Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭര്‍ത്താവിന്റെ നേട്ടത്തില്‍ അഭിമാനമെന്ന് ലെന
reporter

നടി ലെനയും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിന്റെ പുതിയ നേട്ടത്തേക്കുറിച്ചുള്ള ലെനയുടെ പോസ്റ്റാണ് വൈറലാവുന്നത്. പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എയ്‌റോസ്പെയ്സ് എന്‍ജിനീയറിങില്‍ എംടെക് റിസര്‍ച്ച് കൊളോക്യം അവതരിപ്പിച്ചതിനെക്കുറിച്ചാണ് ലെന ആരാധകരെ അറിയിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുന്ന പ്രശാന്തിന്റെ വിഡിയോയും കുറിപ്പിനൊപ്പം ലെന പോസ്റ്റ് ചെയ്തു. ഓര്‍ബിറ്റല്‍ മെക്കാനിക്‌സ് എന്ന ബഹിരാകാശ തത്വത്തെക്കുറിച്ച് പ്രശാന്ത് വിശദീകരിക്കുന്നതാണ് വിഡിയോയിലുള്ളത്. നിരവധിപ്പേരാണ് പ്രശാന്തിന് ആശംസകളുമായി എത്തിയത്. ജനുവരി 17-ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചാണ് ലെനയും പ്രശാന്തും വിവാഹിതരായത്. ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിലെ യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്റെ വിവാഹവാര്‍ത്തയും ലെന വെളിപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window