Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.8595 INR  1 EURO=108.19 INR
ukmalayalampathram.com
Sun 21st Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
13ാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം
Text By: UK Malayalam Pathram
ഫെബ്രുവരി 28ന് ശനിയാഴ്ച 3:30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ശിവരാത്രി നൃത്തോത്സവ ചടങ്ങുകള്‍ അരങ്ങേറിയത്. മന്ത്ര അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ സ്ഥാപകയും കലാനിര്‍ദ്ദേശികയും അഞ്ചാം വയസ്സില്‍ നൃത്തം ആരംഭിച്ച് ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തശൈലികള്‍ അഭ്യസിച്ചിട്ടുള്ളതും, പത്ത് വര്‍ഷത്തിലധികമായി നൃത്തം കോറിയോഗ്രാഫ് ചെയ്യുകയും അധ്യാപനം നടത്തുകയും ചെയ്യുന്ന ആശ ഉണ്ണിത്താന്‍ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നല്‍കി. നൃത്തോത്സവത്തിന് ശേഷം ദീപാരാധനയോടുകൂടി ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന് പരിസമാപ്തി ആയി. ശിവരാത്രി നൃത്തോത്സവ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു.
 
Other News in this category

 
 




 
Close Window