7 സീറ്റിന് മുകളിലുള്ള എസ് യുവി കാറുകള്‍ക്കും മിനി ബസുകള്‍ക്കും ആദ്യത്തെ അരമണിക്കൂര്‍ പാര്‍ക്കിങ്ങിന് 20 രൂപയില്‍ നിന്ന് 80 രൂപ വരെയാക്കി ഉയര്‍ത്തി. അരമണിക്കൂര്‍ കഴിഞ്ഞാല്‍ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ വര്‍ധിക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് പത്തുരൂപയും അരമണിക്കൂര്‍ കഴിഞ്ഞാല്‍ 15 രൂപയുമാണ് ഫീസ്. വിമാനത്താവളത്തില്‍ വാഹനം പാര്‍ക്ക്

Full Story
  15-08-2024
വെള്ളാര്‍മല സ്‌കൂളിന് സമീപത്തു നിന്ന് നാലു ലക്ഷം രൂപയോളം കണ്ടെത്തി

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന് സമീപത്തെ പുഴക്കരയില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ അഗ്‌നിരക്ഷാസേന കണ്ടെത്തിയത്. സ്‌കൂളിന്റെ പിറകില്‍ നിന്നാണ് പണം കിട്ടിയതെന്ന് ഫയര്‍ ഓഫീസര്‍ റജീഷ് പറഞ്ഞു. അഞ്ഞൂറിന്റെ ഏഴ് കെട്ടുകളും നൂറിന്റെ അഞ്ച് കെട്ടുമാണ് ഉള്ളത്. ലഭിച്ച തുക പൊലീസിന് കൈമാറി. വെള്ളത്തിനും പാറയിലും ഇടയില്‍ നിന്നുമായിരുന്നു പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തഭൂമിയില്‍ നാളെയും കൂടി തിരച്ചില്‍ തുടരും. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ഇന്ന് അവസാനിക്കും. ദേശീയ ഭൗമശാസ്ത്ര പഠന

Full Story
  15-08-2024
ഓണ്‍ലൈന്‍ തട്ടിപ്പില്‍ പ്രവാസിക്ക് നഷ്ടമായത് ഒന്നേകാല്‍ കോടി

തൊടുപുഴ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഒന്നേകാല്‍ കോടി നഷ്ടമായതായി പരാതി. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തി 2020 മുതല്‍ ഷെയര്‍ ബിസിനസ് നടത്തുന്ന കാഞ്ഞിരമറ്റം സ്വദേശിയായ അന്‍പത്താറുകാരനാണ് തട്ടിപ്പിനിരയായത്. പ്ലേ സ്റ്റോറില്‍ നിന്നു പ്രമുഖ ഷെയര്‍ ബിസിനസ് ആപ്പിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ചു പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. ബംഗാള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പ് ആസൂത്രണം ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. ഓഹരി ഇടപാടില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ 20 % ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കണമെന്ന് അറിയിച്ചാണ് ബിസിനസ് തുടങ്ങിയത്.

തുടര്‍ന്നു തുടക്കത്തില്‍

Full Story
  15-08-2024
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റന്നാള്‍ ( ശനിയാഴ്ച) പ്രസിദ്ധീകരിക്കും. സ്വകാര്യതയെ ബാധിക്കുന്ന ഭാ?ഗങ്ങള്‍ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്.

മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട്

Full Story
  14-08-2024
ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി. ഗംഗാവലി പുഴയില്‍ രാവിലെ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയും സംഘവുമാണ് തിരച്ചില്‍ തുടങ്ങിയത്. തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു. പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്നും മാല്‍പെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന കേന്ദ്രീകരിച്ചിട്ടുള്ളത്. ഇന്നലെ ലോറിയുടെ ജാക്കി ലഭിച്ച സ്ഥലത്തും പരിശോധന നടത്തും. ഷിരൂരില്‍ കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു.

Full Story

  14-08-2024
വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് ആറു ലക്ഷം ധനസഹായം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. കാണാതയവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സൗജന്യ താമസമൊരുക്കുകയാണ്

Full Story
[24][25][26][27][28]
 
-->




 
Close Window