Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
വാര്‍ത്തകള്‍
  13-01-2026
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അപൂര്‍വ നടപടികള്‍

ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം അപൂര്‍വ നടപടികളാണ് സ്വീകരിച്ചത്. അറസ്റ്റ് മെമ്മോയിലൊപ്പിടാന്‍ രാഹുല്‍ തയ്യാറാകാത്തതിനാല്‍, ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

- പലതവണ ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങിയില്ല.

- ഞായറാഴ്ച രാവിലെ 7.30ഓടെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

- രാഹുലിന്റെ അറസ്റ്റ് ബന്ധുക്കള്‍ അറിഞ്ഞുവെന്ന കാര്യം ബന്ധുവില്‍നിന്ന് എഴുതി വാങ്ങിയിട്ടുണ്ട്.
Full Story

  12-01-2026
സംസ്ഥാന ജയിലുകളില്‍ തടവുകാര്‍ക്ക് കൂലി പത്ത് മടങ്ങ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് നല്‍കുന്ന ദിവസ വേതനം സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. 2018ന് ശേഷം ആദ്യമായാണ് വേതനത്തില്‍ വലിയ പരിഷ്‌കാരം വരുത്തിയിരിക്കുന്നത്.

പുതിയ നിരക്കുപ്രകാരം സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപ, സെമി സ്‌കില്‍ഡ് ജോലികളില്‍ 560 രൂപ, അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപ എന്നിങ്ങനെയാണ് ദിവസ വേതനം. നേരത്തെ അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. 127 രൂപ ലഭിച്ചിരുന്നവര്‍ക്ക് 560 രൂപയും, 152 രൂപ ലഭിച്ചിരുന്നവര്‍ക്ക് 620 രൂപയുമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

Full Story

  12-01-2026
കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം: മുസ്ലീം ലീഗ്

മലപ്പുറം: കേരള കോണ്‍ഗ്രസ് (മാണി) വിഭാഗം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ. സലാം വ്യക്തമാക്കി. യുഡിഎഫിന്റെ അടിത്തറ വികസിപ്പിക്കണമെന്നതാണ് മുന്നണിയുടെ തീരുമാനം. യോജിക്കാന്‍ കഴിയുന്ന എല്ലാവരുമായി സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

''യുഡിഎഫിലേക്ക് ആര് വന്നാലും മെച്ചമാണ്. യുഡിഎഫിന്റെ അടിത്തറയാണ് വിപുലീകരിക്കുന്നത്. ആളുകള്‍ കൂടുതലാകുന്നത് എല്ലാംകൊണ്ടും നല്ലതാണ്. യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്ന ജനാധിപത്യ, മതേതര ചിന്താഗതിയുള്ള എല്ലാ വിഭാഗങ്ങളെയും യുഡിഎഫ് സ്വീകരിക്കും,'' എന്ന് സലാം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്

Full Story
  12-01-2026
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സൂചനകള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സൂചനകള്‍ നല്‍കി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കെ സുരേന്ദ്രനും ആര്‍ ശ്രീലേഖയ്ക്കും നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കുമെന്നും നേമത്ത് താന്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഇത്തവണ വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നതിലുപരി സീറ്റുകള്‍ ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ ചുമതലയുള്ള അമിത് ഷാ നല്‍കിയ നിര്‍ദേശപ്രകാരം വിജയ സാധ്യതയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്

Full Story
  11-01-2026
മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായി. രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യലിനായി തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്ന് കേസുകളായി. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി ജനുവരി 21 വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് മൂന്നാം പരാതി ലഭിച്ചത്. തിരുവല്ലയില്‍ യുവതിയെ ബലാത്സംഗം ചെയ്തതാണെന്ന

Full Story
  11-01-2026
ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ക്രൂരമായ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പുതിയ പരാതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്ന് രാത്രി 12.30ഓടെ കസ്റ്റഡിയിലെടുത്തത്.

പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുലിനെതിരെ നടപടി ശക്തമായത്. ഗര്‍ഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായിരുന്നുവെന്നും, എന്നാല്‍

Full Story
  11-01-2026
ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയെങ്കിലും എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സ്ഥാനത്തിന്റെ മറവില്‍ കേസുകളില്‍ നിന്ന് സംരക്ഷണം നേടുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അദ്ദേഹത്തോട് രാജി ആവശ്യപ്പെടണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി തുടക്കത്തില്‍ അറച്ചു നിന്നുവെങ്കിലും ഇപ്പോഴും ക്യാമ്പുകളില്‍ നിന്ന് രാഹുലിന് പിന്തുണ ലഭിക്കുന്നതായി ആരോപണം. കുറ്റകൃത്യം ചെയ്തിട്ടും

Full Story
  10-01-2026
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി അറസ്റ്റ് ശ്രദ്ധതിരിക്കല്‍ ശ്രമമെന്ന് ബിജെപി ആരോപണം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര്‍ രാജീവരുടെ അറസ്റ്റ് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

''കേസില്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് പിന്നില്‍,'' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Full Story
[6][7][8][9][10]
 
-->




 
Close Window