Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
UK Special
  Add your Comment comment
ഡബ്ലിനില്‍ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി
reporter

ഡബ്ലിന്‍: കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്‍ (ബാംഗ്ലൂര്‍ സ്വദേശിനി) മരിച്ച നിലയില്‍ കണ്ടെത്തി.

ചെറിവുഡില്‍ താമസിച്ചിരുന്ന അശ്വതിയുടെ മൃതദേഹം ബ്രേ കടല്‍ത്തീരത്തില്‍ നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഓഫിസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടല്‍ത്തീര പ്രദേശത്തേക്ക് പോയതെന്തിനെന്നത് ദുരൂഹമായി തുടരുന്നു.

ഡബ്ലിന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ഹേയ്സ് കണ്‍സള്‍ട്ടന്‍സിയില്‍ ഐ.ടി. ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ഗാര്‍ഡ അന്വേഷണം ആരംഭിച്ചിരുന്നു. ജോലി സംബന്ധമായി ലെറ്റര്‍കെനിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാല്‍ അവിടെ എത്തേണ്ടതായിരുന്നു. വെള്ളിയാഴ്ച ഉച്ചവരെ ജോലി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡാല്‍ക്കി ബീച്ചിന് സമീപത്ത് നിന്ന് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് കണ്ടെത്തി. വ്യാപകമായ തിരച്ചിലിനൊടുവിലാണ് കടലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

മൃതശരീരം ലോക്കലിസ്റ്റൗണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അശ്വതിയുടെ അകാലവിയോഗത്തില്‍ ഞെട്ടലിലാണ്

 
Other News in this category

 
 




 
Close Window