Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം: മുസ്ലീം ലീഗ്
reporter

മലപ്പുറം: കേരള കോണ്‍ഗ്രസ് (മാണി) വിഭാഗം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ. സലാം വ്യക്തമാക്കി. യുഡിഎഫിന്റെ അടിത്തറ വികസിപ്പിക്കണമെന്നതാണ് മുന്നണിയുടെ തീരുമാനം. യോജിക്കാന്‍ കഴിയുന്ന എല്ലാവരുമായി സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

''യുഡിഎഫിലേക്ക് ആര് വന്നാലും മെച്ചമാണ്. യുഡിഎഫിന്റെ അടിത്തറയാണ് വിപുലീകരിക്കുന്നത്. ആളുകള്‍ കൂടുതലാകുന്നത് എല്ലാംകൊണ്ടും നല്ലതാണ്. യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്ന ജനാധിപത്യ, മതേതര ചിന്താഗതിയുള്ള എല്ലാ വിഭാഗങ്ങളെയും യുഡിഎഫ് സ്വീകരിക്കും,'' എന്ന് സലാം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്നും മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനുവരിയില്‍ യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നുവെന്നും അതില്‍ അഭൂതപൂര്‍വമായ വിജയമാണ് ലഭിച്ചതെന്നും ഇനി ഫൈനലാണ് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞത്. വിജയസാധ്യത മാത്രം പരിഗണിച്ച് സീറ്റുകള്‍ വെച്ചുമാറാന്‍ സാധ്യതയുണ്ടെന്നും, കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ലീഗ് തയാറല്ലെന്നും സലാം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി പങ്കെടുത്തില്ല. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും അദ്ദേഹം എത്തിയിരുന്നില്ല. സത്യഗ്രഹത്തിലും ജോസ് കെ. മാണി ????സ്ഥിതനായതോടെ മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗിന്റെ പ്രതികരണം.

മന്ത്രി റോഷി അഗ്സ്റ്റിന്‍, ചീഫ് വിപ്പ് എന്‍. ജയരാജ് എന്നിവര്‍ സമരപരിപാടിയില്‍ പങ്കെടുത്തിരുന്നു

 
Other News in this category

 
 




 
Close Window