ഹെറിഫോര്‍ഡ് മലയാളീ അസോസിയേഷന്‍ (ഹേമ) 'ശ്രാവണം-2K25' എന്ന പേരില്‍ ഓണാഘോഷം ആഗസ്റ്റ് 30ന് ഹെറിഫോര്‍ഡ് St. Mary's School ഓഡിറ്റോറിയത്തില്‍ വന്‍ ആഘോഷമായി നടത്തുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെ നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവത്തില്‍ ഏകദേശം 500ഓളം അംഗങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടി Royal College of Nursing പ്രസിഡന്റ് ബിജോയ് ഉദ്ഘാടനം ചെയ്യും. ഹേമ പ്രസിഡന്റ് ജോജി അധ്യക്ഷത വഹിക്കും. 'ശ്രാവണം-2K25' എന്ന പേര് അസോസിയേഷന്‍ അംഗങ്ങളുമായി നടത്തിയ സൗഹൃദ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് അനീഷ് തോമസ് ആണ്. ഓണാഘോഷത്തിന്റെ പ്രധാന ഹൈലൈറ്റായി പ്രശസ്ത താരങ്ങളായ ടിനി ടോംയും പാഷാണം ഷാജിയും അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ അരങ്ങേറും. ഇതിന് പുറമെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ദിനാഘോഷത്തിന് കൂടുതല്‍ ഭംഗി പകരും. GCSC, A ലെവല്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പ്രോത്സാഹനാര്‍ഥം മോമെന്റോ നല്‍കി ആദരിക്കുമെന്നും ഹേമ സെക്രട്ടറി ജിന്‍സ് ജോസ് അറിയിച്ചു.കേരളത്തിന്റെ പരമ്പരാഗത രുചികളോടെ ഒരുക്കുന്ന ഓണസദ്യയും, കൂടാതെ Tea, Dinner എന്നിവയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നതാണ്. കൂടാതെ, Gloucester-പഞ്ചാരി ചണ്ടാമേളയും ദിനാഘോഷത്തിന് പ്രത്യേക ശോഭ പകരും. ''ഹെറിഫോര്‍ഡിലെ മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു ഓര്‍മ്മദിനമായിരിക്കും ഈ ആഘോഷം. രാവിലെ മുതല്‍ രാത്രി വരെ എല്ലാവര്‍ക്കും നിറഞ്ഞ സന്തോഷം പകരുന്ന ഒരു പൂര്‍ണ്ണദിനാഘോഷം ആയിരിക്കും 'ശ്രാവണം-2K25','' എന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.