Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇനി ആയുഷ്മാന്‍ ആരോഗ്യമ്ന്ദിര്‍
reporter

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറിക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നേരത്തെ പേര് മാറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേരുമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പേരുമാറ്റം ഒരുജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമെന്നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ചത്. അതുകൊണ്ട് അത്തരം ഒരുപേരുമാറ്റം കേരളത്തില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.

സംസ്ഥാനത്തെ ആരോഗ്യപദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണ് പേരുമാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനം. ബോര്‍ഡില്‍ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നത് മലയാളത്തിലും ഇംഗ്ലീഷിലും എഴുതണം. കൂടാതെ കേരള സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യമിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോ ബോര്‍ഡില്‍ ഉണ്ടാവണം. ആരോഗ്യം പരമം ധനം എന്ന് കൂടി ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. 2023 ഡിസംബറിനുള്ളില്‍ ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു.

 
Other News in this category

 
 




 
Close Window