Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.8969 INR  1 EURO=90.7029 INR
ukmalayalampathram.com
Sat 08th Feb 2025
അസോസിയേഷന്‍
  04-02-2025
സൗത്താംപ്ടണില്‍ മലയാളത്തിന്റെ ഭാവഗായകന്‍ ജയചന്ദ്രന്‍ അനുസ്മരണവും പ്രണയദിനാഘോഷവും
ജയചന്ദ്രസ്മരണയില്‍ സൗത്താംപ്ടണിലെയും പരിസരപ്രദേശങ്ങളിലെയും ഗായികാ ഗായകര്‍ ഈമാസം എട്ടിന് ഗാനാര്‍ച്ചനയുമായി സൗത്താംപ്റ്റണില്‍ ഒത്തുചേരുന്നു. കലാ ഹാംപ്ഷയറിന്റെയും ഗ്രേസ് ഇവെന്റ്സിന്റെയും നേതൃത്വത്തിലാണ് ചടങ്ങു സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

റെജി കോശി -07859 996762

കല ഹാംപ്ഷയര്‍ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ - 07411 775410
 
  30-01-2025
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡിനു ചുറ്റുമുള്ള മലയാളി കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ഔദ്യോഗിക ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ടിഎംഎ) ആയി ഒരു കൂട്ടം വ്യക്തികള്‍ തങ്ങളുടെ പൊതുവായ താല്‍പ്പര്യങ്ങള്‍ പങ്കുവെക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് 2005-ല്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ സ്ഥാപിതമായി. ട്രാഫോര്‍ഡ് പ്രദേശത്തെ മലയാളി പ്രവാസികള്‍ക്കിടയില്‍ സാമൂഹിക, സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ സൗകര്യങ്ങള്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. അതിനുശേഷം ഞങ്ങള്‍ ഒരു സമൂഹമായി വളര്‍ന്നു, ഇപ്പോള്‍ 100-ലധികം കുടുംബങ്ങള്‍ അസോസിയേഷന്റെ ഭാഗമാണ്, ഇരുപതാം വര്‍ഷത്തിന്റെ നിറവില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യ രശ്മി പോലെ ട്രാഫോര്‍ഡ്

 
  29-01-2025
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും, ബോളിവുഡ് ഡാന്‍സ് വര്‍ക്ഷോപ്പും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6 ശനിയാഴ്ച ലണ്ടനില്‍ വെച്ച് രാവിലെ പതിനൊന്നു മണിമുതലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത് വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. കൂടാതെ വിജയികള്‍ക്ക് കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോകളില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
Tel : 07841613973, Email : kalabhavanlondon@gmail.com.
ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവെല്ലിന്റെയും ഡാന്‍സ് മത്സരത്തിന്റെയും നടത്തിപ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ള സംഘടനകള്‍,
 
  23-01-2025
ലണ്ടന്‍ കേരളാ ഹൗസില്‍ റിപ്പബ്ലിക് ദിനാഘോഷം: പരിപാടി സംഘടിപ്പിക്കുന്നത് മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെ
76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാന്‍ മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെ. 26ന് ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ലണ്ടന്‍ കേരളാ ഹൗസില്‍ ഒരുക്കുന്ന ആഘോഷത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യും. സംഘാടനാ അംഗങ്ങള്‍ക്കും അവരുടെ അതിഥികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഭക്ഷണവും ഒരുക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07973 426451 | 07412 671 671 |info@mauk.org
 
  23-01-2025
വില്‍ഷെയര്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടികളോടനുബന്ധിച്ചു വില്‍ഷെയര്‍ മലയാളികള്‍ക്ക് കൂടുതല്‍ തിളക്കവും ആവേശവും പകര്‍ന്നുകൊണ്ട് 2025-2026 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ നേതൃനിര ജിജി സജിയുടെ നേതൃത്വത്തില്‍ 32 അംഗ കമ്മിറ്റി സ്ഥാനം ഏറ്റെടുത്തു. കാല്‍നൂറ്റാണ്ടിനോടടുത്ത പാരമ്പര്യവും യുകെയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നായ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മഹിളാരത്നം പ്രസിഡണ്ട് ആയി കടന്നുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയവും പ്രശംസനീയവും ആണ്. ജിജി സജി പ്രസിഡന്റായും, ടെസ്സി അജി - വൈസ് പ്രസിഡന്റ്, ഷിബിന്‍ വര്‍ഗീസ്സ് - സെക്രട്ടറി, തേജശ്രീ സജീഷ് - ജോയിന്റ് സെക്രട്ടറി, കൃതിഷ് കൃഷ്ണന്‍ - ട്രഷറര്‍, ബൈജു വാസുദേവന്‍ -

 
  19-01-2025
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനു വേണ്ടി ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഈ വരുന്ന 25ന് ശനിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ക്രോയ്ഡോണിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്. അന്നേ ദിവസം ലണ്ടന്‍ ഹിന്ദു ഐക്യവേദി ടീം കുട്ടികളുടെ ഭജന, കുട്ടികള്‍ അവതരിപ്പിക്കുന്ന വിവേകാനന്ദ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Jinod kumar :07778924252
 
  16-01-2025
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം അയ്യപ്പ വിളക്ക് മഹോത്സവം നടത്തി

ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 11ന് നടത്തിയ അയ്യപ്പ വിളക്ക് മഹോത്സവത്തില്‍ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങളും മണ്ഡല കാല വ്രതത്തിന്റെ പുണ്യവും സായുജ്യവും ദര്‍ശന സൗഭാഗ്യവും നേടിയാണ് മടങ്ങിയത്. ലിവര്‍പൂള്‍ കെന്‍സിങ്ടണ്‍ മുത്തുമാരിയമ്മന്‍ ക്ഷേത്ര തന്ത്രി പ്രതാപന്‍ ശിവനില്‍ നിന്നും സമാജം പ്രസിഡന്റ് ദീപന്‍ കരുണാകരന്‍ ഭദ്രദീപം ഏറ്റുവാങ്ങി തിരിതെളിയിച്ചതോടെ പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക് തുടക്കമായി. ശരണം വിളികളാലും മന്ത്രോച്ചാരണങ്ങളാലും മുഖരിതമായ ഭക്തിസന്ദ്രമായ അന്തരീക്ഷത്തില്‍ ആരംഭിച്ച അയ്യപ്പ പൂജ ഗണപതി ആവാഹനത്തോടും കലശപൂജയോടും കൂടിയാണ് ആരംഭിച്ചത്. തുടര്‍ന്ന് ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ചെണ്ട വിദ്യാര്‍ത്ഥികള്‍ സായി ആശാന്റെ

 
  13-01-2025
ഹെരിഫോര്‍ഡ് മലയാളി അസോസിയേഷന്റെ (ഹേമ) ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി

ഉച്ചക്ക് 3:30ന് തുടങ്ങിയ പരിപാടികള്‍ രാത്രി 9:30 വരെ നീണ്ടു നിന്നു. സാംസ്‌കാരിക വൈവിധ്യവും സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്വവും ഈ ആഘോഷത്തിലൂടെ പ്രകടമായി. ഹേമയുടെ പ്രസിഡന്റ് ജോജി ഈപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് ഹേമയുടെ പ്രഥമ പ്രസിഡന്റ് കൂടിയായ സാമൂഹിക പ്രവര്‍ത്തകന്‍ ബിന്‍സോ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങ് ഹേമയുടെ എക്സിക്യൂട്ടീവ് മെമ്പര്‍ കൂടിയായ സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോ. നിശാന്ത് ബഷീര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. വിവിധ കലാപരിപാടികളും നൃത്ത-സംഗീത ആലാപനങ്ങളും ആഘോഷത്തിന് ഒരു ഉന്നത നിലയിലേക്ക് മാറ്റി. ഗോകുല്‍ ഹര്‍ഷനും സംഘവും അവതരിപ്പിച്ച തത്സമയ സംഗീത (Live band)പരിപാടി പ്രേക്ഷകരെ ആവേശഭരിതരാക്കി. സാന്താക്ലോസിന്റെ പ്രത്യക്ഷവും സമ്മാന വിതരണവും

 
[1][2][3][4][5]
 
-->




 
Close Window