Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  07-06-2024
തൃശൂര്‍ ഡിസിസി ഓഫിസില്‍ കൂട്ടത്തല്ല്

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന്റെ പേരിലുള്ള തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങി. തൃശൂര്‍ ഡിസിസി ഓഫീസിലാണ് സംഘര്‍ഷാവസ്ഥ. കെ മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്തതായി പരാതി. ഇന്ന് വൈകീട്ടു നടന്ന യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവന്‍ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്നു പിടിച്ചു തള്ളിയെന്നാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി സജീവന്‍ കുര്യച്ചിറ ഡിസിസി ഓഫീസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെ ഓഫീസിലേക്ക് എത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂക്കാരനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് കൈയാങ്കളി നടന്നത്.

Full Story

  07-06-2024
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ആദ്യ ബിജെപി ലോക്സഭാംഗമായ നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപിയെ ഇക്കാര്യം കേന്ദ്ര നേതൃത്വം അറിയിച്ചെന്നാണ് സൂചന. സുരേഷ് ഗോപി മന്ത്രിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തില്‍ ശ്രദ്ധേയ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ സുരേഷ് ഗോപിയും ഉണ്ടാവും എന്നാണ് വിവരം.

ഞായറാഴ്ച തന്നെയായിരിക്കും മൂന്നാം മോദി

Full Story
  07-06-2024
മോദിക്ക് പിന്നില്‍ ഒറ്റക്കെട്ടാണെന്ന് എന്‍ഡിഎ

 ന്യൂഡല്‍ഹി: എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ബിജെപി ലോക്സഭ കക്ഷി നേതാവായും എന്‍ഡിഎ മുന്നണി നേതാവായും മോദിയെ യോഗത്തില്‍ തെരഞ്ഞെടുത്തു. എന്‍ഡിഎ മുന്നണി നേതാക്കളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവരും മോദിയെ നേതാവാക്കിക്കൊണ്ടുള്ള പ്രമേയത്തെ പിന്തുണച്ചു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ മോദിയെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പ്രശംസിച്ചു. ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ

Full Story
  07-06-2024
കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് മോദി

ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് പ്രധാനനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ബിജെപി വരാതിരിക്കാന്‍ രണ്ടു മുന്നികളും പരമാവധി ശ്രമിച്ചിട്ടും അവിടെ നിന്ന് ആദ്യമായി ബിജെപി പ്രതിനിധി ജയിച്ചുവന്നു. ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ഒട്ടേറെപ്പേര്‍ ബലിദാനികളായി. തലമുറകളുടെ പ്രയത്നഫലമായാണ് ഇങ്ങനെ ഒരു നേട്ടമുണ്ടായതെന്നും മോദി പറഞ്ഞു.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സഹിച്ചതുപോലെ ജമ്മു കശ്മീരില്‍ പോലും പ്രവര്‍ത്തകര്‍ ത്യാഗം സഹിച്ചിട്ടുണ്ടാവില്ലെന്നും മോദി പറഞ്ഞു. ഇത്തവണ അവിടെ നിന്ന് നമുക്ക് ഒരു എംപിയെ കിട്ടി. എവിടെയും

Full Story
  06-06-2024
കെ. മുരളീധരനെ തിരിച്ചുകൊണ്ടുവരുമെന്ന് കെ. സുധാകരന്‍

കോഴിക്കോട്: തൃശൂരിലെ പരാജയത്തിനു പിന്നാലെ പൊതുരംഗത്തു നിന്ന് മാറി നില്‍ക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍. മുരളീധരനെ വന്ന് കാണേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്നാണ് സുന്ദര്‍ശനത്തിനു ശേഷം സുധാകരന്‍ പറഞ്ഞത്. മുരളീധരനെ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുരളീധരനെ തിരിച്ചുകൊണ്ടുവരും. അദ്ദേഹം ഒരാവശ്യവും ഉന്നയിച്ചിട്ടല്ല. തൃശൂരില്‍ സംഘടനാ രംഗത്ത് പാളിച്ചയുണ്ടായി. അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. പൊതുരംഗത്തുനിന്ന് മാറി നില്‍ക്കുമെന്ന് മുരളി പറഞ്ഞത് അദ്ദേഹത്തിന്റെ വികാരമാണ്. അത് ഞങ്ങള്‍ക്ക് മനസ്സിലാകും. വടകരയില്‍ നിന്ന് മുരളിയെ തൃശൂരിലേക്ക് കൊണ്ടുപോയത് മണ്ടന്‍ തീരുമാനം

Full Story
  06-06-2024
രാഹുല്‍ ഗാന്ധി ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഓഹരി കുംഭകോണ ആരോപണത്തില്‍ മറുപടിയുമായി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നു പുറത്തു വരാന്‍ രാഹുലിനു കഴിയുന്നില്ല. വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും ബിജെപി വക്താവ് പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്നത്തെ ഇന്ത്യ. വിപണി മൂല്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ ആദ്യമായി കടന്നതു മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തിനിടെയാണ്. ഇന്ത്യയുടെ ഇക്വിറ്റ് മാര്‍ക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളുടെ വിപണി മൂലധനത്തിലേക്ക് പ്രവേശിച്ചു.

മോദി സര്‍ക്കാരിനു കീഴില്‍ വിപണിയില്‍

Full Story
  06-06-2024
ചട്ടവിരുദ്ധമായി സ്വകാര്യ പ്രാക്റ്റീസ്, വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി ഡോക്ടര്‍മാര്‍

 പത്തനംതിട്ട: ഡോക്ടര്‍മാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാനത്ത് വിജിലന്‍സിന്റെ വ്യാപക റെയ്ഡ്. പരിശോധനക്കിടെ പത്തനംതിട്ടയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഇറങ്ങിയോടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഉള്‍പ്പെടെയാണ് ഇറങ്ങിയോടിയത്. സ്വകാര്യ പ്രാക്ടീസിനായി ആരോഗ്യ വകുപ്പ് ചില ചട്ടങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അതിനു വിരുദ്ധമായി ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന.

Full Story
  05-06-2024
മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത് കേട്ടില്ല, തോല്‍വിക്ക് ഉത്തരവാദി രമ്യാ ഹരിദാസ് തന്നെ

പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ സ്ഥാനാര്‍ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് പ്രശ്മായതെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ്. രമ്യയുടെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ല. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും എ തങ്കപ്പന്‍ കുറ്റപ്പെടുത്തി. എ വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പന്‍ പറഞ്ഞു.

അതേസമയം, തന്റെ നിലപാട് തോല്‍വിക്കു കാരണമായെന്നായിരുന്നു എ വി ഗോപിനാഥ് പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ്

Full Story
[49][50][51][52][53]
 
-->




 
Close Window